വീടിന്റെ തേപ്പ്: Gypsum ആണോ Cement plastering ആണോ നല്ലത്?

ഗുണങ്ങൾ, ദോഷങ്ങൾ, ചിലവ്

വീടിന്റെ സ്ട്രക്ചർ പണിയും, വാർക്കയും, തട്ടുപൊളിക്കലും കഴിഞ്ഞാൽ പിന്നെ വരുന്ന പ്രധാന പണികളിലൊന്നാണ് ചുവരിന്റെ തേക്കൽ എന്നത്. വീടിനുള്ളിലും പുറത്തുമുള്ള ചുവരുകൾ സിമൻറ് കൊണ്ടോ മറ്റോ മിനുസപ്പെടുത്തുന്ന പ്രക്രിയയാണ് ഇത്.

പറഞ്ഞപോലെ, ഇതിനായി കൂടുതൽ കണ്ടുവരുന്നത് സിമൻറ് ഗ്രൗട്ട് തന്നെയാണ്. എന്നാൽ ഇന്ന് അവയ്ക്ക് തുല്യമായി തന്നെ വരുന്ന ഒരു ഓപ്ഷൻ ആണ് ജിപ്സം പ്ലാസ്റ്ററിങ് എന്നുള്ളത്.

മിനറൽ ജിപ്സം എന്ന വസ്തുവിൻറെ മുഴുവനായതോ അല്ലെങ്കിൽ ഭാഗികമായ നിർജലീകരണത്തിലൂടെ (dehydration) ഉണ്ടാക്കിയെടുക്കുന്ന പ്ലാസ്റ്ററിംഗ് വസ്തുവാണ് ജിപ്സം. ഇത് വെള്ളവുമായി കുഴയ്ക്കുമ്പോൾ കട്ടിയാവുന്നു.

ഇനി ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും ഓരോന്നിനും ഉള്ള ഗുണങ്ങളും ദോഷങ്ങളും നമുക്ക് ചർച്ച ചെയ്യാം:

ഗുണങ്ങൾ:

ജിപ്സം പ്ലാസ്റ്റർ തയ്യാറായ രൂപത്തിൽ ലഭ്യമാണ് എന്നത് ഇതിൻറെ ഒരു സവിശേഷതയാണ്. അതിനാൽ തന്നെ തയ്യാറെടുപ്പ് വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. 

സിമന്റ് പ്ലാസ്റ്ററിൽ നിന്ന് വ്യത്യസ്തമായി, ജിപ്സം പ്ലാസ്റ്ററിന് ഉപരിതലത്തിൽ മിനുസത കൈവരിക്കുന്നതിന് പ്രത്യേകമായ ഒരു പ്രക്രിയ ആവശ്യമില്ല. അതിനാൽ തന്നെ ഇത് ചെലവും സമയവും ലാഭിക്കുന്നു. എന്നാൽ സിമൻറ് പ്ലാസ്റ്ററിംഗ് ഇൽ സമമായ പ്രതലം കിട്ടാനും, കുഴികൾ ഒഴിവാക്കാനും, വ്യക്തമായ മിനുസം കൈവരിക്കാനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു എന്നത് കാലാകാലമായി നാം കാണുന്നതാണ്.

സിമൻറ് പ്ലാസ്റ്ററിംഗിൽ സിമൻറ് ആവശ്യത്തിന് മണലും വെള്ളവുമായി കൂട്ടിക്കലർത്തി മിശ്രിതം ഉണ്ടാക്കേണ്ടത് നമ്മൾ തന്നെയാണ്.   ഇതിന് നല്ല മേസണ്റി (masonry) സ്കിൽ ഇതിന് ആവശ്യമാണ്.  

courtesy: Saint Gobain

ദോഷങ്ങൾ:

എന്നാൽ ജിപ്സം പ്ലാസ്റ്ററിംഗ് ബാഹ്യ മതിലുകൾക്കും ടോയ്‌ലറ്റ്, അടുക്കള, ബാൽക്കണി തുടങ്ങിയ മഴ നനയുന്നതും വെള്ളം വീഴുന്ന തുമായ പ്രദേശങ്ങൾക്ക്  അനുയോജ്യമല്ല.

മഴയും വെള്ളവും പൊടിയും ചൂടും ഏറ്റു കഴിഞ്ഞാലും ഇതിന് യാതൊരു കുഴപ്പവും  പറ്റുന്നില്ല എന്നുള്ളതു കൊണ്ടുതന്നെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ചിലവ്:

ചിലവ് കുറവ് തീർച്ചയായും ജിപ്സം പ്ലാസ്റ്ററിങ് തന്നെയാണ്. ഈ വ്യത്യാസത്തിന് പ്രധാനമായും സംഭാവന ചെയ്യുന്നത് ലേബർ കോസ്റ്റിലെ വ്യത്യാസം തന്നെയാണ്.

അങ്ങനെ നോക്കിമ്പോൾ ജിപസം പ്ലാസ്റ്റർ ചെയ്യാൻ sq.ft നു ₹20 മുതൽ ₹30 വരെ വരുന്നു.

ഇതേ സമയം സിമന്റ് പ്ലാസ്റ്ററിങ്ങിന് sq.ft നു ഇതിന്റെ ഇരട്ടി ചിലവ് വരും.

Gypsum plastering rate – Rs. 20 to 30/ sq.ft

Cement plastering rate- Rs. 40 to 50/  sq.ft