കൊതുകിനെ തുരത്താൻ ഈ ഗന്ധങ്ങൾക്ക് സാധിക്കും.

കൊതുകിനെ തുരത്താൻ ഈ ഗന്ധങ്ങൾക്ക് സാധിക്കും.എല്ലാ കാലത്തും വീടുകളിൽ വളരെയധികം പ്രശ്നം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് കൊതുക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ.

കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും ഡെങ്കി, മലേറിയ പോലുള്ള വലിയ അസുഖങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിൽ കൊതുകുകൾ വലിയ രീതിയിലുള്ള പങ്ക് വഹിക്കുന്നുണ്ട്.

പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും ഉള്ള വീടുകളിലാണ് ഇത്തരം അസുഖങ്ങൾ പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലായി കണ്ടു വരുന്നത്.

മഴക്കാലവും കൊതുകുകൾ കൂടുതലായി മുട്ടയിട്ട് പെരുകുന്ന ഒരു സമയമാണ്.കൊതുകിനെ തുരത്താനായി പല ഉല്പന്നങ്ങളും വിപണിയിൽ ലഭ്യമാണെങ്കിലും അവയെല്ലാം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

മാത്രമല്ല പല കെമിക്കലുകലുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതവഴി അത് ശ്വസിക്കുന്നവർക്ക് പല രീതിയിലുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്.

കൊതുകിനെ തുരത്താനായി വീടിന്റെ ഡോറുകളിലും ജനാലകളിലും നെറ്റ് അടിച്ചു നൽകുമെങ്കിലും അവയിൽ ഉണ്ടാകുന്ന ചെറിയ ഒരു ഓട്ട മതി കൊതുകിന് വീട്ടിലേക്ക് പ്രവേശിക്കാൻ.

എന്നാൽ നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗപ്പെടുത്തി കൊതുകു ശല്യം പൂർണമായും ഒഴിവാക്കാനായി സാധിക്കും. അതിനാവശ്യമായ ചില പൊടിക്കൈകൾ മനസിലാക്കാം.

കൊതുകിനെ തുരത്താൻ ഈ ഗന്ധങ്ങൾക്ക് സാധിക്കും.

ഇലക്ട്രോണിക് ബാറ്റും, കൊതുക് തിരിയുമെല്ലാം ഉപയോഗിച്ച് മടുത്തവർക്ക് വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊതുകിനെ തുരത്തി നോക്കുന്നതിനായി ഒരു പരീക്ഷണം നടത്തി നോക്കാവുന്നതാണ്.

പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള ചില ഗന്ധങ്ങൾ ഉപയോഗിച്ച് കൊതുക് പോലുള്ള പ്രാണികളെ വീട്ടിൽ നിന്നും പാടെ തുരത്താനായി സാധിക്കും.കൊതുക് കടിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും വലിയ രീതിയിലുള്ള ഒരു മോചനം നേടാനും ഇതു വഴി സാധിക്കും.

മിക്ക വീടുകളിലെയും അടുക്കളകളിൽ തീർച്ചയായും ഉണ്ടാകുന്ന ഗ്രാമ്പൂ,കാപ്പി പൊടി, കർപ്പൂരം എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കൾ ഉപയോഗപ്പെടുത്തിയാണ് കൊതുകിനെ ഇല്ലാതാക്കുന്നത് എന്നത് പലർക്കും അറിയാതെ പോകുന്ന കാര്യങ്ങൾ ആയിരിക്കും.

ചില പ്രത്യേക ഗന്ധങ്ങളാണ് കൊതുകിനെ അകറ്റി നിർത്തുന്നത്. ശ്വസിക്കുമ്പോൾ മനുഷ്യർക്ക് വളരെയധികം നല്ല ഗന്ധം എന്ന രീതിയിൽ തോന്നിപ്പിക്കുന്ന വസ്തുക്കൾ കൊതുകിന് വിനാശകാരിയാണ്‌ എന്ന കാര്യം പലരും ചിന്തിക്കുന്നില്ല.

ഗ്രാമ്പു, വെളുത്തുള്ളി കാപ്പിപ്പൊടി എന്നിവ പരീക്ഷിക്കാം

സുഗന്ധവ്യഞ്ജനങ്ങൾ ക്കിടയിൽ സ്ഥാനം പിടിച്ച ഗ്രാമ്പൂ കൊതുകിനെ തുരത്താൻ ഉള്ള ഒരു മികച്ച മാർഗമാണ്.

ഗ്രാമ്പു കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക ഗന്ധം കൊതുകിനെ അകറ്റി നിർത്താൻ കാരണമാകുന്നു.

ഇത്തരത്തിലുള്ള ഒരു ഗന്ധം വീട്ടിനകത്ത് നിറയുന്നതിലൂടെ കൊതുക് വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാനായി സാധിക്കും.

ഗ്രാമ്പു നേരിട്ട് കത്തിച്ച് വയ്ക്കാതെ ഒരു ചെറുനാരങ്ങയ്ക്ക് മുകളിൽ കുത്തിയ ശേഷം കത്തിച്ച് അടുക്കള മറ്റ് ജനാലയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലും നൽകാവുന്നതാണ്.

പലരും പറയുന്ന കാര്യമാണ് പാമ്പിന വെളുത്തുള്ളിയുടെ ഗന്ധം ഇഷ്ടമല്ല എന്നത്.

എന്നാൽ കൊതുകിനും ഈ ഒരു ഗന്ധം ഒട്ടും താല്പര്യമില്ല. അതുകൊണ്ടുതന്നെ വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി ബെഡ്റൂം,അടുക്കള, ലിവിങ് ഏരിയയുടെ ജനാലകൾ എന്നിവിടങ്ങളിൽ വക്കുന്നതോ അതല്ല എങ്കിൽ വെള്ളത്തിൽ നിറച്ച സ്പ്രേ രൂപത്തിൽ വീട്ടിനകത്ത് അടിക്കുന്നതോ കൊതുകിനെ തുരത്താനായി പരീക്ഷിക്കാവുന്ന ഒരു മാർഗമാണ്.

എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗപ്പെടുന്ന കാപ്പിപൊടിയും കൊതുകിനെ തുരത്താൻ ഉപയോഗപ്പെടുത്താവുന്ന ഒരു ഫലപ്രദമായ മാർഗ്ഗമാണ്. കാപ്പി പൊടിയുടെ ഗന്ധം വളരെയധികം പ്രത്യേകത ഉള്ളത് കൊണ്ട് തന്നെ കൊതുക് കൂടുതലായി വരുന്ന ഭാഗങ്ങളിൽ കുറച്ച് കാപ്പിപ്പൊടി തുറന്നു വെച്ചാൽ ഗന്ധം അന്തരീക്ഷത്തിൽ വ്യാപിക്കുകയും കൊതുക് വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കർപ്പൂരം, വേപ്പെണ്ണ, കർപ്പൂര തുളസി

കൊതുകിനെ മാത്രമല്ല മറ്റു പല പ്രാണികളേയും തുരത്തുന്നതിനായി ഉപയോഗപ്പെടുത്താവുന്ന ഒരു ചെടിയാണ് കർപ്പൂരതുളസി. വീട്ടുമുറ്റത്ത് കർപ്പൂര തുളസിയുടെ ഒരു ചെടി വച്ചു പിടിപ്പിക്കുക യാണെങ്കിൽ കൊതുക് പോലുള്ള പ്രാണികൾ വീട്ടിനകത്തേക്ക് കയറിയല്ല. ഇവയുടെ ഗന്ധം കൊതുകുകൾക്ക് ഒട്ടും ഇഷ്ടമല്ലാത്ത തുകൊണ്ടു തന്നെ സ്പ്രേ രൂപത്തിൽ ദേഹത്ത് അടിച്ചു നൽകിയാലും കൊതുകിൽ നിന്നും രക്ഷ നേടാം. സന്ധ്യാസമയങ്ങളിൽ മിക്ക വീടുകളിലും കത്തിക്കുന്ന കർപ്പൂരവും കൊതുകിനെ തുരത്താനുള്ള ഒരു മികച്ച മാർഗമാണ്. കൂടുതലായി കൊതുക് വരുന്ന സമയങ്ങളിൽ വാതിലുകളും ജനാലകളും പൂർണമായും അടച്ച ശേഷം രണ്ടോമൂന്നോ കർപ്പൂരം എടുത്തു കത്തിച്ചു വച്ചാൽ അത് കൊതുക് വീടിനകത്തേക്ക് പ്രവേശിക്കുന്നത് തടയും.

മറ്റൊന്ന് മനുഷ്യർക്ക് തന്നെ വളരെയധികം മടുപ്പുളവാക്കുന്ന ഒരു ഗന്ധമാണ് വേപ്പെണ്ണയുടെത്എന്നാൽ കൊതുകുകളുടെ കാര്യവും വ്യത്യസ്തമല്ല. കൂടുതലായി വേപ്പെണ്ണയുടെ ഗന്ധം വീട്ടിനകത്ത് ഉണ്ടെങ്കിൽ കൊതുകുകൾ വീടിനകത്തേക്ക് പ്രവേശിക്കില്ല. ഒരു ബോട്ടിൽ എടുത്ത് വേപ്പെണ്ണയും വെള്ളവും കലർത്തി വീടിനകം മുഴുവൻ സ്പ്രേ ചെയ്ത് നൽകുകയാണെങ്കിൽ കൊതുക് അകത്തേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.ഇവയിൽ മിക്കതും നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ആണെങ്കിലും അരോചകമുണ്ടാക്കുന്ന ഗന്ധങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. എന്നിരുന്നാലും കൊതുകു കടിച്ച് ഉണ്ടാകുന്ന അസുഖങ്ങളിൽ നിന്നും രക്ഷ നേടുക എന്നതാണ് ഉദ്ദേശമെങ്കിൽ ഇവ പരീക്ഷിക്കുന്നതിൽ തെറ്റില്ല.

കൊതുകിനെ തുരത്താൻ ഈ ഗന്ധങ്ങൾക്ക് സാധിക്കും പ്രത്യേക ചിലവൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ ഒരിക്കൽ എങ്കിലും ഇവ പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല.