അടുക്കള മാലിന്യ നിർമാർജ്ജനം നടപ്പിലാക്കാൻ.

അടുക്കള മാലിന്യ നിർമാർജ്ജനം നടപ്പിലാക്കാൻ.ഇന്ന് നമ്മുടെ നാട്ടിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് വീടുകളിൽ നിന്നും റസ്റ്റോറന്റ് പോലുള്ള സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യം ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ്.

പലരും ഈ ഒരു കാര്യത്തിന് മതിയായ പ്രാധാന്യം നൽകുന്നില്ല എങ്കിലും ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് വഴി ഇത്തരം തെറ്റായ പ്രവണതകൾ വഴി വെച്ചേക്കാം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി സർക്കാർ തന്നെ പല പദ്ധതികളും പുറത്തിറക്കിയിട്ടുണ്ട് എങ്കിലും അവയെല്ലാം കൃത്യമായി എല്ലാ വീടുകളിലും പാലിക്കപ്പെടുന്നുണ്ടോ എന്നത് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നില്ല.

മാത്രമല്ല എന്താണ് മാലിന്യനിർമ്മാർജ്ജനം എന്നതും അത് എങ്ങിനെ വേർതിരിച്ച് നൽകണം എന്നതും പലർക്കും ധാരണയില്ലാത്ത കാര്യമാണ്.

വീട്ടിൽ നിന്നും ഹോട്ടലുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യപ്പെടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

അടുക്കള മാലിന്യ നിർമാർജ്ജനം നടപ്പിലാക്കാൻ.

മാലിന്യ നിർമ്മാർജ്ജനം എന്നത് കൊണ്ട് പലരും തെറ്റിദ്ധരിച്ചിട്ടുള്ള കാര്യം വീട്ടിലെ ഭക്ഷണപദാർത്ഥങ്ങളുടെ വേസ്റ്റ്,പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ പുറത്തേക്ക് വലിച്ചെറിയാതെ ഒരു ഡസ്റ്റ് ബിന്നിൽ സൂക്ഷിച്ച പിന്നീട് അവ ഉപേക്ഷിക്കുക എന്ന രീതിയാണ്. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു ധാരണ മാത്രമാണ്.

വേസ്റ്റുകൾ തന്നെ വ്യത്യസ്ത രീതിയിൽ തരംതിരിച്ചാണ് മാലിന്യ നിർമ്മാർജ്ജനം ചെയ്യേണ്ടത്. അടുക്കളയിൽ നിന്ന് ഉണ്ടാകുന്ന ഭക്ഷണപദാർത്ഥങ്ങളുടെ വേസ്റ്റുകൾ, പച്ചക്കറി പഴ മാലിന്യങ്ങൾ എന്നിവയെല്ലാം ഇടാനായി ഒരു പ്രത്യേക ഡസ്റ്റ് ബിൻ നൽകണം.

പാൽ പാക്കറ്റ് കവറുകൾ, ധാന്യങ്ങളും മറ്റും വാങ്ങുമ്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, ശീതള പാനീയ കുപ്പികൾ എന്നിവ സംസ്കരിക്കുന്നതിന് വേണ്ടി ഒരു പ്രത്യേക ഡസ്റ്റ് ബിൻ നൽകി അവ കൂടുമ്പോൾ ഏതെങ്കിലും ആക്രിക്കടകളിൽ കൊണ്ടുപോയി വിൽക്കുകയോ അതല്ല എങ്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്ന ആളുകളെ വിളിച്ച് കൊണ്ടു പോകാൻ ആവശ്യപ്പെടുകയോ ചെയ്യാവുന്നതാണ്.

ഡസ്റ്റ് ബിന്നുകളിലേക്ക് നേരിട്ട് വേസ്റ്റ് നിക്ഷേപിക്കുന്നതിന് പകരമായി ഗാർബേജ് ബാഗുകൾ ഉപയോഗപ്പെടുത്തി അതിനകത്ത് വേസ്റ്റ് നൽകാവുന്നതാണ്.

പച്ചക്കറി,പഴം മാലിന്യങ്ങൾ മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കാനായി ഉപയോഗപ്പെടുത്തുകയും

അതിൽ നിന്നുണ്ടാകുന്ന ജൈവവളം അടുക്കള തോട്ടങ്ങൾ നിർമ്മിച്ച് അവ പരിപാലിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.

ഒരു കാരണവശാലും വേസ്റ്റ് ബിന്നിൽ മാലിന്യം കുമിഞ്ഞു കൂടാൻ അനുവദിക്കരുത്.

അങ്ങിനെ ചെയ്യുകയാണെങ്കിൽ അവയിൽ ബാക്ടീരിയ, ഫംഗസ് എന്നിവ പെരുകുകയും അത് പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം.

ഹോട്ടലുകളിലും മാലിന്യ നിർമ്മാർജ്ജനം ആവശ്യമാണ്.

വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹോട്ടലുകളിൽ കൂടുതൽ ഭക്ഷ്യ മാലിന്യങ്ങളും പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടാകും.

അതുകൊണ്ടു തന്നെ ചെറിയ രീതിയിലുള്ള വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ഇവിടെ ഫലവത്തായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കില്ല.

അത്തരം സാഹചര്യങ്ങളിൽ തേർഡ് പാർട്ടി വേസ്റ്റ് മാനേജ്മെന്റ് സ്ഥാപനങ്ങളെ സമീപിക്കുകയും അവർ നിങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് തരുന്നതുമാണ്.

ഇത്തരത്തിൽ പ്രവർത്തിക്കുന്ന നിരവധി വേസ്റ്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ ഇന്ന് ടൗണുകളിലും, മുസിപ്പാലിറ്റി കളിലും ധാരാളമായി കണ്ടു വരുന്നുണ്ട്.

ചെറിയ രീതിയിലുള്ള തട്ടു കടകൾ നടത്തുന്നവർക്ക് മുനിസിപ്പാലിറ്റികൾ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ടു പോയി ഇടാവുന്നതാണ്.

ഹോട്ടലുകളിൽ ആണെങ്കിലും പാർസൽ സർവീസിനായി ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗ ശൂന്യമായതും ആളുകൾക്ക് ഭക്ഷണം സെർവ് ചെയ്യാ ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ടെങ്കിൽ അവയും ,പ്ലാസ്റ്റിക് ബാഗുകൾ പേപ്പർ കവറുകൾ എന്നിവയും ഇടാനായി പ്രത്യേക ഡസ്റ്റ് ബിൻ നൽകണം.

ഹോട്ടലുകളിൽ വളരെയധികം വൃത്തി ആവശ്യമായതു കൊണ്ടു തന്നെ കൃത്യമായ ഇടവേളകളിൽ അടുക്കളയും അതോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

പഴകിയ ഭക്ഷണ സാധനങ്ങളും, പച്ചക്കറികളും ഒരു കാരണവശാലും ആഹാരം പാകം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തരുത്.

മാലിന്യ നിർമാർജ്ജനം നടപ്പിലാക്കാൻ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.