വീടിനകത്തെ സ്റ്റോറേജ് സ്‌പേസ് വർധിപ്പിക്കാൻ.

വീടിനകത്തെ സ്റ്റോറേജ് സ്‌പേസ് വർധിപ്പിക്കാൻ.എത്ര വലിയ വീട് നിർമ്മിച്ചാലും പല വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് സ്റ്റോറേജ് സ്പേസ്.

വീട് നിർമ്മിക്കുമ്പോൾ സ്റ്റോറേജ് സ്‌പേസിനെ പറ്റി അധികമാരും ചിന്തിക്കാറില്ല.

എന്നാൽ വീട്ടിൽ താമസം തുടങ്ങുമ്പോഴാണ് സാധനങ്ങൾ വയ്ക്കാൻ ആവശ്യത്തിന് സ്പേസ് ഇല്ല എന്ന കാര്യം തിരിച്ചറിയുന്നത്.

വീട് അടുക്കും ചിട്ടയോടും കൂടി വൃത്തിയാക്കി വയ്ക്കണമെങ്കിൽ എല്ലാ ഭാഗങ്ങളിലും കൃത്യമായ സ്റ്റോറേജ് സ്‌പേസ് നൽകേണ്ടതുണ്ട്.

കൃത്യമായ പ്ലാനിങ്ങോടു കൂടി വീട് നിർമ്മിക്കുകയാണെങ്കിൽ സ്റ്റോറേജ് സ്പേസ് ഇല്ലാത്ത പ്രശ്നം പരിഹരിക്കാനായി സാധിക്കും.

വീടിനകത്ത് ഉപയോഗപ്പെടുത്താവുന്ന വ്യത്യസ്ത സ്റ്റോറേജ് സ്പേസ് ഐഡിയകളെ പറ്റി വിശദമായി മനസ്സിലാക്കാം.

വീടിനകത്തെ സ്റ്റോറേജ് സ്‌പേസ് വർധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.

വിലപിടിപ്പില്ലാത്ത സാധനങ്ങളെല്ലാം സൂക്ഷിക്കാനായി വീടുകളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മാർഗ്ഗമാണ് നീഷേ സ്റ്റോറേജ് സ്പേസ്. വായിച്ചു കഴിഞ്ഞ ബുക്കുകൾ, ഉപയോഗിക്കാത്ത തുണികൾ എന്നിവയെല്ലാം സൂക്ഷിക്കുന്നതിനായി ഈ ഒരു രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

ലിവിങ് ഏരിയയിൽ കുട്ടികളുടെ ടോയ്സ്, ബുക്സ് എന്നിവ സൂക്ഷിക്കുന്നതിനും, ബെഡ്റൂമുകളിൽ തുണികൾ സൂക്ഷിക്കാനും നീഷേ സ്റ്റോറേജ് രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

ആവശ്യമില്ലാതെ ഒരുപാട് വാർഡ്രോബുകൾ നിർമ്മിച്ച് നൽകുന്നതിന് പകരമായി കൃത്യമായി ഓർഗനൈസ് ചെയ്തു നിർമ്മിക്കുകയാണെങ്കിൽ എല്ലാ കബോർഡുകളും നല്ല രീതിയിൽ ഉപയോഗപ്പെടുത്താനായി സാധിക്കും.

ബാത്റൂമുകളുടെ എണ്ണം കൂട്ടി നൽകുമ്പോൾ ബെഡ്റൂമിന്റെ വലിപ്പം കുറയുകയാണ് ചെയ്യുന്നത്. ബെഡിലേക്ക് ആവശ്യമായ ബെഡ്ഷീറ്റ്, പിലോ കവർ,കുഷ്യൻ കവർ എന്നിവ സൂക്ഷിക്കുന്നതിന് സ്റ്റോറേജ് ടൈപ്പ് ബെഡ് ഉപയോഗപ്പെടുത്താവുന്നതാണ്.

ഇത് വാർഡ്രോബ് സ്പേസ് കുറയ്ക്കുന്നതിനുള്ള ഒരു മികച്ച രീതിയാണ്. സ്റ്റോറേജ് ടൈപ്പ് ബെഡുകൾ റെഡിമെയ്ഡ് രൂപത്തിൽ ഉള്ളത് ഷോപ്പുകളിൽ നിന്ന് പർച്ചേസ് ചെയ്യുകയോ അതല്ലെങ്കിൽ ഒരു ഇന്റീരിയർ ഡിസൈനറുടെ സഹായത്തോടെ ഇൻബിൽട്ട് രീതിയിൽ നിർമ്മിക്കുകയോ ചെയ്യാം.

കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന സ്റ്റോറേജ് ബെഡുകളിൽ അവരുടെ പഠന ആവശ്യങ്ങൾക്കുള്ള പുസ്തകങ്ങൾ, ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം സൂക്ഷിക്കാനായി ഉപയോഗപ്പെടുത്താവുന്നതാണ്.

ഇൻബിൽറ്റ് ബെഡ് സ്റ്റോറേജ് ഉപയോഗപ്പെടുത്തുന്നത് വഴി ബെഡ്റൂമിൽ കുട്ടികൾക്ക് നടക്കാനും കളിക്കാനുമെല്ലാമുള്ള സ്പേസ് കൂടുതൽ ലഭിക്കുന്നതാണ്.

വെർട്ടിക്കൽ രീതിയിൽ സ്റ്റോറേജ് സ്പേസ് നൽകാം.

പാത്രങ്ങളും അടുക്കള ഉപകരണങ്ങളും കൃത്യമായി സ്റ്റോർ ചെയ്ത് വയ്ക്കാൻ പല വീടുകളിലും സ്പേസ് ഇല്ലാതെ ബുദ്ധിമുട്ടേണ്ടി വരാറുണ്ട്. അടുക്കള ഡിസൈൻ ചെയ്തിരിക്കുന്ന രീതിയെ അടിസ്ഥാനമാക്കിയാണ് സ്റ്റോറേജ് സ്പേസ് തിരഞ്ഞെടുക്കാനായി സാധിക്കുകയുള്ളൂ.

ഉദാഹരണത്തിന് ഐലൻഡ് ടൈപ്പ് കിച്ചൺ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ സിങ്ക്, ഗ്യാസ് സ്റ്റൗ എന്നിവ സെറ്റ് ചെയ്യുന്നതിന് താഴെയായി കുറച്ച് സ്റ്റോറേജ് സ്പേസും, അതിന് ഓപ്പോസിറ്റ് വരുന്ന ഭാഗങ്ങളിൽ ആവശ്യാനുസരണം കബോർഡുകളും നിർമ്മിച്ച് നൽകാനായി സാധിക്കും.

വെർട്ടിക്കൽ രീതിയിൽ, ബെഡ്റൂം അടുക്കള പോലുള്ള ഭാഗങ്ങളിലേക്ക് സ്റ്റോറേജ് സ്പേസ് നൽകുമ്പോൾ വാർഡ്രോബ് വിലങ്ങനെ കൊടുക്കുന്നത് ഒഴിവാക്കി ലംബമായി നൽകുന്ന രീതി ഉപയോഗപ്പെടുത്താം.

എല്ലാ ഭാഗത്തും വാർഡ്രോബുകൾ നൽകുക എന്നത് ഒഴിവാക്കേണ്ടവർക്ക് പ്രത്യേക തട്ടുകൾ സജ്ജീകരിച്ച് നൽകി അവിടെ ഫോട്ടോകൾ, ഇൻഡോർ പ്ലാന്റുകൾ അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം സജ്ജീകരിച്ച് നൽകാം.

സ്റ്റോറേജ് സ്പേസായി ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ഇടമാണ് വീടിന്റെ സ്റ്റെയർകെയ്സിനു താഴെ വരുന്ന ഭാഗങ്ങൾ. മിക്ക വീടുകളിലും ഇത്തരം ഭാഗങ്ങൾ യാതൊരു ഉപയോഗവും ഇല്ലാതെ കിടക്കുകയാണ് പതിവ്.

ഉപയോഗശൂന്യമായ പാത്രങ്ങൾ, പഴയ പത്രങ്ങൾ, ഉപേക്ഷിച്ച ടോയ്സ് എന്നിവയെല്ലാം സൂക്ഷിക്കുന്നതിനായി സ്റ്റെയർകേസിന് താഴെ വരുന്ന ഭാഗം ഉപയോഗപ്പെടു-ത്താവുന്നതാണ്.

ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഇല്ലാത്ത വീടുകളിൽ വസ്ത്രങ്ങൾ, ടോയ്സ് പാത്രങ്ങൾ എന്നിവയെല്ലാം ഓർഗനൈസ് ചെയ്യുന്നതിന് ആവശ്യമായ പ്രത്യേക ഓർഗനൈസറുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ലിവിങ് ഏരിയ പോലുള്ള ഇടങ്ങളിൽ കുട്ടികൾക്ക് ചെയർ രൂപത്തിൽ ഇരിക്കാനും അതിനു താഴെ സ്റ്റോറേജ് രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കുന്നതുമായ സീറ്റിംഗ് കം സ്റ്റോറേജ് സ്പേസുകളും ലഭ്യമാണ്.

വീടിനകത്തെ സ്റ്റോറേജ് സ്‌പേസ് വർധിപ്പിക്കാൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.