സ്ലൈഡിങ് ടൈപ്പ് വാർഡ്രോബ് തിരഞ്ഞെടുക്കുമ്പോൾ.

സ്ലൈഡിങ് ടൈപ്പ് വാർഡ്രോബ് തിരഞ്ഞെടുക്കുമ്പോൾ.വലിപ്പവും സൗകര്യവും കൂടുതലുള്ള വാർഡ്രോബുകൾ വീട്ടിലേക്ക് തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്.

ഇന്റീരിയർ ഡിസൈനിങ്ങിൽ വ്യത്യസ്ത രീതിയിൽ വാർഡ്രോബുകൾ ബെഡ്റൂമുകളിലേക്കും കിച്ചണിലേക്കുമെല്ലാം നൽകാറുണ്ട്.

എന്നാൽ ഒരു വാർഡ്രോബ് പുതിയതായി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. പൂർണമായും ഓപ്പൺ ചെയ്യുന്ന രീതിയിലും സ്ലൈഡിങ് ചെയ്യുന്ന രീതിയിലും വാർഡ്രോബുകളുടെ ഡോർ നൽകാനായി സാധിക്കും.

ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഗുണദോഷങ്ങളും എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

സ്ലൈഡിങ് ടൈപ്പ് വാർഡ്രോബ് തിരഞ്ഞെടുക്കുമ്പോൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സ്ലൈഡിങ് ഡോർ രീതിയിലും അല്ലാതെയും വാർഡ്രോബ് ഡോർ സെറ്റ് ചെയ്ത് നൽകുമ്പോൾ ഒരേ സ്പേസ് തന്നെയാണ് അകത്ത് ലഭിക്കുക.

എന്നാൽ ഡോർ പൂർണമായും ഓപ്പൺ ചെയ്തു നൽകുന്ന വാർഡ്രോബുകൾക്ക് ഡോർ തുറക്കാനുള്ള ഇടം കണ്ടെത്തേണ്ടിവരും.

അതേസമയം സ്ലൈഡിങ് ഡോറുകൾ ഒരു ഭാഗത്തേക്ക് തള്ളി വയ്ക്കാൻ സാധിക്കും.മിറർ ഫിറ്റ് ചെയ്യുന്നതും അല്ലാത്തതുമായ രീതിയിൽ സ്ലൈഡിംഗ് ഡോറുകൾ നൽകാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി മിറർ സെറ്റ് ചെയ്യാനുള്ള ഒരു പ്രത്യേക ഇടം കണ്ടെത്തേണ്ട ആവശ്യം വരുന്നില്ല. വ്യത്യസ്ത നിറങ്ങളിലും മെറ്റീരിയലിലും പാറ്റേണിലും ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം സ്ലൈഡിങ് ഡോറുകൾ വാർഡ്രോബുകൾക്ക് നൽകാൻ സാധിക്കുന്നതാണ്.

പൂർണ്ണമായും ഓപ്പൺ ചെയ്യുന്ന രീതിയിലുള്ള ഡോറുകൾ ഹിഞ്ച്ഡ് ഡോർ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഹൊറിസോണ്ടലായി മൂവ് ചെയ്യാവുന്ന രീതിയിൽ ആണ് സ്ലൈഡിങ് ഡോറുകൾ നിർമ്മിക്കുന്നത്.

രണ്ടു ഭാഗത്തേക്കും വളരെയധികം സ്മൂത്തായ രീതിയിൽ ഇവ സ്ലൈഡ് ചെയ്ത് വയ്ക്കാം.വലിപ്പം കുറവുള്ള ബെഡ്റൂമുകളിലേക്ക് സ്ലൈഡിങ് ടൈപ്പ് ഡോർ വാർഡ്രോബുകളാണ് ഏറ്റവും യോജിച്ചത്.

ഡോറിന്റെ മുകളിലും താഴെയുമായി ഉൾവശത്ത് മെറ്റൽ ഫ്രെയിം നൽകിയിട്ടുണ്ടാകും. കാഴ്ചയിൽ ഭംഗിയും അതേസമയം വളരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാവുന്ന വാർഡ്രോബുകളും ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

സ്ലൈഡിങ് വാർഡ്രോബ് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.

ഇത്തരം ഡോറുകളുടെ പ്രധാന ഗുണങ്ങൾ കൂടുതൽ സ്ഥലം ലാഭിക്കാൻ സാധിക്കും. ഡോറിന് വേണ്ടി അഡീഷണൽ സ്‌പേസ് കണ്ടെത്തി വരുന്നില്ല എന്നിവയൊക്കെയാണ്.

അതോടൊപ്പം ഏതൊരു ചെറിയ ഭാഗവും കൂടുതൽ വലിപ്പമുള്ള പ്രതീതി ഉളവാക്കുന്നു.വളരെ സ്ലീക്കായ ഡിസൈൻ ആയതുകൊണ്ട് തന്നെ ഒരു മോഡേൺ സ്മൂത്ത് ഫിനിഷ് വാർഡ്രോബിനു ലഭിക്കുന്നു. ബെഡ്റൂമുകൾക്ക് നീറ്റ് ലുക്കിലുള്ള ഫിനിഷ് ലഭിക്കുന്നു.

ദോഷങ്ങൾ

കവേർഡ് രൂപത്തിലുള്ള വാർഡ്രോബ് ഡിസൈൻ ആയതുകൊണ്ട് തന്നെ ഉള്ളിലേക്കുള്ള വിസിബിലിറ്റി വളരെ കുറവായിരിക്കും.

വളരെയധികം ഹാർഡായ രീതിയിൽ ഡോർ തള്ളി കഴിഞ്ഞാൽ പെട്ടെന്ന് ലോക്കായി ഡാമേജ് ആകാനുള്ള സാധ്യത കൂടുതലാണ്.

കൂടുതൽ ഉപയോഗം ഡോറിൽ നിന്നും സൗണ്ട് വരുന്നതിന് കാരണമാകും. നല്ല ക്വാളിറ്റിയിലുള്ള മെറ്റീരിയലിൽ വാർഡ്രോബ് നിർമ്മിക്കുന്നതിന് ചിലവ് കൂടുതലാണ്.

വളരെയധികം ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ട ഒന്നായി സ്ലൈഡിങ് ടൈപ്പ് വാർഡ്രോബുകളെ കണക്കാക്കാം.

റഫ് ഉപയോഗത്തിനാണെങ്കിൽ ഇത്തരം വാർഡ്രോബ് രീതി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

സ്ലൈഡിങ് വാർഡ്രോബുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി നൽകിയിട്ടില്ലെങ്കിൽ കാഴ്ചയിൽ അഭംഗിയാകും ഉണ്ടാവുക.

നനവില്ലാത്ത ഒരു കോട്ടൺ ക്ലോത്ത് ഉപയോഗിച്ച് ഇവ തുടച്ച് വൃത്തിയാക്കി നൽകാവുന്നതാണ്.

ഇവ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവയുടെ ഗുണദോഷങ്ങൾ മനസ്സിലാക്കി വാങ്ങുക എന്നത് പ്രാധാന്യമേറിയ കാര്യമാണ്.

സ്ലൈഡിങ് ഡോർ വാർഡ്രോബ് തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.