ബെഡ്റൂമിലെ കട്ടിലും വ്യത്യസ്ത അളവുകളും.

ബെഡ്റൂമിലെ കട്ടിലും വ്യത്യസ്ത അളവുകളും.ഏതൊരു വീടിനെ സംബന്ധിച്ചും അവിഭാജ്യ ഘടകമാണ് ഫർണിച്ചറുകൾ.

വീട് നിർമ്മാണം പൂർത്തിയായാലും ആ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ കൂടി തിരഞ്ഞെടുത്താൽ മാത്രമാണ് പൂർണതയിൽ എത്തി എന്ന് പറയാൻ സാധിക്കുകയുള്ളൂ.

മാത്രമല്ല വീടു നിർമാണത്തിനായി പ്ലാൻ ചെയ്യുന്ന അതേ രീതിയിൽ തന്നെ വേണം വീട്ടിലേക്ക് ആവശ്യമായ കട്ടിൽ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കാനും.

ഇതിനായി ഒരു പ്രത്യേക തുക പ്ലാനിനോടൊപ്പം മാറ്റി വയ്ക്കുന്നതാണ് എപ്പോഴും നല്ലത്.

ഫർണീച്ചറുകളിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒന്നാണ് ബെഡ്റൂമുകളിലേക്ക് ആവശ്യമായ കട്ടിലുകൾ.

വ്യത്യസ്ത ഡിസൈനിലും മോഡലിലും ഉള്ള കട്ടിലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട് എങ്കിലും അവയുടെ സൈസ് കൃത്യമായി മനസിലാക്കി വേണം തിരഞ്ഞെടുക്കാൻ.

പലർക്കും സംഭവിക്കുന്ന അബദ്ധമാണ് കട്ടിലിന്റെ യഥാർത്ഥ സൈസ് അറിയാതെ കിടക്ക തിരഞ്ഞെടുക്കുകയും പിന്നീട് അവ സെറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയും.

വ്യത്യസ്ത വലിപ്പത്തിനനുസരിച്ച് കട്ടിലിനെ പല രീതിയിൽ തരം തിരിക്കാവുന്നതാണ്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

ബെഡ്റൂമിലെ കട്ടിലും വ്യത്യസ്ത അളവുകളും.

കട്ടിലിനെ പറ്റി കൂടുതലായും കേട്ട് പരിചയിച്ച 2 അളവുകൾ സിംഗിൾ കോട്ട്, ഡബിൾ കോട്ട് എന്നിങ്ങനെ ആയിരിക്കും.

വളരെ ബേസിക് ആയി പറയുന്ന രണ്ട് അളവുകൾ ഇവ മാത്രമാണെങ്കിലും അവ കൂടാതെ മറ്റു ചില അളവുകൾ കൂടി കട്ടിലുകൾ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

കിങ്,ക്വീൻ സൈസിലുള്ള കട്ടിലുകളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ബെഡ്റൂമിലേക്ക് ആവശ്യമായ കട്ടിൽ തിരഞ്ഞെടുക്കുന്നതിന് മുൻപായി ഇത്തരം അളവുകളെ പറ്റി ഒരു ധാരണ തീർച്ചയായും ഉണ്ടായിരിക്കണം.

കട്ടിലിന്റെ അളവ് കണക്കാക്കുന്ന രീതി നോക്കുകയാണെങ്കിൽ ആറേകാൽ അടി നീളം എന്ന അളവിലാണ് കണക്കാക്കുന്നത്.

അതേസമയം കട്ടിലിന്റെ വീതി മാറുന്നതനുസരിച്ച് വലിപ്പത്തിൽ വ്യത്യാസങ്ങൾ വരുന്നതാണ്.

ഏറ്റവും ചെറിയ കട്ടിലിന് വലിപ്പമാ യി പറയുന്നത് 6 അടി നീളം 3 അടി വീതി എന്ന അളവിൽ ആണ്.ഇവയാണ് നമ്മുടെ നാട്ടിൽ സിംഗിൾ കോട്ട് എന്ന പേരിൽ അറിയപ്പെടുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരാൾക്ക് മാത്രം കിടക്കാൻ സാധിക്കുന്ന രീതിയിലാണ് സിംഗിൾ കോട്ട് കട്ടിലുകൾ നിർമ്മിക്കുന്നത്.

അതേസമയം ഡബിൾ കോട്ട് കട്ടിലുകളുടെ അളവ് പരിശോധിക്കുകയാണെങ്കിൽ ആറേകാൽ അടി നീളം 4 അടി വീതി എന്ന അളവിൽ ആണ് വരുന്നത്.

ഡബിൾ കോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടു പേർക്ക് സുഖമായി കിടക്കാവുന്ന കട്ടിൽ എന്ന രീതിയിലാണ്.

ക്വീൻ,കിംഗ് സൈസ് കട്ടിലുകൾ

ഡബിൾകോട്ട് കട്ടിലുകളെക്കാൾ കുറച്ചു കൂടി വലിപ്പത്തിൽ നിർമ്മിക്കുന്നയാണ് ക്വീൻ സൈസ് കട്ടിലുകൾ. ആറേകാൽ അടി നീളം 5 അടി വീതി എന്ന അളവിലാണ് ക്വീൻ സൈസ് ബെഡ് നിർമ്മിക്കുന്നത്.

ഫാമിലി കോട്ട് എന്ന പേരിൽ അറിയപ്പെടുന്ന ക്വീൻ സൈസ് ബെഡ് ഒരു കുടുംബത്തിലെ മാതാപിതാക്കൾക്കും കുട്ടികൾക്കും കിടക്കാവുന്ന വലിപ്പത്തിലാണ് നിർമ്മിച്ചെടുക്കുന്നത്. അതേസമയം ക്വീൻ സൈസിനേക്കാൾ വലുതും അത്യാവശ്യം നല്ല രീതിയിൽ വിശാലത ലഭിക്കുന്ന രീതിയിലുമുള്ള കിങ് സൈസ് ബെഡ് ആറേകാൽ അടി നീളം 6 അടി വീതി എന്ന അളവിൽ ആണ് നിർമ്മിക്കുന്നത്.

കട്ടിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിലേക്ക് ആവശ്യമായ കട്ടിലുകൾ വീട്ടിൽ നിർമ്മിച്ചെടുക്കുകയോ, അതല്ല എങ്കിൽ ഫർണിച്ചർ ഷോപ്പുകളിൽ നിന്ന് റെഡിമെയ്ഡ് രീതിയിൽ പർച്ചേസ് ചെയ്യുകയോ ആവാം. ഏകദേശം 14 മുതൽ 16 ഇഞ്ച് വലിപ്പത്തിലാണ് റെഡിമെയ്ഡ് കട്ടിലുകൾ വിപണിയിലെത്തുന്നത്. അതേസമയം ഫ്ലോറിൽ നിന്ന് 18 മുതൽ 20 ഇഞ്ച് ഹൈറ്റ് ഉയരത്തിൽ കട്ടിൽ നൽകുന്നതാണ് കൂടുതൽ നല്ലത്. എന്നാൽ മാത്രമാണ് ബെഡിൽ ശരിയായ രീതിയിൽ എഴുന്നേറ്റിരിക്കാൻ സാധിക്കുകയുള്ളൂ.

ഇൻബിൽട്ട് രീതിയിൽ ബെഡ് നിർമ്മിക്കുന്ന രീതിയും ഇപ്പോൾ കൂടുതലായി കണ്ടു വരുന്നുണ്ട്. ബെഡിന്റെ അടി ഭാഗം സ്റ്റോറേജ് രീതിയിൽ നൽകുമ്പോൾ വാർഡ്രോബ് സ്‌പേസ് ലാഭിക്കാനായി സാധിക്കുന്നു. ബോക്സ് ടൈപ്പ് രീതി പിന്തുടർന്നാണ് ബെഡ് നിർമ്മിക്കുന്നത് എങ്കിൽ കൃത്യമായ അളവുകൾ പാലിക്കാനായി ശ്രദ്ധിക്കുക. അതല്ല എങ്കിൽ പിന്നീട് അവ ഉപയോഗപ്പെടുത്താൻ പറ്റാത്ത സാഹചര്യം വരും. കട്ടിലിന്റെ കൃത്യമായ അളവ് എടുത്ത ശേഷം മാത്രം ബെഡ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. റെഡിമെയ്ഡ് ആയി പർച്ചേസ് ചെയ്യുന്ന കട്ടിലുകൾ വ്യത്യസ്ത പാർട്ടുകളായി കൊണ്ടു വന്ന് റൂമിൽ ഫിറ്റ് ചെയ്ത് നൽകുന്ന രീതിയാണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്.

ബെഡ്റൂമിലെ കട്ടിലും വ്യത്യസ്ത അളവുകളും കൃത്യമല്ലെങ്കിൽ പിന്നീട് അവ തലവേദന സൃഷ്ടിക്കും.