ബഡ്ജറ്റ് നോക്കി ഫർണീച്ചർ തിരഞ്ഞെടുക്കുമ്പോൾ.ഏതൊരു വീടിനെ സംബന്ധിച്ചും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഫർണീച്ചറുകൾ.
വീട് നിർമ്മാണത്തിനായി മാറ്റിവെച്ച ബഡ്ജറ്റിൽ ഒരു വലിയ തുക തന്നെ ഫർണ്ണിച്ചറുകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തി വേണ്ടി വരുമെന്ന വസ്തുത പലരും തിരിച്ചറിയുന്നില്ല.
വീടുപണി മുഴുവൻ പൂർത്തിയാക്കി കഴിഞ്ഞ ശേഷം ഫർണിച്ചറുകൾ വാങ്ങാം എന്ന് ചിന്തിക്കുന്നവർ പലപ്പോഴും ആശയക്കുഴപ്പത്തിൽ ആകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.
പണ്ടുകാലത്ത് വീടുകളിൽ ഉണ്ടായിരുന്ന തടി ഉപയോഗിച്ച് ആശാരിമാരെ കൊണ്ട് ഫർണിച്ചറുകൾ നിർമിക്കുന്ന രീതിയാണ് കൂടുതലായും ഉണ്ടായിരുന്നത്.
ഇന്ന് റെഡിമെയ്ഡ് ഫർണിച്ചറുകൾ വ്യത്യസ്ത മെറ്റീരിയലിലും ക്വാളിറ്റിയിലും ഉള്ളത് വിപണിയിൽ സുലഭമായി ലഭിക്കാൻ തുടങ്ങി.
ഇവ കൂടാതെ ഓൺലൈൻ വെബ്സൈറ്റുകൾ വഴിയും കുറഞ്ഞ വിലയിൽ ഫർണീച്ചറുകൾ ലഭിക്കുന്നുണ്ട്.
ബഡ്ജറ്റിന് അനുസരിച്ച് ഫർണീച്ചറുകൾ തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ബഡ്ജറ്റ് മാറ്റി വയ്ക്കുമ്പോൾ അതിൽ ഫർണ്ണിച്ചറുകൾക്ക് വേണ്ടി ഒരു പ്രത്യേക തുക മാറ്റി വയ്ക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.
എല്ലാ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെ മനസ്സിൽ ഉദ്ദേശിക്കുന്ന ബഡ്ജറ്റ് അനുസരിച്ച് മാത്രം ഫർണിച്ചറുകൾ വാങ്ങാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി അറിഞ്ഞിരിക്കാം.
ബഡ്ജറ്റ് നോക്കി ഫർണീച്ചർ തിരഞ്ഞെടുക്കുമ്പോൾ.
ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും വെണ്ട.
അങ്ങിനെ ചെയ്തു കഴിഞ്ഞാൽ പിന്നീട് വലിയ രീതിയിലുള്ള നഷ്ടങ്ങൾ പുറകെ വരും. ഫർണിച്ചറിന്റെ ഭംഗി, ഈട് കോംപാക്ടബിലിറ്റി എന്നിവ നോക്കി വേണം തിരഞ്ഞെടുക്കാൻ.
തടിയിൽ തീർത്ത ഫർണിച്ചറുകൾ തന്നെ വാങ്ങണമെന്ന് നിർബന്ധമുള്ളവർക്ക് റോസ് വുഡ്, പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകളിൽ നിർമ്മിച്ച ഫർണിച്ചറുകൾ തിരഞ്ഞെടുക്കാം.
തേക്കിൻ തടികളിൽ തീർത്ത ഫർണിച്ചറുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകൾ താരതമ്യേന വിലക്കുറവിൽ ലഭിക്കും.
പൂർണ്ണമായും തടി ഉപയോഗപ്പെടുത്തിയുള്ള ഫർണീച്ചറുകൾ തിരഞ്ഞെടുക്കുന്നതിന് പകരമായി അവയോടൊപ്പം ഗ്ലാസ് പോലുള്ള മെറ്റീരിയൽ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ളവ തിരഞ്ഞെടുക്കുന്നതും ഒരു നല്ല ഓപ്ഷനാണ്.
ബഡ്ജറ്റ് അനുസരിച്ച് ലഭിക്കുന്ന ഫർണീച്ചറിന് ആവശ്യത്തിന് ക്വാളിറ്റി ഉണ്ടോ എന്ന കാര്യം രണ്ടു തവണയെങ്കിലും ചെക്ക് ചെയ്യണം. കുറഞ്ഞ വിലയിൽ ലഭിക്കുന്ന എല്ലാ ഫർണീച്ചറുകളും ഗുണമേന്മ ഉള്ളത് ആയിരിക്കണമെന്നില്ല.
കണ്ണും പൂട്ടി തിരഞ്ഞെടുക്കേണ്ട
വലിയ ഓഫറുകളിൽ പല ഷോപ്പുകളിലും ഒരു വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം പാക്കേജിൽ രൂപത്തിൽ നൽകാറുണ്ട്. പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന ബഡ്ജറ്റിൽ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ എല്ലാം ലഭിക്കുമല്ലോ എന്നു കരുതി ഇത്തരം പാക്കേജുകൾ തിരഞ്ഞെടുത്താൽ സംഭവിക്കുന്നത് ഇവയിൽ പലതിനും ആവശ്യത്തിന് ക്വാളിറ്റി ഉണ്ടായിരിക്കില്ല എന്നതാണ്. എല്ലാ ക്വാളിറ്റി യോടും കൂടിയ ഉൽപ്പനങ്ങൾ ഒരിക്കലും അത്രയും കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് ലഭിക്കില്ല എന്ന കാര്യം മനസ്സിലാക്കുക.
വീടുപണി മുഴുവൻ പൂർത്തിയാകുന്നതിന് മുൻപ് ഫർണിച്ചർ ഷോപ്പിൽ പോയി ഇഷ്ടമുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുക. ലിവിങ് ഏരിയയിലേക്ക് ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ അത് എവിടെ നൽകണമെന്നും എത്ര സ്പേസ് ആവശ്യമായി വരുമെന്നും കൃത്യമായി അളന്നു നോക്കുക. ഡൈനിങ് ടേബിൾ ചെയറുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായി വേണം തിരഞ്ഞെടുക്കാൻ. ബെഡ് റൂമിലേക്ക് ആവശ്യമായ ബെഡ് തിരഞ്ഞെടുക്കുമ്പോൾ അളവ് നോക്കി എവിടെയാണ് ബെഡ് നൽകേണ്ടത് എന്ന് കൃത്യമായി പ്ലാൻ ചെയ്ത് ശേഷം മാത്രം വാങ്ങാനായി ശ്രദ്ധിക്കുക. ഇന്റീരിയർ ഡിസൈനർമാർ സ്റ്റോറേജ് രീതിയിലും ബെഡുകൾ ഇപ്പോൾ നിർമ്മിച്ച് നൽകുന്നുണ്ട്.
ഓൺലൈൻ വേണോ ഓഫ്‌ലൈൻ സ്റ്റോറുകൾ മതിയോ?
ഓൺലൈൻ ഷോപ്പുകൾ വഴി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. ഓഫ്‌ലൈൻ ഷോപ്പുകളിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ഓഫറുകൾ പലപ്പോഴും ഓൺലൈൻ വെബ്സൈറ്റുകളിൽ നൽകാറുണ്ട്. എന്നാൽ ഇവിടെ സാധനം നേരിട്ട് കണ്ട ശേഷം പർച്ചേസ് ചെയ്യാൻ സാധിക്കാത്തത് കൊണ്ട് അവയുടെ ക്വാളിറ്റി ചെക്ക് ചെയ്യാൻ സാധിക്കില്ല. സാധനം വാങ്ങി കഴിഞ്ഞ് കുറഞ്ഞ കാലയളവിൽ തന്നെ കേട് വരികയാണെങ്കിൽ പലപ്പോഴും ഇത്തരം കമ്പനികൾ സർവീസ് ചെയ്തു തരണം എന്നുമില്ല.
അതേ സമയം ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയാണ് ഇവ പർച്ചേസ് ചെയ്യുന്നത് എങ്കിൽ ഷോപ്പിൽ പോയി സാധനം നേരിട്ട് കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം വാങ്ങിയാൽ മതി. പിന്നീട് ഏതെങ്കിലും രീതിയിൽ കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ കടയുടമയെ നേരിട്ട് വിളിച്ച് ശരിയാക്കാനുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഓൺലൈൻ വഴി ഫർണിച്ചറുകൾ പർച്ചേസ് ചെയ്യുമ്പോൾ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ സംഭവിച്ചാൽ അവ തിരിച്ചെടുക്കുമോ എന്ന കാര്യം കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. അതല്ലായെങ്കിൽ വലിയ രീതിയിലുള്ള നഷ്ടങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
ബഡ്ജറ്റ് നോക്കി ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് കൂടി ശ്രദ്ധ നൽകാവുന്നതാണ്.