ഒരു കെട്ടിടം ചൂടാകുന്നതിൽ നിന്ന് തടുക്കാൻ 6 വഴികൾ

Front yard photo created by evening_tao – www.freepik.com

ഒരു കെട്ടിടം, അത് വീടോ, കൊമേഴ്ഷ്യൽ സ്‌പെയ്‌സോ എന്തുമാകട്ടെ, അതിന്റെ ഉള്ള് തണുപ്പിക്കുക എന്നതിനേക്കാൾ, കെട്ടിടം ചൂട് കൂടാതെ നോക്കുക എന്നതാണ് ഏറ്റവും ഫലപ്രദവും ഊർജ്ജ ലാഭകരവും ആയ ഒരു വഴി. 

മേൽക്കൂരകളിലൂടെ ഭിത്തികളുടെയും

പുറത്ത് പതിക്കുന്നതും, ജനാലകളിലൂടെയും ഉള്ളിലേക്ക് കയറുന്നതുമായ സൂര്യപ്രകാശമാണ് നിങ്ങളുടെ കെട്ടിടത്തിന്റെ ചൂട് കൂടാനുള്ള പ്രാഥമിക കാരണം. 

ഇങ്ങനെ പതിക്കുന്ന വെയിൽ തടയുക, അഥവാ പ്രതിഫലിപ്പിക്കുക എന്നതാണ് ഇതിനെതിരെയുള്ള പ്രധാന മാർഗം തന്നെ. ഇതിൽ ചിലതാണ് ഇവിടെ പറയുന്നത്.

1. “കൂൾ റൂഫ്” ഉപയോഗിച്ച് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക

Courtesy: Metro roofing

ഇവയ്ക്ക് പകരം പണ്ടുണ്ടായിരുന്ന രീതിയാണ് ടെറസിൽ വൈറ്റ് ലൈം വാഷിന്റെ ഒരു പാളി നൽകുക എന്നത്. എന്നാൽ ഇത് മഴയിൽ ഒലിച്ചുപോകുന്നു എന്നതിനാൽ എല്ലാ വേനൽക്കാലത്തും വീണ്ടും പ്രയോഗിക്കേണ്ടണ്ടി വരും.

കെട്ടിടത്തിന്റെ മുകളിലും വശങ്ങളിലും തട്ടുന്ന സൂര്യപ്രകാശം പ്രതിഫലിപ്പിച്ച്, ചൂട് കുറയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കൂൾ റൂഫുകൾ. 

Courtesy: Metro roofing

ചുവരുകളിൽ നിന്നും മേൽക്കൂരകളിൽ നിന്നും ചൂട് പ്രതിഫലിപ്പിക്കാൻ പ്രത്യേക പ്രതിഫലന കോട്ടിംഗും പെയിന്റുകളും കൊടുത്തവയാണ് ഇവ. ഇങ്ങനെയുള്ള പെയിന്റുകൾ അല്ലാതെയും വിപണിയിൽ ലഭ്യമാണ്.

2. റൂഫ് ടൈൽ ചെയ്യുക

കെട്ടിടത്തിൽ ഏറ്റവും അധികം ചൂട് വർധിപ്പിക്കുന്നത് മേൽക്കൂരയാണ് 

കൂരയിൽ ടൈലുകൾ കൊണ്ട് തണലുണ്ടാക്കുന്നത് സൂര്യനിൽ നിന്ന് മേൽക്കൂരയിൽ തട്ടുന്ന താപത്തിന്റെ അളവ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. 

കോൺക്രീറ്റ് റൂഫിങ് ടൈലുകൾ, അതുപോലെ ക്ലേ(clay) കൊണ്ടുള്ള  ടൈലുകൾ എന്നിവ ചൂടിനെതിരെ വളരെ നല്ല ഇൻസുലേഷൻ നൽകുന്ന മെറ്റീരിയൽസ് ആണ്.  

3. ഫാൾസ് സീലിംഗ് (False ceiling)

Courtesy: home triangle.com

ഒരു കെട്ടിടത്തിന്റെ ആകെയുള്ള താപനില കുറയ്ക്കുന്നതിൽ ഫാൾസ് സീലിങ്ങുകൾക്ക് ഉള്ള പങ്ക് ചെറുതല്ല. 

ഫോൾസ് സീലിംഗ് ഇല്ലാതെ ചെയ്ത വീടുകളെ അപേക്ഷിച്ച് അവ ഉള്ള വീടുകളുടെ ഇന്റീരിയറിന്റെ ചൂട് വളരെ കുറവായാണ് കാണപ്പെടുന്നത്.

അതിനാൽ തന്നെ വീടിൻറെ പ്ലാനിങ്  സമയത്ത് തന്നെ സീലിംഗിന്റെ ഉയരം കൂട്ടുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. ഫോൾസ് സീലിങ്ങിനു പുറമെ, മുകളിൽ ഇൻസുലേഷൻ കൂടി സ്ഥാപിക്കുന്നത് കൂടുതൽ നല്ലതാണ്.

4. ഉയരം കുറഞ്ഞ ട്രസ്സ് (Low truss)

കൊണ്ക്രീറ് മേൽക്കൂരയ്ക്ക് മുകളിൽ ഉയരം കുറഞ്ഞ ഒരു ട്രസ് സൃഷ്ടിക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ. 

ഇങ്ങനെ ചെയ്യുമ്പോൾ, കൊണ്ക്രീറ്റിനും  ട്രസിനും ഇടയിലുള്ള വായു ഒരു ഇന്സുലേറ്റർ ആയി പ്രവർത്തിക്കുകയും തന്മൂലം വീടിനെ ചൂടാക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. 

5. ചുവര് ഇൻസുലേഷൻ (Wall insulation)

Poro-thermic bricks

ഉയർന്ന താപ പ്രതിരോധം ഉള്ള എയറേറ്റഡ് (airated) കോൺക്രീറ്റ് ബ്ലോക്കുകൾ അല്ലെങ്കിൽ പൊള്ളയായ മറ്റ് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ചുവരിന്റെ ചൂടിനോടുള്ള ഇൻസുലേഷൻ മെച്ചപ്പെടുത്താനാകും.

Wall done with porothermic bricks

6. ടെറസിൽ ഒരു ഉദ്യാനം (Roof Garden)

ടെറസ് ഗാർഡാനുകൾ ട്രെണ്ടാകുന്ന ഈ കാലത്ത് ഒരുപാട് പ്രയോജനങ്ങൾ ഉള്ള ഒരു ഓപ്‌ഷൻ തന്നെയാണിത്. 

ഇന്ന് ഇവ സജ്ജീകരിച്ചിരിക്കുന്നതിനായി പല മാർഗങ്ങളുണ്ട്. പ്രത്യേകമായി ഒരുക്കിയ ഇടങ്ങളിൽ നേരിട്ട് വളരുന്ന ചെടികൾ കൊണ്ടാണ് മേൽക്കൂര പൂന്തോട്ടം നിർമ്മിക്കുന്നത്. 

ടെറസിൽ ചെടികൾ നട്ടുവളർത്തുന്നത് ഒരു കെട്ടിടത്തെ സ്വാഭാവികമായി തണുപ്പിക്കാൻ സഹായിക്കുന്നു.