അടുക്കള വൃത്തിയാക്കൽ തലവേദനയാകുമ്പോൾ.മിക്ക വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ് അടുക്കള വൃത്തിയാക്കൽ. എല്ലാ ദിവസവും ഭക്ഷണം പാചകം ചെയ്യുന്ന ഇടമായ തു കൊണ്ടു തന്നെ ഒരു ദിവസം പോലും അടുക്കള വൃത്തിയാക്കാതെ ഇടാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.
വിദേശ നാടുകളിൽ പാത്രം കഴുകുന്നതിനു വേണ്ടി ഡിഷ് വാഷറുകൾ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്ന സ്റ്റീൽ പാത്രങ്ങൾ അവയെ വൃത്തിയാകുമോ എന്ന പേടിയാണ് പലരെയും അവ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന കാര്യം.
വൃത്തിയാക്കൽ തന്നെ ഏറ്റവും കൂടുതൽ പേർക്കും മടുപ്പുളവാക്കുന്ന കാര്യം പാത്രം കഴുകൽ ആണ്.
സിങ്ക് നിറയെ കെട്ടി കിടക്കുന്ന പാത്രങ്ങളും പച്ചക്കറി വേസ്റ്റും ചേർന്ന് അടുക്കള വൃത്തിയാക്കൽ തലവേദന സൃഷ്ടിക്കുന്ന കാര്യമാവുമ്പോൾ എങ്ങിനെ അവ എളുപ്പമക്കാം എന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല.
അടുക്കള വൃത്തിയാക്കുന്നതിനായി പരീക്ഷിക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.
അടുക്കള വൃത്തിയാക്കൽ തലവേദനയാകുമ്പോൾ ചെയ്ത് നോക്കാവുന്ന കാര്യങ്ങൾ.
മിക്ക വീടുകളിലും അടുക്കളയിൽ കണ്ടു വരുന്ന ഒരു പ്രവണതയാണ് മൂന്നു നേരവും ഭക്ഷണം പാചകം ചെയ്ത പാത്രങ്ങളും ഭക്ഷണം കഴിച്ച പാത്രങ്ങളും കൂനകൂട്ടി സിങ്കിൽ ഇടുന്നത്.
വളരെയധികം വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ് സിങ്ക് എന്നത് പലരും മറന്നു പോകുന്നു. ഇത്തരത്തിൽ മണിക്കൂറുകളോളം സിങ്കിൽ കിടക്കുന്ന പാത്രങ്ങളിൽ നിന്നും പല രീതിയിലുള്ള ബാക്ടീരിയകളും വൈറസുകളും ഉണ്ടാകാൻ അധികസമയം വേണ്ട.
മാത്രമല്ല പാത്രങ്ങളിൽ പിടിച്ചിരിക്കുന്ന വേസ്റ്റ് പദാർത്ഥങ്ങൾ സിങ്കിൽ തങ്ങി നിന്ന് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ദിവസത്തിൽ ഒരു തവണയെങ്കിലും സിങ്ക് വിനാഗിരി,ബേക്കിംഗ് സോഡ എന്നിവ കലർത്തിയ മിശ്രിതം ഉപയോഗിച്ചോ അല്ലെങ്കിൽ ഏതെങ്കിലും ക്ലീനിംഗ് ഏജന്റ് ഉപയോഗപ്പെടുത്തിയോ വൃത്തിയാക്കേണ്ടതുണ്ട്.
ഇങ്ങിനെ ചെയ്യുന്നത് വഴി സിങ്ക് കൂടുതൽ ഭംഗിയിൽ ഇരിക്കുകയും അതേസമയം ദുർഗന്ധം ഒഴിവാക്കാനും സാധിക്കും.
പാത്രം കഴുകാനായി തിരഞ്ഞെടുക്കുന്ന സോപ്പ് പരസ്യത്തിൽ കാണുന്നത് നോക്കി വാങ്ങേണ്ട. പാത്രം വൃത്തിയാക്കുന്ന സോപ്പ് നോക്കി വേണം തിരഞ്ഞെടുക്കാൻ.
പാത്രങ്ങൾ എളുപ്പത്തിൽ കഴുകി വൃത്തിയാക്കാനായി അവ അൽപ നേരം വെള്ളത്തിൽ കുതിർത്തി ഇടുന്നതിൽ തെറ്റില്ല. അടി കരിഞ്ഞ പാത്രങ്ങൾ ചൂടുവെള്ളം, പാത്രം കഴുകുന്ന സോപ്പ് എന്നിവ ചേർത്ത് അൽപനേരം കുതിർത്തി വച്ചാൽ പെട്ടെന്ന് കറ ഇളകിപ്പോകും.
സിങ്കിനോട് ചേർന്ന് നൽകുന്ന പൈപ്പ് നല്ല ശക്തമായ രീതിയിൽ വെള്ളം വരുന്നത് നോക്കി വേണം ഫിറ്റ് ചെയ്യാൻ.
അല്ലെങ്കിൽ പാത്രങ്ങളിൽ സോപ്പിന്റെ അംശം നിൽക്കുകയും അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാവുകയും ചെയ്യും.
സിങ്കിലെ ബ്ലോക്ക്, ലീക്കേജ് എന്നിവ തടയാൻ
എല്ലാ അടുക്കളകളിലും മിക്കപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് സിങ്ക് ബ്ലോക്ക് ആകുന്ന അവസ്ഥ. പാത്രങ്ങളിൽ നിന്നുള്ള വേസ്റ്റ് സിങ്കിന് അകത്തുള്ള പൈപ്പിൽ അടിയുന്നതാണ് ഇതിനുള്ള പ്രധാന കാരണം.
അതുകൊണ്ടു തന്നെ അവ ക്ലീൻ ചെയ്യുന്നതിനായി ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം ഒഴിച്ച് നൽകുന്നത് ഗുണം ചെയ്യും.
സിങ്ക് പൈപ്പിന് അകത്തേക്ക് വലിയ ഭക്ഷണാവശിഷ്ടങ്ങൾ പോകാതിരിക്കുന്നതിനായി ഫിൽട്ടർ സ്ഥാപിച്ച് നൽകാവുന്നതാണ്.
സിങ്കിനോടൊപ്പം നൽകിയിട്ടുള്ള പൈപ്പിനകത്ത് വേസ്റ്റ് കെട്ടി കിടക്കുകയാണ് എങ്കിൽ ഡ്രൈ ആൻഡ് വെറ്റ് വാക്വം ഉപയോഗിച്ച് വലിച്ച് എടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി സിങ്കിൽ കുടുങ്ങി കിടക്കുന്ന സാധനങ്ങൾ വലിച്ചെടുക്കാൻ സാധിക്കും.
സിങ്ക് ബ്ലോക്ക് ഇല്ലാതാക്കാൻ വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ഒരു കാര്യം ബേക്കിംഗ് സോഡ വിനാഗിരി എന്നിവ ഒരേ അളവിൽ എടുത്ത് നല്ലപോലെ കലക്കി പതഞ്ഞു വരുമ്പോൾ സിങ്കിലേക്ക് ഒഴിച്ചു നൽകുന്ന രീതിയാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി സിങ്കിന്റെ പൈപ്പിൽ അടിഞ്ഞു കൂടിയിട്ടുള്ള ഭക്ഷണസാധനങ്ങളും പാഴ്‌വസ്തുക്കളും അലിഞ്ഞു പൊയ്ക്കോളും.
അടുക്കള വൃത്തിയാക്കൽ തലവേദനയാകുമ്പോൾ ഈ കാര്യങ്ങൾ കൂടി ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.