നിങ്ങളുടെ വീടിന്റെ രൂപത്തെയും, ഭാവത്തെയും, ഭംഗിയേയും അടിമുടി മാറ്റാൻ കഴിവുള്ള അലങ്കാരമാണ് സീലിംഗ് രൂപകല്പനയും ഡിസൈനിങ്ങും. വിരസവും പരന്നതുമായ വെളുത്ത സീലിംങ്ങുകളിൽ വെറും ഒരു ഫാൻ മാത്രം തൂക്കി അലങ്കരിച്ചിരുന്ന കാലമൊക്കെ എന്നേ കഴിഞ്ഞിരിക്കുന്നു.
വീടിനും ഭിത്തിക്കും ഇണങ്ങുന്നത് മാത്രമല്ല ഇന്ന് സീലിംങ്ങുകൾ, വീടിനുള്ളിലെ ശബ്ദ സംവിധാനത്തെയും, ലൈറ്റിങ്ങിനെയും ഒക്കെ കൃത്യം ആക്കാനും, മനോഹരമാക്കാനും സീലിംഗ് വർക്കിന് കഴിയും.
നിങ്ങളുടെ വീടിന്റെ ഉൾത്തളം മനോഹരമാക്കാനുള്ള 7 സീലിംഗ് ഡിസൈൻ ആശയങ്ങൾ ഇതാ.
1. ലളിതമായ മാറ്റങ്ങള്‍
ലേഔട്ടിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ നിലവിലുള്ള സീലിംഗ് എങ്ങനെ മനോഹരമാക്കാം എന്നും, അതുവഴി വീടിന് ആകെ ഒരു മാറ്റം വരണമെന്നും ആഗ്രഹിക്കുന്നവർക്ക് ഈ ഡിസൈൻ നന്നായി ഇഷ്ടപ്പെടും.
വളരെ കുറച്ച് സമയവും, ചിലവുമെ ഇതിന് ആവശ്യമുള്ളൂ എന്നതാണ് വലിയ പ്രത്യേകത.
ചുവടെയുള്ള ചിത്രത്തിലെ പോലെ ഒന്നോ രണ്ടോ മനോഹരമായ വിളക്കുകൾ കൃത്യ സ്ഥാനത്ത് സ്ഥാപിക്കുന്നത് ഫലം ചെയ്യും. ആ തിളങ്ങുന്ന പ്രകാശത്തിൽ നിങ്ങളുടെ വീട് വലുതായും മനോഹരമായും അതിഥികൾക്ക് അനുഭവപ്പെടും.
2. ഇന്റെർണൽ ലൈറ്റിംഗ്.
നിങ്ങളുടെ മുറിക്ക് ഒരു മാജിക്കൽ ലൈറ്റിംഗ് അനുഭവപ്പെടാൻ നല്ലൊരു മാർഗ്ഗം ഒരു ഫാൾസ് സീലിങ് ഉണ്ടാക്കി അതിൽ ഇന്റെർണൽ ലൈറ്റിംഗ് നൽകുന്നതാണ്.
ഇത്തരത്തിലുള്ള നിരവധി ഫാൾസ് സിലിംങ്ങുകളും അവക്കിണങ്ങുന്ന നിരവധി ലൈറ്റിംഗ് സംവിധാനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്.
ഇത്തരമൊന്ന് ചെയ്തെടുക്കാൻ അത്യാവശ്യം നിങ്ങളുടെ സമയവും, എനർജിയും, സാമ്പത്തികവും ആവശ്യമായിവരും.
3. രാജകീയ സ്പർശം.
വീടിനുള്ളിൽ ഒരു രാജകീയമായ ഭാവം ആഗ്രഹിക്കുന്നവർക്ക് ഉള്ളതാണ് ഈ സീലിംഗ് ഡിസൈൻ.
ഫോൾസ് സീലിങ് ചെയ്തു വൃത്തിയായി അലങ്കരിച്ച മുകൾത്തട്ടിനു നടുക്കായി അത്യാവശ്യം വലിയ ഒരു chandelier വിളക്ക് സ്ഥാപിക്കുന്നത് വീടിന് ആകമാനം ഒരു രാജകീയ ഭാവം നൽകുന്നു. ഭിത്തികളിൽ മനോഹരങ്ങളായ വാൾപേപ്പറും, നിലത്ത് പ്രൗഢമായ ഒരു കാർപ്പെറ്റും കൂടിയായാൽ വീട് കൊട്ടാരം പോലെ തിളങ്ങും.
4. തടിയുടെ മേൽക്കൂര
കുറച്ചധികം പഴക്കമുള്ള ഒരു സീലിംഗ് ഡിസൈൻ ആണ് ഇത്. എന്നിരുന്നാലും, ഇന്നും ഈ ഡിസൈൻ അനേകം ആൾക്കാരെ ആകർഷിക്കുന്നത് തുടരുന്നു.
തടിയിൽ ചെയ്തെടുക്കുന്ന ഇത്തരം സീലിംങ്ങ്കൾ അല്പം പണം ചിലവാക്കുന്നതും കൃത്യമായ മെയിന്റനൻസ് ആവശ്യപ്പെടുന്നതും ആണ്. തടി ആയതുകൊണ്ടുതന്നെ വളരെ കാലം ഇത് നീണ്ടുനിൽക്കുകയും ചെയ്യും.
5. ഗ്ലാസ് മേൽക്കൂര.
ലാളിത്യവും മനോഹാരിതയും ഒത്തുചേരുന്ന ഗ്ലാസ് സീലിംങ്ങുകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. അത്യാവശ്യം വലിയ സംവിധാനങ്ങൾ ആവശ്യപ്പെടുന്ന ഇത്തരം മേൽക്കൂരകൾക്ക് ചിലവും, സമയവും അതുപോലെതന്നെ മെയിന്റനൻസും കുറച്ച് അധികമാണ്.
പകൽ സമയങ്ങളിൽ പ്രകാശം നന്നായി കടക്കുന്നതും, രാത്രികാലങ്ങളിൽ നക്ഷത്രങ്ങൾ വിരിയുന്നതുമായ ഈ മേൽക്കൂരകൾ തികച്ചും അവിശ്വസനീയത ഉണർത്തുന്നതും മനോഹരങ്ങളും തന്നെ.
6. മിനിമലിസ്റ്റിക്.
മെറ്റാലിക് ഫാൾസ് സീലിംഗ്കളും സീലിംഗ് രൂപകൽപ്പനയിലെ പ്രിയപ്പെട്ട ഒന്നാണ്. കൃത്യമായി പറഞ്ഞാൽ വർക്ക് സ്പേസ് ഒരുക്കുമ്പോൾ ഏറ്റവും യോജിച്ചത് മിനിമലിസ്റ്റിക് ഡിസൈനിലുള്ള ഈ മേൽക്കൂരകളാണ്.
മെറ്റാലിക് ഡിസൈനുകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ ഡിസൈൻ നിങ്ങൾക്കുള്ളത് തന്നെ.
7. ലൈറ്റ്.
ലൈറ്റുകൾ ഉപയോഗിച്ച് അലങ്കാരം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡിസൈൻ പിന്തുടരാം. സീലിങ്ങിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ലൈറ്റുകൾ സ്ഥാപിച്ച്, പ്രകാശത്തിന് യോജിക്കുന്ന തരത്തിൽ സീലിംഗ് പെയിന്റ് ചെയ്ത് എടുത്താണ് ഈ ഡിസൈനുകൾ ഒരുക്കുന്നത്.
ബെഡ്റൂമുകളുടെ മേൽത്തട്ടിൽ ഇങ്ങനെ അലങ്കരിക്കുന്നത് നിങ്ങളുടെ ഉറക്കം മാജിക്കൽ അനുഭവമാക്കി തീർക്കും.