വീട്ടിൽ സന്തോഷവും ഐശ്വര്യവും നിറയാൻ 10 വാസ്തുശാസ്ത്ര പൊടിക്കൈകൾ.

ഇന്ത്യകാർക്ക് ഒട്ടും അപരിചിതമല്ല വാസ്തു ശാസ്ത്രം. എന്നാൽ വാസ്തു എന്നത് വീടിന്റെ നിർമ്മാണത്തെ പറ്റി മാത്രം സംബന്ധിക്കുന്നതല്ല.

Relaxation at home Courtesy: iStock

അത് ഒരു വീട്ടിലെ പോസിറ്റീവ് എനർജിയുടെ സഞ്ചാരത്തെ സംബന്ധിക്കുന്നതും അതുപോലെ തന്നെ ആകെയുള്ള സമാധാനത്തെയും പുരോഗതിയെയും കൂടി സംബന്ധിക്കുന്നതാണ്.

സ്‌ഥായിയായ മാറ്റങ്ങളോ പൊളിച്ചു പണിയോ ഇല്ലാതെ എങ്ങനെ ഒരു വീടിനെ വാസ്തു യോഗ്യമാക്കാം എന്നുള്ള ചില വിദ്യകളാണ് ഇവിടെ പറയുന്നത്. അവ ചെയ്താൽ ഉണ്ടാകുന്ന മാറ്റവും ചെറുതല്ല.

1. പ്രകാശ പൂരിതമാക്കുക

Naturally Well lighted home interior

അഗ്നി എന്നും പരിശുദ്ധിയെ കാണിക്കുന്നു. വീട്ടിൽ കൊച്ചു വിളക്കുകൾ

കത്തിക്കുന്നത് അതിനാൽ തന്നെ  നല്ലതാണ്. ചെറിയ ചിരാതുകൾ കത്തിക്കുന്നത് വീട്ടിലെ നെഗറ്റീവ് എനർജിയെ അകറ്റും എന്നതിൽ തർക്കമില്ല.

അതുപോലെ തന്നെയാണ് അഗർഭത്തിയും. ഇഷ്ടമുള്ള ഗന്ധം തിരഞ്ഞെടുത്ത്, ദിവസം രണ്ട് നേരം എങ്കിലും തിരികൾ കത്തിക്കുക.

കർപ്പൂരം, ചന്ദനം, കസ്തൂരി മഞ്ഞൾ, മുല്ല തുടങ്ങിയവ വളരെ നല്ല അന്തരീക്ഷം പടർത്താൻ ഉത്തമമാണ്.

2. നെയിം പ്ലെയ്റ്റ് തൂക്കുക.

Home name plate

ഇതു വരെ ചെയ്തിട്ടിലെങ്കിൽ എത്രെയും വേഗം വീടിനു മുന്നിൽ നെയിം പ്ലെയ്റ്റ് തൂക്കുക. അത് ഐശ്വര്യത്തെയും ആത്മാവിശ്വാസത്തെയും സൂചിപ്പിക്കുന്നു.

3. വൃത്തിയായി സൂക്ഷിക്കുക

വീടിന്റെ എല്ലാ ഭാഗവും സദാ വൃത്തിയായി സൂക്ഷിക്കുക. ഇതിൽ ജനലുകൾ മുതലായവയും ഉൾപ്പെടുന്നു. എപ്പോ അവസരം കിട്ടുമോ അപ്പോഴൊക്കെ ജനലുകൾ തുറന്നിടാനും ശ്രദ്ധിക്കുക.

4. അക്വേറിയം സെറ്റ് ചെയ്യുക.

Courtesy: Vector stock

വളർത്തുമൃഗങ്ങളെ ഇഷ്ടമെങ്കിൽ എത്രെയും വേഗം ഒരു അക്വേറിയം സെറ്റ് ചെയ്യുക. അത് സ്വീകരണ മുറിയുടെ കിഴക്കോ, വടക്കോ സ്‌ഥാപിക്കാൻ ശ്രദ്ധിക്കുക.

ഒരു ജീവൻ തുടിക്കുന്നു എന്നത് എന്നും ഐശ്വര്യം തന്നെയാണ്. അവയെ നോക്കി ഇരിക്കുനത് മനസിനെ ശാന്തമാക്കാനും സഹായിക്കുന്നു.

ഇനി ഒരു ഫുൾ അക്വേറിയം സെറ്റ് ചെയുന്നത് ബുദ്ധിമുട്ടാണെങ്കിൽ ഒരു കൊച്ചു ഗ്ളാസ് ബൗളിൽ ഒരു മൽസ്യം മാത്രമായാലും മതി.

Courtesy: Mary Lynn Strand / EyeEm/ Getty Images

5. നാരങ്ങാനീര് വെള്ളത്തിൽ ഒഴിച്ച് വെക്കുക.

ഒരു പാത്രത്തിൽ അര നാരങ്ങയുടെ നീര് വെള്ളത്തിൽ കലക്കി, സ്വീകരണ മുറിയുടെ ഒരു വശത്ത് വെക്കുക. നാരങ്ങ തണുപ്പിക്കുന്ന ഒരു എഫെക്ട് നൽകാൻ ഉത്തമമാണ്. വീട്ടില

ള്ളവർ തമ്മിലെ കലഹം കുറക്കാനും ഇത് സഹായിക്കും. എല്ലാ ശനിയാഴ്ചയും വെള്ളം മാറ്റാൻ ഓർക്കുക.

6. അതുപോലെ തന്നെ ഉപ്പും.

Courtesy: iStock photos

വെള്ളത്തിൽ കലക്കി അല്ലെങ്കിൽ, ഒരു കൊച്ചു പാത്രത്തിൽ ഒരു നുള്ള് ഉപ്പ്  സ്വീകരണമുറിയുടെ എവിടെയെങ്കിലും വെക്കാവുന്നതാണ്. 

7.അടുക്കളയിൽ മരുന്നുകൾ സൂക്ഷികരുത്

ഇങ്ങനെയൊരു ശീലം നിങ്ങൾക്കുണ്ടെങ്കിൽ എത്രെയും വേഗം മാറ്റുക. അടുക്കള എന്നും ആരോഗ്യത്തിന്റെയും സമൃദ്ധിയുടെയും മുറിയാണ്. അതിനാൽ തന്നെ രോഗത്തെ സൂചിപ്പിക്കുന്ന മരുന്നു തുടങ്ങിയവ അടുക്കളയിൽ വെക്കാതിരിക്കുക.

Beautiful kitchen Courtesy: studiotab

8. കിടപ്പ് മുറിയിൽ കണ്ണാടികൾ ഒഴിവാക്കുക

mirrors on the wall Courtesy: iStock photos

വാസ്തു ശാസ്ത്രം അനുസരിച്ച് ശരിയായ രീതിയിൽ ഉപയോഗിചില്ലെങ്കിൽ കണ്ണാടി നമ്മുടെ പോസിറ്റീവ് എനർജിയെ വലിച്ചെടുക്കുന്ന ഒന്നാണ്. അതുപോലെ തന്നെ കാലഹങ്ങൾക്ക് കാരണമാകുന്നു.

ഇതിനാൽ തന്നെ കിടപ്പ് മുറിയിൽ നിന്ന് കണ്ണാടികൾ ഒഴിവാക്കുന്നതാണ്‌ എപ്പോഴുന് നല്ലത്. പ്രത്യേകിച്ചും വിശ്രമിക്കുന്ന ഭാഗത്ത്‌ വെക്കാതിരിക്കുക.

ഇനി അങ്ങനെ ഉണ്ടെങ്കിൽ ഉറങ്ങാൻ നേരം അവ മൂടിയിടാൻ ശ്രദ്ധിക്കുക.

9. വീടിനു മുന്നിൽ ഒരു മണി തൂക്കുക. 

Hanging bells Courtesy: Shutterstock

ഉമ്മറത് ഇരുമ്പോ മറ്റോ തൂക്കുന്നത് എന്നും ഐശ്വര്യത്തിനു നല്ലതാണ്. സന്തോഷവും സമാധാനവും കൊണ്ടുവരാൻ അത് കാരണമാകുന്നു. അതിന്ന്‌പുറമേ മണികൾ മുഴങ്ങുമ്പോൾ ഉണ്ടാവുന്ന ശബ്‌ദവും ഇരുണ്ട ചിന്തകൾ മനസിൽ നിന്ന് മാറ്റാൻ സഹായിക്കും.

10. തുളസിച്ചെടി വളർത്തുക.

Soulful Tukso leaves Courtesy: Shanti plants

വായു ശുദ്ധമാക്കുന്നതുപോലെ തന്നെ, വാസ്തു പ്രകാരം അനേകം പ്രത്യേകതകൾ ഉള്ള ഒരു ചെടി ആണ് തുളസി.

വീടിന്റെ മുന്നിലും പുറകിലും ഇത് വളർത്തുക. അതുപോലെ സന്തോഷദായകമായ ഒന്നാണ് ഈറ്റ, അഥവാ bamboo. അവ വായു ശുദ്ധമാക്കുകയും വീട്ടിലേക്ക് ഒരു പോസിറ്റീവ് എനർജി കൊണ്ടു വരാൻ ഏറെ സഹായിക്കുകയും ചെയ്യുന്നു.