വുഡൻ ഫർണീച്ചറുകളോടുള്ള പ്രിയം കുറയുന്നില്ല.

വുഡൻ ഫർണീച്ചറുകളോടുള്ള പ്രിയം കുറയുന്നില്ല.പണ്ടുകാലം തൊട്ട് തന്നെ കേരളത്തിലെ വീടുകളിൽ തടി ഉപയോഗിച്ചുള്ള ഫർണിച്ചറുകളോടായിരുന്നു ആളുകൾക്ക് പ്രിയം ഉണ്ടായിരുന്നത്.

വീട്ടുവളപ്പിലെ തടി തന്നെ വീട് നിർമ്മാണത്തിനും ഫർണിച്ചറുകളുടെ നിർമ്മാണത്തിനും വേണ്ടി തിരഞ്ഞെടുക്കുന്ന രീതിയാണ് കൂടുതലായും ഉണ്ടായിരുന്നത്.

പിന്നീട് തടിയിൽ തീർത്ത ഫർണിച്ചറുകൾക്ക് പകരമായി മറ്റു പല മെറ്റീരിയലുകളും വിപണിയിൽ എത്തിയെങ്കിലും ഇപ്പോഴും മരത്തിൽ തീർത്ത ഫർണിച്ചറുകൾ വാങ്ങാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്

. കൂടുതൽ ഈട് നിൽക്കുന്നതും കൊത്തുപണികൾ ചെയ്തതുമായ ഫർണിച്ചറുകളെ വെല്ലാൻ മറ്റു ഫർണിച്ചറുകൾക്ക് സാധിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്.

പരമ്പരാഗത രീതികളും ആധുനിക രീതിയും ഒരേ രീതിയിൽ ഉപയോഗപ്പെടുത്തി നിർമിക്കാവുന്ന തടിയിൽ തീർത്ത ഫർണിച്ചറുകളുടെ പ്രത്യേകതകളെ പറ്റി മനസ്സിലാക്കാം.

വുഡൻ ഫർണീച്ചറുകളോടുള്ള പ്രിയം കുറയുന്നില്ല,അതിനുള്ള കാരണങ്ങൾ ഇവയെല്ലാമാണ്.

വീട് നിർമ്മാണത്തിന് ആവശ്യമായ കട്ടിള ജനാലകൾ,ഫ്രെയിമുകൾ എന്നിവയെല്ലാം ക്വാളിറ്റി കൂടിയ തടി ഉപയോഗപ്പെടുത്തി തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നവരാണ് മിക്ക മലയാളികളും.

കേരളത്തിലെ പഴയകാല വീടുകളുടെ പ്രൗഢി വിളിച്ചോതുന്നതിനുള്ള കാരണങ്ങളും ഇവയെല്ലാമാണ്.

വ്യത്യസ്ത രീതിയിൽ ഉള്ള കൊത്ത് പണികളും, ഫിനിഷിങ്ങും നൽകി നിർമ്മിക്കുന്ന ഫർണിച്ചറുകൾ കാഴ്ചയിൽ തന്നെ ഒരു പ്രത്യേക ലുക്കാണ് വീടിന് നൽകുക.

തടിയിൽ തീർത്ത ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതിനോട് ആളുകൾ വിമുഖത കാണിക്കുന്നതിനുള്ള ചില കാരണങ്ങൾ കൂടുതലായി ചൂട്,മഴയും തട്ടുമ്പോൾ അവയിൽ മങ്ങൽ എൽക്കുന്നതും കട്ടിള പോലുള്ള ഭാഗങ്ങളിൽ ചിതലരിക്കാനുള്ള സാധ്യതയുമാണ്.

ചെറിയ രീതിയിൽ തുടങ്ങുന്ന ഇത്തരം പ്രശ്നങ്ങൾ ചിലപ്പോൾ കട്ടിള മുഴുവനായും എടുത്ത് മാറ്റേണ്ട അവസ്ഥ വരെ ഉണ്ടാക്കാറുണ്ട്.

മറ്റു മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ തടിയിൽ തീർത്ത ഉൽപ്പന്നങ്ങൾക്ക് വില കൂടുതലായി നൽകേണ്ടി വരാറുണ്ട് എന്നതും ഒരു പോരായ്മ തന്നെയാണ്. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നും ഇമ്പോർട്ട് ചെയ്തു വരുന്ന ടീക് വുഡ്, റോസ് വുഡ് പോലുള്ള മെറ്റീരിയലുകൾക്കും ആവശ്യക്കാർ നിരവധിയുണ്ട്.

പലപ്പോഴും ഇത്തരം മെറ്റീരിയലുകളുടെ ക്വാളിറ്റിയുടെ കാര്യത്തിലാണ് പലർക്കും സംശയമുള്ളത്.

മില്ലിൽ നിന്നും എടുക്കുന്ന തടികൾക്ക് ലഭിക്കുന്ന ഈടും ഉറപ്പും ഇവയ്ക്ക് ഉണ്ടോ എന്ന് സംശയിക്കുന്നവർക്കുള്ള ഉത്തരം നൂതന ടെക്നോളജികൾ ഉപയോഗപ്പെടുത്തി സീസണിങ് ചെയ്താണ് ഇവ നിർമിച്ച് വരുന്നത് എന്നത് തന്നെയാണ്.

പരിഹാര മാർഗങ്ങൾ

തടിയിൽ തീർത്ത ഫർണിച്ചറുകൾ ദീർഘകാലം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി അവയ്ക്ക് മുകളിൽ അടിച്ചു നൽകാവുന്ന പിയു കോട്ടിംഗ്സ് ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ചിതൽ പ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവ രെ സുരക്ഷയൊരുക്കാൻ ഈയൊരു രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

ഫർണിച്ചറുകൾക്ക് ഇൻജിനിയോ പി യു പോലുള് കോട്ടിംഗ് നൽകുന്നത് വഴി വ്യത്യസ്ത കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതികൂലിച്ച് നിൽക്കാനും കൂടുതൽ കാലം ഈട് നിൽക്കാനും സാധിക്കും.

ഇവയിൽ ഉപയോഗപ്പെടുത്തുന്നത് നൂതന ശൈലിയിൽ ഉള്ള ജർമൻ സാങ്കേതിക വിദ്യകളാണ്.

പ്രത്യേകിച്ച് പൂമുഖത്തോട് ചേർന്ന് കിടക്കുന്ന തടിയിൽ തീർത്ത ഫർണിച്ചറുകളിൽ എല്ലാം പിയു കോട്ടിംഗ് നൽകുകയാണെങ്കിൽ അവ കൂടുതൽ കാലം ഫിനിഷിങ്ങോട് കൂടി തന്നെ നില നിൽക്കും.

തടിയിൽ തീർത്ത ഫർണിച്ചറുകൾക്ക് പകരം

തടിയിൽ തീർത്ത ഫർണിച്ചറുകൾക്ക് പകരമായി സ്റ്റീൽ, പ്ലാസ്റ്റിക് പോലുള്ള നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

എന്നാൽ ഇവയ്ക്കൊന്നും തന്നെ തടിയിൽ നിർമ്മിക്കുന്ന ഫർണിച്ചറുകളുടെ അത്രയും ഫിനിഷിങ് ലഭിക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

പ്ലാസ്റ്റിക്കിൽ നിർമ്മിക്കുന്ന ഫർണിച്ചറുകൾക്ക് താരതമ്യേനെ വില കുറവാണ് എങ്കിലും പൂമുഖം,ബാൽക്കണി പോലുള്ള ഏരിയകളിൽ ഇവ ഉപയോഗപ്പെടുത്തുമ്പോൾ പെട്ടെന്ന് നിറം മങ്ങി പോകുന്നതിന് കാരണമാകുന്നു.

ചൂരൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വിക്കർഫർണിച്ചറുകളും കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവയ്ക്ക് താരതമ്യേനെ വില കൂടുതലും ഈട് കുറവുമാണ്.

സ്റ്റീലിൽ നിർമ്മിക്കുന്ന ഫർണിച്ചറുകൾക്ക് ഇപ്പോൾ വിപണിയിൽ അത്യാവിശ്യം നല്ല ഡിമാൻഡ് ലഭിക്കുന്നുണ്ടെങ്കിലും പലരും തുരുമ്പ് പ്രശ്നങ്ങളെയാണ് ഭയക്കുന്നത്.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ തടിയിൽ തീർത്ത ഫർണിച്ചറുകൾ തന്നെ മതിയെന്ന് നിർബന്ധം പിടിക്കുന്നവരാണ് മിക്ക ആളുകളും.

വീട്ടിലുള്ള തടി ഉപയോഗിച്ച് തന്നെ ആവശ്യങ്ങൾക്ക് അനുസൃതമായി ഫർണിച്ചറുകൾ നിർമ്മിച്ചെടുക്കുന്ന രീതികൾക്കും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല.

അതല്ലെങ്കിൽ മില്ലുകളിലോ ഷോപ്പുകളിലോ പോയി നല്ല ക്വാളിറ്റിയിൽ ഉള്ള തടിയിൽ തീർത്ത ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നവരും കുറവല്ല.

വുഡൻ ഫർണീച്ചറുകളോടുള്ള പ്രിയം കുറയുന്നില്ല അതിനുള്ള കാരണങ്ങളും ഇതൊക്കെ തന്നെയാണ്.