പ്ലൈവുഡ് ചരിതം!!ഏറ്റവും മികച്ച പ്ലൈവുഡ് തിരഞ്ഞെടുക്കാൻ അറിയേണ്ടതെല്ലാം

 ഇന്ന് ശുദ്ധമായ തടിയിൽ ചെയ്തെടുക്കുന്ന ഫർണിച്ചറുകളോ കബോർഡുകളോ അല്ല കേരളത്തിലെ വീടുകളിൽ വ്യാപകമായി കാണുന്നത്.

പകരം പ്ലൈവുഡിലോ അതിന്റെ വിവിധതരം നൂതന ഓപ്ഷനുകളോ ഉപയോഗിച്ചാണ്. ഹാർഡ്‌വുഡ് തുടങ്ങിയ പുതിയകാല അവതാരങ്ങൾ ഒരു തരത്തിൽ പ്ലൈവുഡ് ന്റെ വകഭേദങ്ങൾ  തന്നെയാണ്.

എന്നാൽ പ്ലൈവുഡും ആയി ബന്ധപ്പെട്ട നമ്മുടെ നാട്ടിൽ അനേകായിരം ബ്രാൻഡുകൾ ഇന്ന് നിലവിൽ വന്നിട്ടുണ്ട്. 

മാത്രവുമല്ല പ്ലൈവുഡിനെപ്പറ്റി സാങ്കേതികമായി വളരെ കുറച്ചു മാത്രമാണ് നമ്മൾ മലയാളികൾക്ക് അറിയാവുന്നത്. ഈ അവസരത്തിൽ പ്ലൈവുഡുകളെ പറ്റിയുള്ള അടിസ്ഥാനമായ സവിശേഷതകളും മികച്ച പ്ലൈവുഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില അറിവുകളും  സമ്മേളിച്ചു കൊണ്ടാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്

ക്വാളിറ്റി ഉള്ള Plywood purchase ചെയ്യാൻ ആഗ്രഹിക്കുന്നവർ,അല്ലെങ്കിൽ Plywood Furniture ഉണ്ടാക്കുമ്പോൾ ക്വാളിറ്റിയിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ.

പ്ലൈവുഡ് (Plywood) തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • 1. 100% ഗർജൻ വുഡ് നോക്കി വാങ്ങുക
  • 2. 710 Bwp നോക്കി വാങ്ങുക
  • 3. ബോണ്ടിങ് ചെക്ക് ചെയ്യുക ( 10 വട്ടം കുക്കറിൽ ഇട്ടു വീസിൽ അടിച്ചു നോക്കാം)
  • 4. Plywood pressing ഗം ഫനോൽ Formaldehyde (PF) തന്നെയാണോ എന്ന് അന്നെഷിക്കുക
  • 5. വാറന്റി കാർഡ് വാങ്ങുക
  • 6. വാറന്റിയിൽ ഡീറ്റെയിൽസ് ചോദിച്ചു മനസിലാക്കുക
  • 7. Brand നോക്കി plywood purchase ചെയ്യാതെ ക്വാളിറ്റി നോക്കി purchase ചെയ്യുക
  • 8. ഫിനിഷ് ചെയ്തിട്ടുള്ളത് മെഷീൻ സാന്റിങ് ആണോ എന്ന് ഉറപ്പു വരുത്തുക
  • 9. Terminate പ്രൂഫ് ആണോ എന്ന് ഉറപ്പു വരുത്തുക
  • 10. IS certified ആണോ എന്ന് ചെക്ക് ചെയ്യുക

CREDIT – Fb group