പഴയ ടയറുകൾ പുതിയ ഫർണിച്ചറുകളാകുമ്പോൾ.

പഴയ ടയറുകൾ പുതിയ ഫർണിച്ചറുകളാകുമ്പോൾ.നമ്മുടെ വീടുകളിൽ മുക്കിലും മൂലയിലും ആയി ഉപയോഗ ശൂന്യമായി കിടക്കുന്ന പല സാധനങ്ങളും ഉണ്ടായിരിക്കും.

ഇവയിൽ തന്നെ ഏറ്റവും കൂടുതലായി മിക്ക വീടുകളിലും കാണുന്നത് ഉപയോഗിച്ച് പഴകിയ ടയറുകളാണ്.

ഒരു കാറെങ്കിലും ഉള്ള വീടുകളിൽ പലപ്പോഴും ഇത്തരത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ടയറുകൾ കൊണ്ട് യാതൊരുവിധ ഉപയോഗവും ഇല്ല എന്നാണ് പലരും ചിന്തിക്കുന്നത്.

എന്നാൽ അവക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന ഒരു ഉഗ്രൻ ഐഡിയയാണ് ടയർ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന സോഫകളും, സ്വിങ് ചെയറുകളും,അലങ്കാര വസ്തുക്കളും. എന്നാൽ ഇപ്പോൾ പലരും ചിന്തിക്കുന്നത് ഇത്തരത്തിൽ ടയറുകളിൽ നിന്നും ഫർണിച്ചർ ചെയ്തെടുക്കാൻ എല്ലാവർക്കും സാധിക്കുമോ എന്നതാണ്.

കുറച്ച് ക്രിയേറ്റിവിറ്റിയും മനസുമുണ്ടെങ്കിൽ ഏതൊരാൾക്കും പഴയ ടയറുകൾ ഫർണീച്ചർ രൂപത്തിലാക്കി മാറ്റാൻ സാധിക്കും.

ഫർണിച്ചറുകൾ മാത്രമല്ല പഴയ ടയറുകളിൽ നിന്നും ചെയ്തെടുക്കാൻ സാധിക്കുക ഫിഷ് ടാങ്ക്, അലങ്കാര വസ്തുക്കൾ പോലുള്ള കാര്യങ്ങളും പരീക്ഷിക്കാം.

പഴയ ടയറുകൾ പുതിയ ഫർണിച്ചറുകളാകുമ്പോൾ.

ലിവിങ് ഏരിയയിലേക്ക് ആവശ്യമായ സിംഗിൾ സോഫകൾ, ടേബിൾ, ചെയറുകൾ എന്നിവയെല്ലാം പഴയ ടയറുകളിൽ നിന്നും നിർമ്മിച്ച് എടുക്കാവുന്നതാണ്.

പൂർണ്ണമായും വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വളരെ ഭംഗിയായി തന്നെ ടയർ ഫർണിച്ചറുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കും .

ഒരു ടയറിന്റെ നാല് ഭാഗത്തും കൃത്യമായ അളവിൽ തുളകൾ ഇട്ട് ടയർ മറിച്ചിട്ട ശേഷം അതിന് മുകളിൽ പഴയ ബെഡ്ഷീറ്റൊ മറ്റോ ഉപയോഗപ്പെടുത്തി വുഡ് സ്റ്റാപ്പിൽ ചെയ്തെടുക്കുക.


വളരെയധികം വൃത്തിയായി തന്നെ വേണം തുണി റോൾ ചെയ്ത് നൽകാൻ.

അതല്ലെങ്കിൽ അവ പൂർണ ഭംഗി ലഭിക്കണമെന്നില്ല. ആവശ്യമില്ലാത്ത തുണിക്കഷണങ്ങൾ ടയർ മുഴുവനായും ചുറ്റി കഴിഞ്ഞ ശേഷം മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ഒരു ഇന്നർ പാർട്ട് കൂടുതൽ ഭംഗിയുള്ള തുണി ഉപയോഗിച്ച് ഔട്ടർ പാർട്ട് എന്ന രീതിയിലാണ് ഇവയിൽ നൽകുന്നത്.

ഔട്ടർ പാട്ടിനായി നല്ല ക്വാളിറ്റിയിൽ ഉള്ള ഏതെങ്കിലും മെറ്റീരിയലുകൾ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് അവയ്ക്ക് മുകളിലും വുഡ് സ്റ്റാപ്പിൽ ഉപയോഗപ്പെടുത്തി നല്ല ടൈറ്റായി ചുറ്റി എടുക്കാവുന്നതാണ്.

ടയറിന്റെ താഴെ ഭാഗത്ത് അടയാളം ഇട്ട് നൽകിയ ഭാഗങ്ങളിൽ നട്ട് നൽകി നടു ഭാഗത്ത് അൽപം കട്ടിയുള്ള ഒരു സ്പോജ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

തുടർന്ന് അതിനു മുകളിൽ മറ്റൊരു കാർബോർഡ് ഉപയോഗിച്ച് സീറ്റിംഗ് അറേഞ്ച് മെന്റ് ചെയ്തെടുക്കാൻ സാധിക്കും. ഒരു ഗ്ലൂ ഗൺ ഉപയോഗപ്പെടുത്തി രണ്ടു ഭാഗവും ഫിക്സ് ചെയ്ത് നൽകിയാൽ ചെയർ റെഡിയായി.

ടയർ ഉപയോഗപ്പെടുത്തി അലങ്കാര വസ്തുക്കൾ

ടയറിൽ നിന്ന് ഫർണിച്ചറുകൾ മാത്രമല്ല മറിച്ച് ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് ആവശ്യമായ അലങ്കാരവസ്തുക്കളും നിർമ്മിച്ചെടുക്കാൻ സാധിക്കും. ടയർ വ്യത്യസ്ത രീതിയിൽ കട്ട് ചെയ്ത് ഇഷ്ടമുള്ള കാർട്ടൂൺ ക്യാരക്ടറുകൾ ചെയ്തെടുക്കാൻ സാധിക്കും, അവയ്ക്ക് ആവശ്യമായ പെയിന്റ് കൂടി തിരഞ്ഞെടുത്ത് നൽകാം. മാത്രമല്ല പൂച്ചെടികൾ വയ്ക്കുന്നതിന് ആവശ്യമായ പോട്ട് എന്ന രീതിയിലും, ആമ്പൽ പോണ്ട് തയ്യാറാക്കി നൽകുന്നതിനും ടയറുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. വീടിന് മുൻവശത്തായി ഗാർഡൻ ഡെക്കർ രൂപത്തിലും ടയറുകളിൽ രൂപമാറ്റം വരുത്തി എടുക്കാവുന്നതാണ്.

വ്യത്യസ്ത ആകൃതികളിൽ ഉള്ള ചെയറുകളും, ടേബിളും, സോഫ കളും വ്യത്യസ്ത നിറത്തിലും, ഡിസൈനിലും ചെയ്തെടുക്കാൻ പഴയ ടയറുകൾ ഉപയോഗിക്കാൻ സാധിക്കും. ഗാർഡനിൽ വ്യത്യസ്ത ആകൃതികൾ സെറ്റ് ചെയ്ത് എടുക്കാനും, ഷാൻലിയറുകൾ ക്ക് ഒരു സപ്പോർട്ട് എന്ന രീതിയിൽ ഉപയോഗപ്പെടുത്താനും വരെ ടയറുകൾ ഉപയോഗിക്കാം.വാഹനം തീം ആക്കി ചെയ്യുന്ന റസ്റ്റോറന്റ്, ഷോപ്പുകൾ എന്നിവ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്ത രീതികളിൽ ടയറിനെ തീം ആക്കി നൽകാം. കൂടുതൽ അഡ്വാൻസ്ഡ് ആയ രീതിയിൽ വീട്ടിൽ തന്നെ ടയറുകൾ പുനരുപയോഗിക്കണമെങ്കിൽ കൂടുതൽ ഉപകരണങ്ങളും ആവശ്യമായി വരും.

പഴയ ടയറുകൾ പുതിയ ഫർണിച്ചറുകളാകുമ്പോൾ അവയുടെ സാധ്യതകളും അവസാനിക്കുന്നില്ല എന്നതാണ് സത്യം.