ചുവര് നിർമാണത്തിനുള്ള വിവിധ മെറ്റീരിയൽസും അവയുടെ വിലയും

Photo courtesy: asian paints

വീട് നിർമാണത്തിൽ  ചുവര് നിർമാണത്തിന് ഇഷ്ടിക കൊണ്ടുള്ള നിർമാണമാണ് നാം അധികം കാണുന്നതെങ്കിലും ഇന്ന് അതിനു അനേകം ഓപ്‌ഷൻസ് നമുക്കുണ്ട്. ഓരോന്നിനും അതിന്റെതായ ഗുണങ്ങളും.

 നമ്മുടെ ആവശ്യങ്ങളും, വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലം, ഡിസൈൻ എന്നിവയെല്ലാം ആശ്രയിച്ചു നാം തന്നെ ഉചിതമായത് തിരഞ്ഞെടുക്കുക എന്നതാണ്. 

Photo courtesy: Berger

ഇവിടെ ചുവര് നിർമാണത്തിന് ഇന്ന് ലഭ്യമായ വിവിധ ഓപ്‌ഷൻസിനെ പറ്റി ചർച്ച ചെയ്യുന്നു.

1. ഇഷ്ടിക:  

സൈസ്: നീളം – 20cm, വീതി-9cm ഉയരം-6cm.

ഏകദേശ ഭാരം: 2 കിലോ

മാർക്കറ്റ് പ്രൈസ്: ₹10 മുതൽ ₹13 രൂപ വരെ .  

1500 സ്ക്വയർ ഫീറ്റ്  ബിൽഡിംഗ് പണിയണമെങ്കിൽ ഏകദേശം 32,000 മുതൽ 32500   ഇഷ്ടികകൾ വേണ്ടിവരും. 

2)  ചെങ്കല്ല്:  

സൈസ്: നീളം-33cm, വീതി-19cm, ഉയരം-23cm.

ഏകദേശ ഭാരം: 33 കിലോയോളം വരും.

മാർക്കറ്റ് പ്രൈസ്: ഏകദേശം ₹10 മുതൽ ₹68 വരെ

1500 സ്ക്വയർ ഫീറ്റ് ബിൽഡിങ് നിർമ്മിക്കണമേങ്കിൽ 2850 മുതൽ 2900 ചെങ്കല്ലുകൾ വേണ്ടിവരും.

3)  സിമൻറ് സോളിഡ് ബ്ലോക്ക്- 

സൈസ്: നീളം-36cm, വീതി -12.5cm,ഉയരം-18cm.

ഭാരം: ഏകദേശം 17 കിലോഗ്രാമോളം വരും.

ഇത് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്.

മാർക്കറ്റ് പ്രൈസ്: ₹ 35 മുതൽ ₹ 43 വരെയാണ്.

1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിംഗ് നിർമ്മിക്കുവാൻ 3250 എണ്ണം സിമൻറ് കട ആവശ്യമുണ്ട്. 

ഏറ്റവും കൂടുതൽ ലോഡ് എടുക്കുന്നത് ഈ സോളിഡ്  സിമൻറ് ബ്ലോക്ക് ആണ്.

4)  എ എ സി ബ്ലോക്ക്-  

സൈസ്: നീളം -60cm,വീതി-10cm, ഉയരം-20cm. 

ഈ ബ്ലോക്ക് പല  സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്.

ഭാരം: ഏകദേശം എട്ടു കിലോയോളം വരും. 

മാർക്കറ്റ് പ്രൈസ്: ₹80 മുതൽ ₹100 രൂപ വരെ വരും.

1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് നിർമ്മിക്കുന്നതിന് 1800 മുതൽ 1850 ബ്ലോക്ക് വരെ വേണ്ടിവരും. 

വെയിറ്റ് ഏറ്റവും കുറവ് ഉള്ളതുകൊണ്ടും നീളം കൂടുതൽ ഉള്ളതുകൊണ്ടും ബിൽഡിങ് വർക്ക്  വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. വെയ്റ്റ്  ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും.

5)   ഹുരുഡീസ് (Porothermic)- 

സൈസ്: നീളം40cm, വീതി-20cm.

ഭാരം: ഏകദേശം ഒമ്പത് കിലോ

മാർക്കറ്റ് പ്രൈസ്: ഏകദേശം ₹85 മുതൽ ₹110

1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിങ് ഉണ്ടാക്കാൻ 2800 കട്ടകൾ വേണ്ടിവരും. ഉപയോഗിച്ചാണ്  വെയിറ്റ്ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും.