ചുമരിലെ വിള്ളലുകളും പ്രധാന കാരണങ്ങളും.വീടിന്റെ ഭിത്തികളിൽ പെയിന്റ് അടർന്ന് ഇളകി നിൽക്കുന്നതും, പായൽ പിടിച്ച രീതിയിൽ കാണുന്നതുമെല്ലാം ചോർച്ചയിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ്.
പ്രധാനമായും രണ്ട് രീതിയിലാണ് ചോർച്ച പ്രശ്നങ്ങൾ ചുമരുകളിൽ കാണുന്നത്. ആദ്യത്തേത് ചുമരുകളിലെ ചെറിയ വിള്ളലുകൾ വഴി വെള്ളം താഴ്ന്നിറങ്ങി ഭിത്തിയിൽ ഉണ്ടാകുന്നതും, രണ്ടാമത്തെ രീതി ബെയ്സ്മെന്റിൽ നിന്നും വെള്ളം താഴോട്ടിറങ്ങി വിള്ളലുകൾ ഉണ്ടാകുന്നതും.
ടെറസിന് മുകളിൽ മഴവെള്ളം കെട്ടി നിന്ന് സ്ട്രക്ച്ചറിന് പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങുമ്പോഴാണ് അത് പലപ്പോഴും ഭിത്തികളിലേക്ക് വ്യാപിക്കുകയും വിള്ളലുകളായി മാറുകയും ചെയ്യുന്നത്.
തുടക്കത്തിൽ ചെറിയ സ്ക്രാച്ച് രൂപത്തിൽ കണ്ടു തുടങ്ങുന്ന വിള്ളലുകൾ പതിയെ ഭിത്തിയിലേക്ക് മുഴുവൻ വ്യാപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു.
അതേസമയം ടെറസിൽ വെള്ളം കെട്ടി നിന്നാണ് വിള്ളൽ ഉണ്ടാകുന്നത് എങ്കിൽ അത് ആദ്യം കാണുന്നത് വീടിന്റെ എക്സ്റ്റീരിയർ വാളുകളിൽ ആയിരിക്കും.
അത്തരം സ്ഥലങ്ങൾ കണ്ടെത്തി പ്ലാസ്റ്ററിംഗ് വർക്കുകൾ ചെയ്താൽ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മോചനം നേടാൻ സാധിക്കാറുണ്ട്. ഭിത്തിയിലെ വിള്ളലുകളും അവ പരിഹരിക്കുന്നതിനുള്ള മതങ്ങളും എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
ചുമരിലെ വിള്ളലുകളും പ്രധാന കാരണങ്ങളും ഇവയെല്ലാമാണ്.
ചുമരിൽ നിന്നും വെള്ളം ആഴ്ന്ന് ഇറങ്ങിയാണ് വിള്ളലുകൾ ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് ഘട്ടറുകളും റൂഫും പരിശോധിച്ച് ശേഷം അവിടെ വാട്ടർപ്രൂഫിങ് ഏജന്റ് അപ്ലൈ ചെയ്ത് നൽകുക എന്നതാണ്.
എല്ലാ വർഷവും മഴ തുടങ്ങുന്നതിന് മുൻപായി വാട്ടർ പ്രൂഫിങ് ചെയ്യുന്നത് ഇത്തരം രീതികളെ പ്രതിരോധിക്കാനുള്ള ഒരു മികച്ച മാർഗമാണ്.
വിള്ളലും പാടുകളും ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം വീടിനകത്ത് ഈർപ്പം നിലനിൽക്കുന്നതാണ്.
അതായത് സിങ്ക് പൈപ്പിൽ നിന്നും വെള്ളം തുള്ളിയായി വീഴുന്നത് പലപ്പോഴും ഈർപ്പത്തിന്റെ അംശം ആ ഭാഗത്ത് നിൽക്കാനും അത്തരം ഭാഗങ്ങൾ എളുപ്പത്തിൽ പൊളിഞ്ഞു വരാനുള്ള സാധ്യതയും കൂടുതലാണ്.
മിക്ക വീടുകളിലും ബാത്റൂമിനോട് ചേർന്ന് നൽകിയിട്ടുള്ള ചുമരുകളിൽ എല്ലാം വിള്ളലുകൾ, കറപിടിച്ച അവസ്ഥ എന്നിവ കാണാറുണ്ട്.
വീടിന് പുറത്ത് നിന്നും ഉണ്ടാകുന്ന ലീക്കേജ് പ്രശ്നങ്ങൾ തടയാനായി ചെറിയ ക്രാക്കുകൾ കട്ടർ ഉപയോഗിച്ച് വലുതാക്കി അതിനകത്ത് ട്രീറ്റ്മെന്റ് അപ്ലൈ ചെയ്ത് ക്രാക്കുകൾ അടയ്ക്കുക എന്ന രീതിയാണ്.
പുറത്തെ ചുമരുകൾക്ക് സുരക്ഷയൊരുക്കുന്നതിന് തിരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച മാർഗ്ഗം നല്ല ക്വാളിറ്റിയിലുള്ള പെയിന്റ് തിരഞ്ഞെടുത്ത് രണ്ട് കോട്ടെങ്കിലും അപ്ലൈ ചെയ്തു നൽകുക എന്നതാണ്.
ഇത്തരം പെയിന്റുകളിൽ വാട്ടർ റപ്പലന്റ് ഫ്ലൂയിഡ് അല്ലെങ്കിൽ ലൈം വാഷ് ഉണ്ട് എന്ന കാര്യം ഉറപ്പ് വരുത്തണം.
മറ്റ് മാർഗ്ഗങ്ങൾ
വീടിന് വിള്ളലുകൾ കൂടുതലായി കണ്ടു വരികയാണെങ്കിൽ ഡാമ്പ് പ്രൂഫ് കോഴ്സ് ചെയ്യുന്നതും നല്ലതാണ്.
വീട് കെട്ടിക്കഴിഞ്ഞ് ഒരുപാട് വർഷം കഴിഞ്ഞാൽ സ്വാഭാവികമായും ചെറിയ രീതിയിലുള്ള വിള്ളലുകൾ വരാനുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ ഒരുപാട് കാലപ്പഴക്കം ചെന്ന വീടുകളിൽ വാട്ടർപ്രൂഫിങ് രീതികളൊന്നും അപ്ലൈ ചെയ്താലും അവ എഫക്ടീവായ രീതിയിൽ വർക്ക് ചെയ്യണം എന്നില്ല.
വീടിന്റെ ജനാലകൾ വാതിലുകൾ എന്നിവ പ്രോപ്പർ ആയി ഫിക്സ് ചെയ്യാത്തതും അവയ്ക്കിടയിൽ ഗ്യാപ്പ് വരുന്നതിനും അത് വഴി ഈർപ്പം കെട്ടി നിൽക്കുന്നതിനും കാരണമാകാറുണ്ട്.
വെന്റിലേഷൻ രീതികളിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള പ്രശ്നങ്ങളെല്ലാം വളരെ പെട്ടെന്ന് കണ്ടെത്താനും അവ വൃത്തിയാക്കാനും സാധിക്കും.
വീടിന് പുതിയ പെയിന്റ് അടിച്ച് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ പായലും പൂപ്പലും പിടിച്ച് അരോചകമായി തോന്നുന്ന അവസ്ഥ ഉണ്ടാവുകയാണെങ്കിൽ അതിനുള്ള കാരണങ്ങൾ കണ്ടെത്തി ട്രീറ്റ്മെന്റ് ചെയ്യുക എന്നതാണ് പ്രധാനം.
മാത്രമല്ല പെയിന്റ് അടിച്ച് നൽകുമ്പോൾ വാട്ടർ റെസിസ്റ്റന്റ് ആയ നല്ല ക്വാളിറ്റിയിലുള്ള പെയിന്റ് വാങ്ങി അവ ശരിയായ രീതിയിൽ തന്നെ അപ്ലൈ ചെയ്തു നൽകാനായി ശ്രദ്ധിക്കുക.
ചുമരിലെ വിള്ളലുകളും പ്രധാന കാരണങ്ങളും അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഉപകാരപ്പെടുന്ന കാര്യങ്ങൾ തന്നെയാണ്.