ഇന്ത്യൻ വീടിനുള്ളിൽ വളർത്താൻ അനുയോജ്യമായ 5 ചെടികൾ

image courtesy : houselogic


വീടിനുള്ളിൽ ചെടികൾ വെച്ചുപിടിപ്പിക്കുന്നത് കാഴ്ചക്ക് കുളിർമ്മ നൽകുക എന്ന ലക്ഷ്യത്തിനു മാത്രമുള്ളതല്ല അസാധാരണമായ വായു ശുദ്ധീകരണ ശേഷി ഈ സസ്യങ്ങൾക്ക് ഉണ്ട്. അതുകൊണ്ടുതന്നെ വീട്ടിനുള്ളിൽ എപ്പോഴും ശുദ്ധമായ വായു നിറയുന്നതിന് ഈ ചെടികൾ കാരണമാകും.


നന്നായി വളർന്നു നിൽക്കുന്ന ഈ ചെടികൾ നല്ല ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും അവബോധം കാണുന്നവരിൽ സൃഷ്ടിക്കുന്നു. നമ്മുടെ കാലാവസ്ഥയ്ക്കും ഇന്റീരിയർ ഡിസൈനിങ്ങിനും ഏറ്റവും യോജിച്ച, വീട്ടിനുള്ളിൽ വളർത്താൻ കഴിയുന്ന 5 ഇനം സസ്യങ്ങൾ ഇതാ.

പ്രകൃതിദത്തമായ എയർ പ്യൂരിഫയറുകളായ ഈ ചെടികൾ സമ്മർദ്ദം കുറയ്ക്കുന്നതിനും,മെച്ചപ്പെട്ട ആരോഗ്യം വളർത്തിയെടുക്കുന്നതിനും ഏറ്റവും നല്ല മാതൃകകളാണ്.

1. അരേക്ക ഈന്തപ്പന

image courtesy : the spruce


രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ ഇന്ത്യൻ വീടുകളിൽ വളർത്താൻ ഏറ്റവും യോജിച്ച ഒന്നാണ്.

ശക്തമായ കാലാവസ്ഥയെ പോലും ചെറുക്കാൻ കഴിയുന്ന ഈ ചെടികൾക്ക് പരിപാലനം വളരെ കുറവ് മതി. നന്നായി ഈർപ്പം പുറത്തുവിടുകയും, സെലിൻ, ടോലുയിൻ തുടങ്ങിയ വിഷപദാർത്ഥങ്ങളെ വിഘടിപ്പിക്കുകയും ചെയ്യുന്ന ഈ ചെടികൾ അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ് എന്നിവ ഇല്ലാതാക്കാനും വളരെയേറെ സഹായിക്കുന്നു.

അരക്ക ഇന്തപ്പനകൾ വിഷരഹിതമായവയാണ്, അതുകൊണ്ടുതന്നെ ചെറിയ കുട്ടികളോ വളർത്തുമൃഗങ്ങളോ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിലും ഈ ചെടിയുടെ തിരഞ്ഞെടുപ്പ് കൃത്യം ആകും.

2. മണി പ്ലാന്റ്

image courtesy : alamy


ഇന്ത്യൻ കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റങ്ങളും ശക്തിയേയും ചെറുക്കാൻ ശേഷിയുള്ളതും കുറഞ്ഞ വെളിച്ചത്തിലും തഴച്ചുവളരുന്നതുമായ ഒരു തരം വള്ളിച്ചെടിയാണ് മണി പ്ലാന്റ്.

മഞ്ഞ പുള്ളികളും ആകർഷകമായ പച്ചനിറവും ചേർന്ന ഹൃദയത്തിന്റെ ആകൃതിയിൽ ഇലകളുള്ള ഈ ചെടികൾ ഏത് ഭിത്തിയേയും, മതിലുകളെയും ജീവനുള്ളവയാക്കി മാറ്റുന്നു. VOC പോലെയുള്ള വിഷപദാർത്ഥങ്ങളെ ആഗിരണം ചെയ്യാനുള്ള ഈ ചെടിയുടെ കഴിവ് ഈ സസ്യത്തെ വീട്ടിനുള്ളിലെ ഒരു അംഗം ആക്കി തീർക്കുന്നു.

വീടിന്റെ തെക്കു-കിഴക്കുഭാഗത്തായി മണി പ്ലാന്റ് നടുന്നത് വാസ്തുശാസ്ത്രപ്രകാരം ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നു.

3. പീസ് ലില്ലി

image courtesy : engledow group


പേരിൽ ലില്ലി ഉണ്ടെങ്കിലും ഈ ചെടികൾ ലില്ലി കുടുംബത്തിൽപ്പെട്ടവയല്ല. അരസി എന്ന കുടുംബത്തിൽ നിന്നുള്ളവരാണ് പീസ് ലില്ലികൾ.

എല്ലാ കാലാവസ്ഥയോടും, സാഹചര്യങ്ങളോടും ഇതിനു പൊരുത്തപ്പെടാൻ കഴിയുന്നു അതുകൊണ്ട് ഇന്ത്യൻ വീടുകളിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും വീട് അലങ്കാരത്തിനായി ഈ ചെടികൾ ഉപയോഗിക്കാറുണ്ട്.

കാഴ്ചയ്ക്ക് അതിമനോഹരമായ ഈ ചെടികൾ അസറ്റോൺ, ബെൻസീൻ, ആൽക്കഹോൾ തുടങ്ങിയ വായു മലിനീകരിക്കുന്ന വിഷപദാർത്ഥങ്ങളെ നീക്കം ചെയ്യുന്നു. നിങ്ങളുടെ വീട്ടിലെ സ്വീകരണമുറിയിലോ, ബാത്റൂമിലോ ഈ ചെടികൾ വയ്ക്കുന്നത് അലങ്കാരം എന്നപോലെ ആരോഗ്യത്തിനും ഗുണം ചെയ്യും.

4. സ്നേക്ക് പ്ലാന്റ്


ശക്തവും, നീളമേറിയതുമായ ഇലകളുള്ളതും നിത്യഹരിത പൂക്കളോട് കൂടിയതുമായ ചെടികളാണ് സ്നേക്ക് പ്ലാന്റുകൾ.

ക്ലോറോഫോം, ആൽക്കഹോൾ, ഓക്സൈഡ് തുടങ്ങിയ നൂറിലധികം വായുമലിനീകരണ വസ്തുക്കളെ ഈ ചെടി ഇല്ലാതാകുന്നു. രാത്രിയിൽ ധാരാളമായി ഓക്സിജൻ ഉല്പാദിപ്പിക്കുന്ന സ്നേക്ക് പ്ലാന്റ് കിടപ്പുമുറിയിൽ സൂക്ഷിക്കാൻ മികച്ച ഇനമാണ്.

പരിപാലനം വളരെക്കുറച്ചു മാത്രം മതി എന്ന പ്രത്യേകതയും ഈ ചെടികൾ കൊണ്ട്.

5. കറ്റാർവാഴ

deccan chronicle

അപാരമായ രോഗശാന്തിയും, ആരോഗ്യവും തരുന്ന ഈ ചെടികൾ മരുന്നുകൾ, സൗന്ദര്യവർധകവസ്തുക്കൾ, പാനീയങ്ങൾ എന്നിവയിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്നവയാണ്.

ഇത്രയധികം പ്രത്യേകതയുള്ള ഈ കറ്റാർവാഴ വീട്ടിനുള്ളിലെ ചെടിയായി ഉപയോഗിക്കാനും കഴിയുന്നവയാണ്. വായുവിൽ നിന്ന് ഫോർമാൽഡിഹൈഡ് ബെൻസീൻ എന്നിവയെ ഇല്ലാതാക്കാൻ ഈ ചെടികൾ സഹായിക്കുന്നു. പോസിറ്റീവ് എനർജി പ്രസരിപ്പിക്കുമെന്ന് വിശ്വസിക്കുന്ന ഈ ചെടികൾ സ്വീകരണ മുറികളും കിടപ്പുമുറികളും അലങ്കരിക്കാൻ ഏറ്റവും യോജിച്ചത് തന്നെ.

ഇവയുടെ ചികിത്സ ഗുണങ്ങളും, മനോഹരമായ തടിച്ച്, കൊഴുത്ത ഇലകളും ഈ ചെടിയെ വീട് അലങ്കാരത്തിന്റെ നിർബന്ധിത സസ്യമാക്കി മാറ്റുന്നു.