കളിമൺ ഓടിലെ ഫർണീച്ചർ വിസ്മയങ്ങൾ.

കളിമൺ ഓടിലെ ഫർണീച്ചർ വിസ്മയങ്ങൾ.വീട് നിർമ്മാണത്തിൽ കളിമണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓടുകൾ റൂഫുകൾക്കും മറ്റും ഉപയോഗപ്പെടുത്തുന്നത്അത്ര പുതുമയുള്ള കാഴ്ചയല്ല.

മാത്രമല്ല കളിമണ്ണിൽ നിർമ്മിക്കുന്ന റിങ്ങുകൾ, പാത്രങ്ങൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാർ നിരവധിയാണ്.

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ കളിമൺ ഓടിൽ തീർക്കുകയാണ് ഗുജറാത്തിൽ നിന്നുമുള്ള ആർക്കിടെക്ട് മനോജ് പട്ടേൽ.

കാഴ്ചയിൽ ഭംഗിയും ഉറപ്പും നൽകുന്ന ഇത്തരം ഫർണിച്ചറുകൾക്ക് വിപണിയിൽ വളരെയധികം ഡിമാൻഡ് ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

കളിമണ്ണിൽ ഫർണിച്ചറുകൾ നിർമ്മിക്കുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

കളിമൺ ഓടിലെ ഫർണീച്ചർ വിസ്മയങ്ങൾ നിർമ്മാണ രീതി.

വീടിനകത്ത് ആഡംബരം നിറയ്ക്കുന്നതിന് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.

എന്നാൽ ഇത്തരത്തിൽ ഉയർന്ന വില കൊടുത്ത വാങ്ങുന്ന പല ഫർണീച്ചറുകളും അലങ്കാര വസ്തുക്കളും പെട്ടെന്ന് കേടായി പോകുന്ന അവസ്ഥയും കണ്ടു വരാറുണ്ട്.

വീടിന്റെ ഇന്റീരിയറിൽ മാത്രമല്ല എക്സ്റ്റീരിയർ വർക്കുകൾക്ക് വേണ്ടിയും ഉയർന്ന തുക തന്നെ എല്ലാവരും ചിലവഴിക്കുന്നുണ്ട്.

ലാൻഡ്സ്കേപ്പ്,ഗാർഡൻ എന്നിവ സെറ്റ് ചെയ്ത് നൽകുന്ന രീതിക്ക് പ്രാധാന്യമേറിയപ്പോൾ ഗാർഡനിൽ ഉപയോഗിക്കുന്ന ഫർണീച്ചറുകൾക്കുംഡിമാൻഡ് വർദ്ധിച്ചു.

ചൂടും തണുപ്പും ഒരേ രീതിയിൽ തട്ടുന്ന ഒരിടമായതു കൊണ്ട് തന്നെ ഫർണീച്ചർ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ട ഭാഗമാണ് ഗാർഡൻ ഏരിയകൾ.

മെറ്റൽ സ്റ്റോൺ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഫർണിച്ചറുകൾ കുറഞ്ഞ കാലം കൊണ്ട് കേടുവന്ന് പോകുന്ന സാഹചര്യത്തിലാണ് കളിമണ്ണിന്റെ ഓടുകൾ നിർമ്മിച്ച് ഫർണിച്ചറുകൾ നിർമ്മിക്കുക എന്ന ആശയത്തിലേക്ക് ആർക്കിടെക്റ്റ് മനോജ് എത്തിച്ചേർന്നത്.

ഈടും ഉറപ്പും ലഭിക്കുമോ?

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും കളിമണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഫർണീച്ചറുകൾക്ക് ആവശ്യത്തിന് ബലം ലഭിക്കുമോ എന്നത് പലർക്കും സംശയമുണ്ടാക്കുന്ന കാര്യമാണ്.

എന്നാൽ ചൂടുകൂട്ടി നിർമ്മിക്കുന്ന കളിമൺ ഓടുകളുടെ ബലത്തിന്റെ കാര്യത്തിൽ സംശയം ആവശ്യമില്ല.

സാധാരണയായി എല്ലാവരും വീടിന്റെ മേൽക്കൂര നിർമിക്കുമ്പോൾ കളിമൺ ഓടുകൾ പാകി നൽകാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫർണിച്ചറുകൾ നിർമ്മിക്കുക എന്ന ആശയം സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് മനോജ് നടപ്പിലാക്കുന്നത്.

വ്യത്യസ്ത ആകൃതികളിൽ കളിമണ്ണ് ഓട് യോജിപ്പിച്ച് ചെയറുകൾ,ടേബിൾ എന്നിവയെല്ലാം നിർമ്മിച്ചത് മാസങ്ങൾ എടുത്താണ് എന്നും അദ്ദേഹം പറയുന്നു.

കരകൗശല വിദ്യകൾ കളിമണ്ണിലേക്ക് പകർത്തി നിർമ്മിക്കുന്ന സ്റ്റൂളുകളും ഫർണിച്ചറുകളും ഇപ്പോഴും ഔദ്യോഗികമായി നിർമ്മിച്ചു തുടങ്ങിയിട്ടില്ല.

എന്നാൽ കളിമണ്ണ് ഉപയോഗിച്ച് ഓടുകൾ നിർമ്മിക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ലാത്തത് കൊണ്ട് തന്നെ ഇവ എങ്ങിനെ വിപണന രംഗത്തേക്ക് കൊണ്ടു വരാം എന്നതാണ് അദ്ദേഹം ഇപ്പോൾ പരീക്ഷണം നടത്തി കൊണ്ടിരിക്കുന്നത്.

കാഴ്ചയിൽ ഭംഗി നൽകുന്നവയാണ് ഇത്തരം ഫർണിച്ചറുകൾ എങ്കിലും കളിമണ്ണ് ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല കളിമണ്ണ് ലഭിച്ചാലും അവ ടൈലുകൾ ആക്കി മാറ്റി പിന്നീട് ഫർണിച്ചർ നിർമ്മാണത്തിലേക്ക് കൊണ്ടു വരിക എന്നത് വളരെ വലിയ ഒരു പ്രോസസ് തന്നെയാണ്.

ഈടും ഉറപ്പും ആവശ്യത്തിന് ഫർണിച്ചറിന് ലഭിക്കണമെങ്കിൽ നല്ല ക്വാളിറ്റി ഉള്ള കളിമണ്ണ് തന്നെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ക്വാളിറ്റി കുറഞ്ഞ കളിമണ്ണ് ഉപയോഗപ്പെടുത്തി ഫർണിച്ചറുകൾ നിർമ്മിച്ചാൽ അവയ്ക്ക് ആവശ്യത്തിന് ബലം ലഭിക്കണമെന്നില്ല. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ നിരവധി കടമ്പകൾ കടന്നു മാത്രമേ കളിമൺ ഉപയോഗപ്പെടുത്തിയുള്ള ഫർണിച്ചറുകൾ എന്ന ആശയം പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.

കളിമൺ ഓടിലെ ഫർണീച്ചർ വിസ്മയങ്ങൾ കാഴ്ചയിൽ ഭംഗിയും പ്രകൃതിസൗഹാർദവുമാണെന്ന കാര്യത്തിൽ സംശയമില്ല.