അടഞ്ഞു കിടക്കുന്ന വീടുകളും പ്രശ്നങ്ങളും.

അടഞ്ഞു കിടക്കുന്ന വീടുകളും പ്രശ്നങ്ങളും.നമ്മുടെ നാട്ടിൽ ഇപ്പോൾ കൂടുതലായി കണ്ടു വരുന്ന ഒരു പ്രവണതയാണ് നാട്ടിൽ ഒരു വീട് പണിത് ഇടുകയും പിന്നീട് ജോലി ആവശ്യങ്ങൾക്കോ, മറ്റോ വേണ്ടി പുറം രാജ്യങ്ങളിൽ പോവുകയും ചെയ്യുന്നത്.

വീട് പണിത് അതിനകത്തേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം വാങ്ങിയ ശേഷം പുറം രാജ്യങ്ങളിൽ പോയി ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് പലരും തിരിച്ചു വരുന്നത്.

അത്തരം സാഹചര്യങ്ങളിൽ വീടിനു സംഭവിക്കുന്ന പല പ്രശ്നങ്ങളുമുണ്ട്. വീട് വൃത്തിയാക്കാനായി ഒരാളെ ഏൽപ്പിച്ചാലും അവരത് എത്രമാത്രം നല്ല രീതിയിൽ കൊണ്ടു നടത്തും എന്നത് ഉറപ്പിച്ച് പറയാൻ സാധിക്കില്ല.

വീട്ടുകാരുടെ മേൽനോട്ടം ഇല്ലാത്ത സമയങ്ങളിൽ അവർ വീട് വൃത്തിയാക്കുന്നുണ്ടോ കൃത്യമായി പരിപാലിക്കുന്നുണ്ടോ എന്ന് കാര്യമൊന്നും ആരും അന്വേഷിക്കാറില്ല.

പിന്നീട് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ആയിരിക്കും വീടിന്റെ പല ഭാഗങ്ങളും നശിച്ചുപോയ അവസ്ഥ ഉണ്ടാവുക.

അതുകൊണ്ടുതന്നെ നാട്ടിൽ വീട് നിർമിച്ച് അടച്ചിട്ട ശേഷം പുറംരാജ്യങ്ങളിൽ പോകുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.

അടഞ്ഞു കിടക്കുന്ന വീടുകളും പ്രശ്നങ്ങളും.

വീട് പൂർണമായും അടച്ചിട്ട് പോകുന്ന സമയത്ത് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എല്ലാ പ്ലെഗുകളും അഴിച്ചിട്ട് സ്വിച്ച് ഓഫ് ചെയ്തിടുക എന്നതാണ്.

അതല്ല എങ്കിൽ ശക്തമായ മഴ, മിന്നൽ എന്നിവ ഉണ്ടാകുന്ന സാഹചര്യത്തിൽ ഷോട്ട് ആകാനുള്ള സാധ്യത കൂടുതലാണ്.

ടിവി, ഫ്രിഡ്ജ്, AC എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഉപകരണങ്ങളുടെയും സ്വിച്ച് തീർച്ചയായും ഓഫ് ചെയ്ത് ഇടാനായി ശ്രദ്ധിക്കുക.

അതു പോലെ വളരെയധികം ശ്രദ്ധ നൽകേണ്ട മറ്റൊരു കാര്യമാണ് ഡിബി ബോക്സിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്തു ഇടുക എന്നത്.

DB ഓഫ്‌ ചെയ്യുന്നത് വഴി വീടിന്റെ സുരക്ഷ വർധിപ്പിക്കാൻ സാധിക്കും മാത്രമല്ല, യാതൊരുവിധ ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തിക്കാത്തത് കൊണ്ട് തന്നെ കറണ്ട് ബില്ല് കുറയ്ക്കാനും സാധിക്കും.

ഫ്രിഡ്ജിനകത്ത് എന്തെങ്കിലും സാധനങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം എടുത്ത് മാറ്റി എല്ലാ ഭാഗങ്ങളും നല്ല രീതിയിൽ വൃത്തിയാക്കി വയ്ക്കുക.

പ്രത്യേകിച്ച് പാർട്ടീഷനുകൾ എടുത്ത് മാറ്റിയ ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി തിരിച്ച് വയ്ക്കാവുന്നതാണ്.

ദൂരയാത്രകൾ പോകുന്ന സമയത്ത് ഫ്രിഡ്ജ് ക്ളീൻ ചെയ്ത ശേഷം തുറന്നിടുന്നതാണ് കൂടുതൽ നല്ലത്. അതല്ല എങ്കിൽ പിന്നീട് അവ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരും.

അടഞ്ഞു കിടക്കുന്ന വീടുകളും പ്രശ്നങ്ങളും ഫർണിച്ചറിനും വേണം ശ്രദ്ധ.

മിക്ക വീടുകളിലും ഉണ്ടാകുന്ന മറ്റൊരു കാര്യമാണ് വീട്ടിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ അലമാരകളിൽ അടുക്കിവെച്ച് പോകുന്ന രീതി.

അങ്ങിനെ ചെയ്യുന്നത് വഴി തുണികളിൽ പൊടിയും പൂപ്പലും വരുമെന്ന് മാത്രമല്ല അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും കൂടുതലാണ്.

മടക്കി വെക്കുന്ന തുണികൾ കുറേ ദിവസം ഉപയോഗിക്കാതെ ഇരിക്കുമ്പോൾ അവയിൽ മടക്കുകൾ വീണ് പൊടിഞ്ഞു പോകുന്ന അവസ്ഥ കാണാറുണ്ട്.

അതേ സമയം ഒരു ബെഡ്ഷീറ്റ് ഉപയോഗിക്കേണ്ട തുണികളെല്ലാം കെട്ടി വാർഡ്രോബിൽ സൂക്ഷിക്കുകയാണെങ്കിൽ അവക്ക് യാതൊരുവിധ കേടും സംഭവിക്കുകയില്ല എന്ന് മാത്രമല്ല പൊടി, പൂപ്പൽ എന്നിവയുടെ ശല്യവും പേടിക്കേണ്ടി വരില്ല.

കൂടാതെ തണുപ്പ് തട്ടി ഉണ്ടാകുന്ന കരിമ്പന പോലുള്ള പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും. പലപ്പോഴും ലെതർ പോലുള്ള മെറ്റീരിയലുകളിൽ നിർമ്മിച്ച സോഫകൾ ആണ് വീട്ടിൽ ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ തണുപ്പുള്ള സമയങ്ങളിൽ പൂപ്പൽ വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പൊടി, പൂപ്പൽ എന്നിവയിൽ നിന്നും സുരക്ഷ നൽകുന്നതിനു വേണ്ടി വലിയ പ്ലാസ്റ്റിക് കവറുകൾ, ബെഡ്ഷീറ്റ് എന്നിവ ഉപയോഗിച്ച് കവർ ചെയ്ത് നൽകാവുന്നതാണ്. ബെഡ്റൂംമുകളിലെയും അവസ്ഥ മറിച്ചല്ല. ഒരു ബെഡ്ഷീറ്റ് ഉപയോഗപ്പെടുത്തി ബെഡ് പൂർണ്ണമായും കവർ ചെയ്തു നൽകാവുന്നതാണ്. തടികളിലും ഫർണിച്ചറുകളിലും ചിതൽ പോലുള്ള പ്രശ്‌നങ്ങൾ വരാതിരിക്കാനായി പെസ്റ്റ് കണ്ട്രോൾ ചെയ്യാവുന്നതാണ്.പെസ്റ്റ് കൺട്രോൾ ചെയ്യുന്നതിനു മുൻപായി വീട്ടിനകത്തെ സാധനങ്ങളെല്ലാം ഒഴിച്ച് കൊടുക്കുകയാണെങ്കിൽ കൂടുതൽ നല്ല രീതിയിൽ വർക്ക് ചെയ്യുന്നതാണ്. നിരവധി പെസ്റ്റ് കണ്ട്രോൾ ഏജൻസികൾ ഇന്ന് നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്.

മഴക്കാലത്ത് പരിരക്ഷ നൽകാൻ

വീട് പൂർണമായും അടച്ചിട്ട് പോകുമ്പോൾ ഏറ്റവും കൂടുതൽ പ്രശ്നം വരുന്ന സമയം മഴക്കാലമാണ്. അത്രയും കാലം ടെറസ്, ഓപ്പൺ ഏരിയ എന്നിവിടങ്ങളിൽ ചപ്പുചവറുകളും മറ്റും വീണ് അത് വെള്ളം ഒഴുകിപ്പോകാതെ പൈപ്പിൽ അടിഞ്ഞു കൂടുന്ന അവസ്ഥ വരുന്നു. പ്രത്യേകിച്ച് ടെറസ് പോലുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ ചപ്പു ചവറു കൾ അടിഞ്ഞു കൂടി വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ പിന്നീട് അത് ലീക്കേജ് പോലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നു. വെള്ളം നേരിട്ട് പതിക്കുന്ന സൺഷേഡുകൾ, മുറ്റം എന്നിവിടങ്ങളിലെല്ലാം ചപ്പുചവറുകൾ കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മഴ തുടങ്ങുന്നതിനു മുൻപ് തന്നെ ആരെയെങ്കിലും വിളിച്ച് ടെറസ് പോലുള്ള ഭാഗങ്ങൾ ക്ലീൻ ചെയ്ത് ഇടുന്നത് നല്ലതാണ്.

വീടിനോട് ചേർന്ന് കിണർ ഉണ്ടെങ്കിൽ അതിനു മുകളിൽ വല വിരിച്ച് നൽകണം. അതല്ലെങ്കിൽ ചപ്പുചവറുകൾ വീണു കിണറ്റിലെ വെള്ളം പൂർണമായും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരും. പോകുന്നതിനു മുൻപായി തന്നെ ചോർച്ച, വിള്ളൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി വാട്ടർപ്രൂഫിങ് ചെയ്യാത്ത വീടുകളിൽ അത് ചെയ്യാവുന്നതാണ്.

വീടും പരിസരവും

ആഴ്ചയിലൊരിക്കലെങ്കിലും വീടും പരിസരവും വൃത്തിയാക്കി ഇടുകയാണെങ്കിൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. ഭിത്തികളിൽ ക്രാക്ക് ഉണ്ടെങ്കിൽ അവ ശരിയായ രീതിയിൽ അടച്ച് പ്രൊട്ടക്ട് ചെയ്യുക. വീട്ടിനകത്തേക്ക് എലി പോലുള്ള ജീവികൾ വരാതിരിക്കാനായി എയർ ഹോളുകൾ ഉണ്ടെങ്കിൽ അവ കൃത്യമായി കാർബോർഡ്, നെറ്റ് എന്നിവ ഉപയോഗിച്ച് അടയ്ക്കാനായി ശ്രദ്ധിക്കണം.

സൺഷേഡ് പോലുള്ള ഭാഗങ്ങളിൽ ചെടികൾ വളരുന്നുണ്ടെങ്കിൽ അവ പൂർണ്ണമായും നശിപ്പിച്ചു കളയാൻ ശ്രദ്ധിക്കുക. ആൽ പോലുള്ള ചെടികൾ ചെറിയ രീതിയിൽ വളർന്നാലും പിന്നീട് അവയുടെ വേര് ആഴ്ന്നിറങ്ങി ഭിത്തിയുടെ സുരക്ഷയ്ക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും. വീട് അടച്ചിട്ട് പോവുകയാണെങ്കിൽ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ പിന്നീട് തിരിച്ചുവരുമ്പോൾ വലിയ പണികൾ വേണ്ടി വരില്ല.

അടഞ്ഞു കിടക്കുന്ന വീടുകളും പ്രശ്നങ്ങളും വളരെയധികം പ്രാധാന്യമേറിയ ഒരു വിഷയമാണെന്ന് ഇപ്പോൾ മനസിലായി കാണുമല്ലോ.