വാർഡ്രോബ് ഡിസൈനും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

വാർഡ്രോബ് ഡിസൈനും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വാർഡ്രോബുകൾക്കുള്ള പ്രാധാന്യം ഇന്ന് വീടുകളിൽ വളരെയധികം കൂടുതലാണ്.

വ്യത്യസ്ത ഡിസൈനിലും മെറ്റീരിയലിലും ചെയ്തെടുക്കാവുന്ന വാർഡ്രോബുകൾ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

കൃത്യമായി ഓർഗനൈസ് ചെയ്യാതെ ഇടുന്ന അലമാരകൾ പലപ്പോഴും കാഴ്ചയിൽ അഭംഗി മാത്രമല്ല നൽകുന്നത് അവ കൊണ്ട് പ്രത്യേകിച്ച് ഉപയോഗങ്ങളും ഇല്ല എന്നതാണ് സത്യം.

വാർഡ്രോബ് ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വാർഡ്രോബ് ഡിസൈനും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഇവയെല്ലാമാണ്.

കൃത്യമായി അളവെടുത്ത് പ്ലാൻ ചെയ്തു കൊണ്ടായിരിക്കണം ബെഡ്റൂം ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ സ്റ്റോറേജ് സ്‌പേസ് തീരുമാനിക്കേണ്ടത്.

ബെഡ്റൂമുകളിൽ മാത്രമല്ല ലിവിങ് ഏരിയ, കിച്ചൻ, സ്റ്റെയർകേസിന് താഴെ ഒഴിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വാർഡ്രോബുകൾ സെറ്റ് ചെയ്യുമ്പോഴും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകണം.

സ്റ്റെയർകേസിന് താഴെ വരുന്ന ഭാഗങ്ങൾ പലപ്പോഴും ഉപയോഗ ശൂന്യമായി കിടക്കുന്ന അവസ്ഥ പല വീടുകളിലും കാണാറുണ്ട്.

വ്യത്യസ്ത ആംഗിളിൽ കിടക്കുന്ന ഇത്തരം ഇടങ്ങൾ മറ്റേതെങ്കിലും രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കാത്തതാണ് അവ ഒഴിഞ്ഞു കിടക്കാനുള്ള പ്രധാന കാരണം.

എന്നാൽ ആങ്കിളിന് അനുസൃതമായ ഒരു ഡിസൈൻ കണ്ടെത്തി വാർഡ്രോബുകൾ ഡിസൈൻ ചെയ്തു നൽകിയാൽ ഇത്തരം ഇടങ്ങൾ പുസ്തകങ്ങൾ, ബാഗുകൾ, ബെഡ്ഷീറ്റ് എന്നിവയെല്ലാം സൂക്ഷിക്കാനുള്ള ഇടമായി ഉപയോഗപ്പെടുത്താവുന്നതാണ്.

എന്നാൽ ഇത്തരം ഭാഗങ്ങളിലേക്ക് റെഡിമെയ്ഡ് വാർഡ്രോബ് വാങ്ങി ഫിറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

സ്ലോപ്പിംഗ് വരുന്ന ഭാഗങ്ങളിൽ എപ്പോഴും കൃത്യമായി അളവെടുത്തു തന്നെ വാർഡ്രോബുകൾ നിർമ്മിച്ചു നൽകുന്നതാണ് നല്ലത്.

ബെഡ്റൂം പോലുള്ള ഇടങ്ങളിലേക്ക് വാർഡ്രോബ് സെറ്റ് ചെയ്ത് നൽകുമ്പോൾ ബാക്ഗ്രൗണ്ടിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങൾക്ക് അനുയോജ്യമായ നിറങ്ങളിൽ തന്നെ ചെയ്തെടുത്താൽ കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കുന്നതാണ്.

സെമി ബിൽട്ട് വാർഡ്രോബുകൾക്കും ഇപ്പോൾ വിപണിയിൽ വളരെയധികം ഡിമാന്റാണ് ഉള്ളത്. അതായത് ഒഴിച്ചിട്ട് ഭാഗങ്ങളിൽ നേരിട്ട് കൊണ്ടു വന്ന് ഫിക്സ് ചെയ്യാവുന്ന രീതിയിലാണ് ഇത്തരം ഫർണിച്ചറുകൾ ഡിസൈൻ ചെയ്യുന്നത്.

കുട്ടികളുടെ ബെഡ്റൂമിലേക്ക് വാർഡ്രോബുകൾ സെറ്റ് ചെയ്യുമ്പോൾ അവരുടെ പുസ്തകങ്ങൾ,ടോയിസ് എന്നിവ അറേഞ്ച് ചെയ്ത് നൽകുന്നതിനും അതോടൊപ്പം തന്നെ വാർഡ്രോബിനോട് ചേർത്ത് ബിൽട്ട് ഇൻ രീതിയിൽ ബെഡ് നിർമ്മിച്ച് നൽകാനും സാധിക്കും.

സ്ലൈഡിങ് ഡോറുകൾക്ക് ഡിമാൻഡ് കൂടുന്നു.

കാഴ്ചയിൽ ഭംഗിയും അതേസമയം സ്ഥല കുറവും ഉള്ള ഇടങ്ങളിൽ തിരഞ്ഞെടുക്കാവുന്ന രീതിയാണ് സ്ലൈഡിങ് ടൈപ്പ് ഡോറുകൾ നൽകുന്ന വാർഡ്രോബുകൾ.

പൂർണ്ണമായും പുറത്തേക്ക് ഓപ്പൺ ചെയ്യുന്ന ഡോറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ വളരെ എളുപ്പം സ്ലൈഡ് ചെയ്തു വയ്ക്കുന്നതു കൊണ്ട് സ്ഥലം ലാഭിക്കാനായി സാധിക്കും.

മാത്രമല്ല പുറത്ത് വ്യത്യസ്ത പാറ്റേണുകൾ നൽകി പല ഡിസൈനുകളിലും ചെയ്തെടുക്കാൻ സ്ലൈഡിങ് ഡോറുകൾ ആണ് എപ്പോഴും കൂടുതൽ അനുയോജ്യം.

സ്ലൈഡിങ്‌ ഡോറുകൾ തിരഞ്ഞെടുത്ത ശേഷം പലരും പറഞ്ഞു കേൾക്കുന്ന ഒരു പ്രധാന പരാതി ഒരുപാട് തവണ ഉപയോഗിക്കുമ്പോൾ അവയിൽ നിന്നും ഉണ്ടാകുന്ന ശബ്ദം ജാമാകാനുള്ള സാധ്യത എന്നിവയെല്ലാമാണ്.

എന്നാൽ ശ്രദ്ധയോ ടുകൂടി ഉപയോഗപ്പെടുത്തുകയാണെങ്കിൽ സ്ലൈഡിങ് ഡോറുകൾ തന്നെയാണ് വാർഡ്രോബുകൾക്ക് മികച്ച ഓപ്ഷൻ എന്ന് പറയേണ്ടി വരും. വളരെയധികം ക്രിയേറ്റീവ് ആയി സെറ്റ് ചെയ്യാവുന്ന ഇടങ്ങളാണ് വാർഡ്രോബുകൾ.

സിമ്പിൾ അല്ലെങ്കിൽ വ്യത്യസ്ത ഡിസൈനുകൾ നൽകി ഇത്തരം ഭാഗങ്ങൾ കൂടുതൽ ഭംഗിയാക്കി എടുക്കാം.വാർഡ്രോബിനോട് ചേർന്ന് തന്നെ ഹാൻഡി ഡസ്ക് നൽകുന്നതും ഇപ്പോൾ കൂടുതലായി കണ്ടു വരുന്ന രീതിയാണ്.

ബെഡ്റൂമിലേക്ക് മറ്റു ഫർണിച്ചറുകൾ ഇടാനുള്ള സ്പേസ് ഇല്ലാത്ത സാഹചര്യത്തിൽ ഇവ തീർച്ചയായും വളരെയധികം ഗുണം ചെയ്യും. വാർഡ്രോബിന് അകത്ത് കൂടുതൽ വെളിച്ചം ലഭിക്കുന്നതിനായി ചെറിയ സ്പോട്ട് ലൈറ്റുകൾ നൽകാവുന്നതാണ്.

ഡ്രസിങ് എരിയക്ക് പ്രത്യേക ഇടം കണ്ടെത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ വാർഡ്രോബിൽ മിറർ സെറ്റ് ചെയ്ത് നൽകുന്നതും ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എത്ര നല്ല രീതിയിൽ ഡിസൈൻ ചെയ്ത വാർഡ്രോബുകളും കാഴ്ചയിൽ ഭംഗി തോന്നണമെങ്കിൽ ബാക്ഗ്രൗണ്ടിനോട് അനുയോജ്യമായ നിറങ്ങൾ ഉപയോഗപ്പെടുത്തേണ്ടത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.

അതുപോലെ വസ്ത്രങ്ങൾ, അടുക്കളയിലെ പാത്രങ്ങൾ ലിവിങ് റൂമിലെ ടോയ്സ് എന്നിവയെല്ലാം വാർഡ്രോബുകളിൽ കൊണ്ടുപോയി ഇടാതെ അവ വൃത്തിയായി സൂക്ഷിക്കാൻ ഓർഗനൈസറുകൾ ഉപയോഗപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.

വാർഡ്രോബ് നൽകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സ്പേസ് അനുസരിച്ചാണ് ഡിസൈൻ, വലിപ്പം എന്നിവയെല്ലാം തിരഞ്ഞെടുക്കേണ്ടത്.

വലിപ്പം കൂട്ടി വാർഡ്രോബ് നിർമ്മിക്കുന്നതിലല്ല കാര്യം മറിച്ച് അവ എങ്ങിനെ ഡിസൈൻ ചെയ്തിരിക്കുന്നു എന്നതിലാണ്.

വാർഡ്രോബുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും തീർച്ചയായും ഉപകാരപ്പെടുന്ന കാര്യങ്ങൾ തന്നെയാണ്.