ഇന്ത്യൻ ഫ്ലോറുകൾക്ക് ഏറ്റവും ചേരുന്ന 5 ടൈലുകൾ ഇവയാണ്.

Tile pattern
Abstract vector created by macrovector – www.freepik.com

ഇന്ന് ഫ്ലോർ ടൈൽസ് നമ്മുടെ നാട്ടിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഏറെ നാൾ ഈട് നിൽക്കുന്ന, എളുപ്പത്തിൽ install ചെയ്യാൻ കഴിയുന്ന, അതിലും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന ടൈൽസിനാണ് ഡിമാൻഡ്. മാർബിൾ, കല്ലിന്റെ സ്ളാബുകൾ തുടങ്ങിയവയിൽ നിന്ന് ഏറെ ഗുണങ്ങൾ ഉള്ളവയാണ് ടൈലുകൾ.

ഏറെ ഓപ്ഷൻസ് ഉള്ള ഈ വിഭാഗത്തിലെ ചിലത് പരിചയപ്പെടാം. ഓരോന്നിനും ഓരോ പ്രത്യേകതകളും, ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇവയിൽ നിങ്ങളുടെ ആവശ്യത്തിനു ചേരുന്നത് ഏതെന്ന് തീരുമാനിക്കാൻ ഇത് സഹായിക്കും.

1. Ceramic tiles

ceramic tiled floor

കളിമണ്ണും മിനരൽസം കൊണ്ടാണ് സെറാമിക് ടൈൽസ് ഉണ്ടാക്കുന്നത്. ഇതിനോട് മറ്റ് കെമികൽസും കളറും ചേർത്ത്, വലിയ താപത്തിലേക്ക് ചൂടാക്കുന്നു. 

നമ്മുടെ നാട്ടിൽ ഏറ്റവും കണ്ട് വരുന്നതും ഈ ടൈൽസ് തന്നെയാണ്. കാരണം ഇതിനു താരതമ്യേന വിലക്കുറവും എളുപ്പം ലഭ്യമാണ് എന്നതുമാണ്.

എന്നാൽ ഇവ വേഗം തന്നെ പൊട്ടിപോകാൻ ചാൻസ് ഉണ്ട്. അരികുകൾ പൊടിഞ്ഞു പോകാനും സാധ്യതയുണ്ട്.

Ceramic tiles
Abstract vector created by macrovector – www.freepik.com

സെറാമിക് ടൈൽസ് തന്നെ ഗ്ലോസി, സെമി-മാറ്റ്, മാറ്റ് (matte) തുടങ്ങിയ വകഭേദങ്ങൾ ഉണ്ട്.

സെറാമിക് ടൈലുകൾ ഇടുമ്പോൾ എപ്പോഴും ഒരു ബോക്‌സ് കൂടുതൽ വാങ്ങി സൂക്ഷിക്കുക. പിന്നീട് ഒരെണ്ണം മറ്റോ പൊട്ടിയാൽ മാറ്റിയിടാനാണ് ഇത്. സെറാമിക് കഴിഞ്ഞാൽ പിന്നെ നമ്മുടെ നാട്ടിലെ സാഹചര്യത്തിൽ ചേരുന്നത് പോർസ്‌ലൈൻ ടൈലുകളാണ്.

2. Porcelain tiles

Porcelain tiles
Courtesy: World of stones

സെറാമിക്കിനെക്കാൾ സൂക്ഷ്മമായ കളിമണ്ണും, അധിക മിനരലുകളും ചേർത്ത് കൂടിയ താപത്തിൽ bake ചെയ്തെടുക്കുന്നവയാണ് ഇവ. ഇതിനാൽ തന്നെ ഇവ സെറാമിക്കിനെക്കാൾ കട്ടിയേറിയതും, കുറച്ചു മാത്രം വെള്ളം വലിച്ചെടുക്കുന്നതും ആകുന്നു.

അതിനാൽ, കൂടുതൽ ഭാരമോ അല്ലെങ്കി സഞ്ചാരമോ ഉള്ള ഇടങ്ങളിൽ ഉപയോഗിക്കാൻ ഇവ പറ്റിയതാണ്. അരികുകൾ പൊടിഞ്ഞു പോകുകയോ, പോറൽ എൽക്കാനുള്ള സാധ്യതയും കുറവാണ്.

Porcelain tiled floor
Courtesy: Westside tiles

ഇന്ന് പോർസ്‌ലൈനിൽ തന്നെ വിവിധ ഇനം ഡിസൈനുകൾ ലഭ്യമാണ്. ഇവയിൽ joint-free ടൈലുകളും ലഭ്യമാണ്.

3. Vitrified tiles

ഇന്ത്യയിൽ ഇന്ന് ഏറ്റവും പ്രചാരമുള്ള ടൈൽസ് വിട്രിഫൈഡ് ടൈൽസ് തന്നെ.

ഇതിനു കാരണം ഇതിന്റെ മേൽത്തരം ഈടും, ശക്തിയും, കറയോടുള്ള പ്രതിരോധവും എല്ലാറ്റിനുമുപരി നാച്ചുറൽ മാർബിളിനോടുള്ള സാമ്യവുമാണ്.

Vitrified tile floor
Courtesy: tradeindia.com

2×2 പോലുള്ള അളവിൽ കിട്ടുന്ന ഇവ install ചെയ്യാനും ഏറെ എളുപ്പമാണ്. ജോയിന്റുകളും കുറവായിരിക്കും.

ഇവയ്ക്ക് ഈ പേര് വരാൻ കാര്യം അവ ഉണ്ടാക്കുന്ന പ്രക്രിയയായ vitrification കൊണ്ട് തന്നെ. ഉയർന്ന താപത്തിലേക്ക് എത്തിക്കുന്ന കളിമണ്ണോ ക്വാർട്സോ ഗ്ളാസ് പോലെ തിളങ്ങുന്ന വസ്തു ആയി മാറുന്നു.

Vitrified tiles പല തരത്തിലുണ്ട്:

Vitrified tiles
Courtesy: gharpedia.com

Double charged vitrified tiles – രണ്ട് നിറങ്ങൾ സമന്വയിപ്പിച് ഉണ്ടാക്കുന്നതാണ് ഇവ. അതിനാൽ തന്നെ ഇരു നിറം ആയിരിക്കും.

Full body vitrified tiles: ഇവയ്ക്ക് ഉടനീളം ഒരേ നിറം തന്നെയായിരിക്കും. ഇതിനാൽ പോറൽ വേഗം അറിയില്ല.

Soluble salt vitrified tiles: പല തരം ഡിസൈനുകൾ ഇവയിൽ സാധ്യമാണ്.

Glazed body vitrified tiles: അധിക തിളക്കമുള്ള ഇവ ഏകദേശം പൂർണ്ണമായും പോറലുകളെയും കറയും പ്രതിരോധിക്കുന്നു.

4. Stone tiles

Stone lines
Courtesy: prosand flooring

സാൻഡ്സ്റ്റോണ്, ഗ്രാനൈറ്, മാർബിൾ തുടങ്ങിയവയിൽ നിന്നുണ്ടാകുന്നതാണ് ഇവ.

സ്റ്റോണ് ടൈലുകൾ തനതായ ഒരു നിറവും ടെക്‌സ്ചറും നൽകാൻ സഹായിക്കുന്നവയാണ്. അതുപോൽ തന്നെ ഒരു റിച് ഫിലും. നാച്ചുറൽ സ്റ്റോണ് മെഷീൻ ഉപയോഗിച്ചാണ് വേണ്ട അലവുകളിൽ വെട്ടിയെടുക്കുന്നത്. ശ്രദിക്കേണ്ട കാര്യം എന്തെന്നാൽ, വേഗം വെള്ളം വലിച്ചെടുക്കുന്ന പ്രകൃതം ഉള്ളതിനാൽ തന്നെ ഇടയ്ക്കിടയ്ക്ക് അതിനുള്ള ട്രീറ്റ്മെന്റ് ചെയ്യുക പ്രധാനമാണ്.

ആസിഡുകളോ മറ്റ് ശക്തിയുള്ള ക്ളീനിംഗ്‌ പദാർത്ഥങ്ങളോ ഇവയിൽ ഉപയോഗിക്കാൻ പാടില്ല. ദ്രവിച്ചു പോകാൻ അവ കാരണമാകാം.

Beatiful Cement tiled floor

5. Cement tiles

സ്‌ഥിരം കാണുന്നവയിൽ നിന്ന് മാറി നിൽക്കണം എങ്കിൽ ഇന്ന് ലഭ്യമായ ഏറ്റവും നല്ല ഓപ്‌ഷനാണ് സെമെന്റ് ടൈൽസ്.

എന്നാൽ അവ ഏറെ വെള്ളം വലിച്ചെടുക്കുന്നു എന്നതിനാൽ sealant ഉപയോഗിച്ച് കോട്ടിങ് ചെയ്യേണ്ടത് ഏറെ അത്യാവശ്യമാണ്.