സിമൻറ്, ഫാൾസ് സീലിംഗ്, ഫംഗസ്: ചില ചോദ്യോത്തരങ്ങൾ

ഓട് ഇട്ട മേൽക്കൂരയ്ക്ക് ഫാൾസ് സീലിംഗ് (False ceiling) ചെയ്യാൻ പറ്റുമോ?? ഉചിതമായ മെറ്റീരിയൽ ഏത്??

വീടിൻറെ ഫസ്റ്റ് ഫ്ലോർ ഓട് കൊണ്ടാണ്  ചെയ്തിരിക്കുന്നത് എങ്കിലും തീർച്ചയായും ഫാൾസ് സീലിംഗ് ചെയ്യാനാവും എന്നതാണ് സത്യം.

അവിടെ ഏതുതരത്തിലുള്ള ഫോൾസ് സീലിങ് ആണ്  കൂടുതൽ അനുയോജ്യമെന്നാണ് താങ്കൾ ചോദിച്ചിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു.

 പിവിസി ഫോൾസ് സീലിങ് അതിന് suitable ആണ് അതുപോലെ തന്നെ  വി ബോർഡ് വെച്ചുള്ള ഫോൾസ് സീലിങ് suitable ആണ്.

ജിപ്സം ബോർഡ്  അവിടെ suitable   ആയിരിക്കില്ല കാരണം.ഏതെങ്കിലും കാരണവശാൽ  ഓഡിൽ നിന്ന് വെള്ളം അകത്തേക്ക്  ചോരുന്ന ഒരു സാഹചര്യമുണ്ടായാൽ ജിപ്സം ബോർഡ് വളരെ പെട്ടെന്ന് തന്നെ കേടായി പോകുന്നതാണ്.

സിമന്റിന്റെ ക്വാളിറ്റി (cement quality) ടെസ്റ്റ് ചെയ്യാൻ 6 വഴികൾ:

1) ഏത് സിമൻറ് ആണ് യൂസ് ചെയ്യുന്നത് എങ്കിലും ആ സിമൻറ് ഉണ്ടാക്കിയതിന്  (ഡേറ്റ് ഓഫ് മാനുഫാക്ചർ) ശേഷം മൂന്നു മാസത്തിനുള്ളിൽ തന്നെ അത് യൂസ് ചെയ്ത് കഴിഞ്ഞാൽ മാത്രമേ  അതിൽ പറയുന്ന ഗുണം കിട്ടുകയുള്ളൂ. 

അതുകൊണ്ട് മൂന്നുമാസത്തിനുള്ളിൽ ഉള്ള സിമൻറ് മാത്രമേ യൂസ് ചെയ്യാവൂ.അതാണ് ഒന്നാമത്തെ ടെസ്റ്റ്.

2) ISI മാർക്ക് ഉള്ള സിമൻറ് തന്നെ വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ഇതാണ് രണ്ടാമത്തെ  ടെസ്റ്റ്.

3) സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം നമ്മുടെ ഒരു വിരൽ  അതിനകത്തേക്ക് ഇട്ടുകഴിഞ്ഞാൽ ചെറിയൊരു തണുപ്പ്  അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ക്വാളിറ്റിയുള്ള സിമൻറ്റിൻറെ ലക്ഷണമാണ്. 👍

 4)സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം ഒരു കപ്പ് സിമൻറ്  നിലത്തേക്ക് പോർ ചെയ്തു  കഴിഞ്ഞാൽ,  നിലത്ത് വീഴുന്ന സിമൻറ്  ഒരു കൂനപോലെയാണ് വരുന്നതെങ്കിൽ  അത് ക്വാളിറ്റികുറഞ്ഞ സിമൻറ്റിൻറെ ലക്ഷണമാണ് .👎

5) സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം ഒരു കപ്പ് സിമൻറ് എടുത്ത് അത് വെള്ളത്തിലേക്ക് ഇട്ടു കഴിഞ്ഞാൽ വെള്ളത്തിൽ താഴാതെ പൊങ്ങി കിടക്കുകയാണെങ്കിൽ അത് ക്വാളിറ്റിയുള്ള സിമൻറ്റിൻറെ  ഒരു ലക്ഷണമാണ്. 👍

 6) സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം  ഒരു പിടി സിമൻറ് കൈക്കുമ്പിളിൽ അമർത്തി കഴിഞ്ഞ് അത് കട്ടയാവാതെ ഇരുന്നാൽ അത് ക്വാളിറ്റിയുള്ള സിമൻറ്റിൻറെ മറ്റൊരു ലക്ഷണമാണ്. 👍

കിച്ചൻ സിങ്കിന് അടിയിലെ അലമാരിയിലെ ഫംഗസ് – കാരണവും പരിഹാരവും

ഓക്സിജനുമായിട്ട് സമ്പർക്കം ഇല്ലാത്തതു കൊണ്ടാണ് കബോർഡുകളിൽ ഫംഗസ് ബാധ ഉണ്ടാകുന്നത്. 

ഫെറോസിമൻറ് കൊണ്ടുണ്ടാക്കിയ കബോർഡ് ആഴ്ചയിൽ ഒരുവട്ടമെങ്കിലും തുറന്നു കഴിഞ്ഞാൽ ഫങ്കസ് ബാധ ഒഴിവാക്കാവുന്നതാണ്. 

കബോർഡ് എപ്പോഴും വൃത്തിയായി ആയിട്ടും ക്ലീൻ ആയിട്ടും ഇരിക്കുവാൻ പുട്ടിയിട്ട് ഓട്ടോമോട്ടീവ് പെയിൻറ് അടിക്കുന്നത് നല്ലതുതന്നെയാണ്.