വീട് നിർമാണത്തിൽ ഓരോ ഘട്ടത്തിലും ചിലവ് കുറയ്ക്കാൻ 5 വഴികൾ – Part 1

ഒരു സ്വപ്ന ഭവനം പണിയുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഓരോ വ്യക്തിയും അവരുടെ ഓർമ്മകൾ സൂക്ഷിക്കാൻ കഴിയുന്ന ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ആളുകൾ അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ അത് നിറവേറ്റാൻ ഏറെ ബുദ്ധിമുട്ടാണ്. 

ഇന്നത്തെ കാലത്ത് വീടിന്റെ നിർമാണച്ചിലവ് വളരെ കൂടുതലാണ് എന്നുള്ളതാണ് അതിനു കാരണം. 

ഒരു ഇടത്തരം കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയ സമ്പാദ്യം ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി നിക്ഷേപിക്കേണ്ടി വരും.

എന്നാൽ കൃത്യമായ പ്ലാനിങ്ങും ഗും പറ്റാവുന്നത്ര അറിവും സമാഹരിക്കുന്ന തോടെ വീട് നിർമാണത്തിന് ചിലവ് ഒരുപരിധിവരെ നിയന്ത്രണത്തിലാക്കാൻ നമുക്ക് സാധിക്കും.

ഭവന നിർമ്മാണത്തിന് വേണ്ടിവരുന്ന ചിലവ് കുറയ്ക്കുവാൻ ചില മാർഗങ്ങളുണ്ട്:

1. ഭൂമി തിരഞ്ഞെടുപ്പ് (Selection of Plot)

നിങ്ങളുടെ വീടിനായി ഒരു പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ, പരമാവധി ഗതാഗത സൗകര്യവും ആശയവിനിമയവും സാധ്യമാകുന്ന,  റോഡരികിലുള്ള പ്ലോട്ട് തിരഞ്ഞെടുക്കാൻ ശ്രമിക്കുക. 

ഇത് നിർമാണ ഘട്ടത്തിലുള്ള ഉള്ള പല ഗതാഗത ബുദ്ധിമുട്ടുകളും തന്മൂലമുണ്ടാകുന്ന അധിക ചിലവുകളും കുറയ്ക്കാൻ സഹായിക്കും. വ്യക്തമായ ഗതാഗത സൗകര്യം ഇല്ലാത്ത സ്ഥലമാണെങ്കിൽ നിർമാണത്തിനാവശ്യമായ ഓരോ വസ്തുക്കളും ചുമന്ന് സ്ഥലത്തെത്തിക്കേണ്ടി വരെ വരാം.

ഇതിനുപുറമെ ജീവിതകാലം മുഴുവൻ നിങ്ങളുടെ ഗതാഗതച്ചെലവ് കുറയാം.

2. മണ്ണ് പരിശോധന (Conduct soil test)

ഒരു പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ, കാഴ്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, മണ്ണ് പരിശോധന കൂടി നടത്താൻ ശ്രദ്ധിക്കണം.

അത് നിർമ്മാണത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. കാരണം   ഓരോ സ്ഥലത്തും ഉള്ള മണ്ണിൻറെ  ലോഡ് ബെയറിംഗ് കപ്പാസിറ്റിയും വ്യത്യസ്തമായിരിക്കും. 

പ്ലോട്ട് വാങ്ങുന്നതിനുമുമ്പ്, അത് നെൽവയലാണോ, കൃഷിയിടമാണോ, കടുപ്പമുള്ള മണ്ണാണോ തുടങ്ങിയവ പരിശോധിക്കുക.

മണ്ണ് നല്ലതല്ലെങ്കിലോ, ഇളകിയ മണ്ണാണെങ്കിലോ അവിടെ വൻതുക മുടക്കേണ്ടി വരും. 

അതുപോലെ തന്നെ, “പ്ലോട്ട്  ഡേറ്റാ ബാങ്കിൽ”  ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഭവന നിർമ്മാണത്തിനുള്ള അനുമതി കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

3. ജല – വൈദ്യുതി ലഭ്യത (Electrical and Water Supply in Area)

നിങ്ങളുടെ പ്ലോട്ടിന് സമീപം  കെഎസ്ഇബിയുടെയും ( വൈദ്യുതി) ,​​ വാട്ടർ അതോറിറ്റിയുടെയും (ജല കണക്ഷൻ) സാന്നിധ്യം ഇല്ലെങ്കിൽ, നിങ്ങളുടെ വീടിനടുത്ത് ഒരു പ്രത്യേക ഇലക്ട്രിക് പോസ്റ്റിനുള്ള കണക്ഷന് അപേക്ഷിക്കുകയും, പ്ലംബിംഗിനായി ഒരു പ്രത്യേക കണക്ഷൻ എടുക്കുകയും വേണം. ഇത് വീണ്ടും ചിലവ് കൂട്ടുന്നു. അതിനാൽ ഒരു പ്ലോട്ട് വാങ്ങുന്നതിന് മുമ്പ് ഈ ഘടകങ്ങൾ ശ്രദ്ധിക്കുക.

4. നിർമ്മാണ വസ്തുക്കളുടെ തിരഞ്ഞെടുപ്പ് (Choosing construction material)

ഏത് തരത്തിലുള്ള നിർമ്മാണച്ചിലവിലും നിർമ്മാണ സാമഗ്രികൾ ഒരു പ്രധാന  പങ്ക് വഹിക്കുന്നു. 

എല്ലാ  കെട്ടിടനിർമാണത്തിനും  ഇഷ്ടിക, സിമന്റ്, മണൽ  എന്നിവയുടെ വില ഒരു വലിയ ഘടകമാണ് .

മെറ്റീരിയൽസ് ബൾക്ക് ആയി  വാങ്ങുകയാണെങ്കിൽ (മുഴുവൻ മെറ്റീരിയലിനും ഒരു ഓർഡർ) നിർമ്മാണ സാമഗ്രികളുടെ ചിലവ്   വളരെ കുറയ്ക്കുവാൻ സാധിക്കും . 

5. സ്ട്രകച്ചുറൽ ഡ്രോയിങ് തയാറാക്കുക (Prepare structural drawings)

വീടിനായി Structural Drawing തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഭൂരിഭാഗം ആളുകളും ഇത് അവഗണിക്കുകയും  തന്മൂലം കെട്ടിടങ്ങൾക്ക് പിന്നീട് ബലക്ഷയം സംഭവിക്കുകയും ചെയ്യും.

കെട്ടിടത്തിന്റെ Architectural Drawing മാത്രമാണ്  മിക്കവാറും ആളുകൾ ശ്രദ്ധ കൊടുത്തുകൊണ്ടിരുന്നത്. 

എന്നാൽ structural drawings     ഉണ്ടെങ്കിൽ മാത്രമേ ഫൗണ്ടേഷൻ മുതൽ ഒരു ബിൽഡിംഗ്ൻറെ കോസ്റ്റ് പ്ലാൻ ചെയ്യാൻ സാധിക്കുകയുള്ളൂ. 

Structural drawings സ്റ്റാർട്ട് ചെയ്യുന്നത് തന്നെ  അവിടുത്തെ മണ്ണിൻറെ ടെസ്റ്റ് റിപ്പോർട്ട് അനുസരിച്ചാണ്.  ആ ബിൽഡിംഗ് നിൽക്കേണ്ട   സ്ഥലത്തിൻറെ മണ്ണിന് എത്രമാത്രം ലോഡ് ബെയറിങ് കപ്പാസിറ്റി  എത്രത്തോളമാണ്  എന്ന് നോക്കിയിട്ടാണ്. 

Structural Drawings-ൽ ഫൗണ്ടേഷൻ  വിശദാംശങ്ങൾ,  കോളം  ഡിസൈൻസിന്റെ വിശദാംശങ്ങൾ, ഫ്രെയിമിംഗ്, പ്ലാൻ വിശദാംശങ്ങൾ,  എന്നിവ ഉൾക്കൊള്ളിച്ചിരിക്കും.

ഈ Structural Drawing നിന്ന് എത്ര steel, sand, cement, brick എന്നിവ ആവശ്യമായി വരുമെന്ന് മുൻകൂട്ടി കണക്കാക്കാം. ഇത് കൃത്യമായി ചെയ്താൽ ധാരാളം പണം ലാഭിക്കാനുള്ള അവസരമുണ്ട്. കെട്ടിട നിർമ്മാണ ചിലവ് എങ്ങനെ കുറയ്ക്കാം എന്ന് അന്വേഷിക്കാൻ ഇത് ഒരു വഴികാട്ടി ആണ്.