വീട്ടിലെ ടൈൽസ് എന്നും പുതിയത് പോലെ തിളങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!!!!

സാധാരണ ഫ്ലോറിങ് മെറ്റീരിയൽസ് പലതിനെക്കാളും മെയിന്റനൻസ് എളുപ്പമാണ് ടൈൽസ്, മാർബിൾ ഗ്രാനൈറ് എന്നിവ. എന്നാൽ ഇവയുടെ തിളക്കം അതേപോലെ കൂടുതൽ നാൾ നിലനിർത്താൻ ചില പൊടിക്കൈകൾ പറയാം. ക്ലീനിംഗ് സമയത്തു ശ്രദ്ധിക്കേണ്ടവ:

Vitrified tiled later floor

ആദ്യം Ceramic/vitrified tiles ന്റെ കാര്യം എടുക്കുകയാണെങ്കിൽ, കൂട്ടത്തിൽ പിന്നെയും മെയിന്റനൻസ് കുറവ് വേണ്ടവയാണ്. ആദ്യം ചൂല് കൊണ്ടോ വാക്വം ക്ലീനർ കൊണ്ടോ തൂക്കുക. പിന്നീട് ഒരു കട്ടി കുറഞ്ഞ തുണി കൊണ്ട്, ശക്തി കുറഞ്ഞ ഏതെങ്കിലും ഡിറ്റർജൻറ് കൂടിയ ഇളം ചൂട് വെള്ളത്തിൽ മുക്കി തുടക്കുക. ഇതാണ് ഈ ടൈലുകൾക്ക് ഏറ്റവും ചേരുന്ന ക്ലീനിംഗ് രീതി.

Ceramic tiles

കറക്ടല്ലാത്ത ക്ളീനിംഗ്‌ മൂലം പാടുകളോ, മങ്ങലോ മറ്റോ വന്നിട്ടുണ്ടെങ്കിൽ നാരങ്ങാ നീരോ, വിനാഗിരി ഇളം ചൂട് വെള്ളത്തിൽ മിക്സ് ചെയ്ത് തുടയ്ക്കാൻ ഉപയോഗിക്കാം.

അതുപോലെ തന്നെ തുടയ്ക്കാൻ സ്പോഞ്ച് മോപ്പുകൾ ഒഴിവാക്കുക. അവ അഴുക്കിനെ ഗ്രൗട്ടിനു ഇടയിലേക്ക് താലി വിടാൻ സാധ്യതയുണ്ട്. തുണി മോഡൽ മോപ്പുകൾ പ്രോത്സാഹിപ്പിക്കുക.

marble laid floor

ഇനി മാർബിളിന്റെ കാര്യത്തിലാണെങ്കിൽ, മാർബിൾ ഒരു സുഷിരങ്ങളുള്ള മെറ്റീരിയൽ ആയതിനാൽ വിട്ടിഫൈഡിനേക്കാൾ ശ്രദ്ധിക്കണം. കറ പിടിക്കാനും, പാടുകൾ വീഴാനും എളുപ്പമാണ്‌.

ന്യൂട്രൽ അസിഡിറ്റി ഉള്ള ഏതെങ്കിലും ഡിഷ്‌ വാഷ് സോപ്പും ഇളം ചൂട് വെള്ളവും മിക്സ് ചെയ്തതാണ് മാർബിൾ ക്ളീനിംഗിന് ഏറ്റവും നല്ലത്. ടൈൽ നനയ്ക്കാൻ മാത്രമുള്ളത് ഒഴിച്ച് ഉടൻ തന്നെ വൃത്തിയാക്കുകയും വേണം. വെള്ളം കുറെ അങ് ഒഴിച്ചിടരുത്.

അസിഡിക് ആയ പഴചാറുകൾ, സോഡ, സോസുകൾ, തുടങ്ങിയവ വീണാൽ വേഗം തന്നെ ക്ളീൻ ചെയ്യണം. ഇല്ലെങ്കിൽ അത് കാറയായി മാറുന്നു.

പിന്നെ ഇന്ന് ട്രെൻഡ് ആയി വരുന്ന മറ്റൊന്നാണ് Brick tiles.

brick tiled floor

മാർബിലിനെക്കാൾ സുഷിരങ്ങളുള്ളതാണ് brick മെറ്റീരിയൽ. അതിനാൽ തന്നെ വേഗം ചെളിയും കറയും പിടിക്കും. ഇതിനാൽ ആദ്യം നന്നായി നിലം തൂക്കുകയും പിന്നീട് വെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതം ഉപയോഗിച്ചു തുടക്കുകയും ചെയ്യുക. 

വിനാഗിരി അല്ലെങ്കി ബേക്കിങ് സോഡയും ഉപയോഗിക്കാം. ഈ തരം ടൈൽസിന്റെ ഗുണം എന്തെന്നാൽ കട്ടിയുള്ള ബ്രഷ് കൊണ്ടും കട്ടിയുള്ള അഴുക്ക് ക്ളീൻ ചെയ്യാം എന്നതാണ്. പാടുകൾ വീഴില്ല.

ടൈലുകളുടെ മെറ്റീരിയൽസ് പോലെ തന്നെ പ്രധാനമാണ് ഇടയിൽ യോജിപ്പിക്കാൻ ഇടുന്ന ഗ്രൗട്ടിന്റെ ക്ളീനിംഗും. എന്നാൽ സാധാരണ ഏത് മാർഗ്ഗവും ഗ്രൗട്ട് ക്ളീനിംഗിന് ഉയഅയോഗിക്കാം എന്നുള്ളതാണ്. ഇടകൾ വൃത്തിയാക്കാൻ ടൂത്ത് ബ്രഷ്, ബേക്കിങ് സോഡ ലായനിയിൽ മുക്കി ഉപയോഗിക്കാവുന്നതാണ്