വിവിധതരം ഫ്ലോറിങ് മെറ്റീരിയൽസ് – വില അറിഞ്ഞിരിക്കാം.

image courtesy : magicbricks

പുതിയ വീട് നിർമ്മിക്കുകയാണോ?
വീടിന് മനോഹരമായ ഒരു ഫ്ലോറിങ് ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടോ?


അതോ പഴയ ഫ്ലോറിങ് മാറ്റി പുതിയതൊന്ന് ആക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടോ? ഇതിനെല്ലാം മുമ്പ് വ്യത്യസ്ത തരം ഫ്ലോറിങ് മെറ്റീരിയൽസുകളുടെ വിലയും സവിശേഷതകളും ഒന്ന് അറിഞ്ഞിരിക്കാം.


(2021 അവസാനം തയ്യാറാക്കി ഈ വിലവിവരം സ്ഥലത്തിനും സമയത്തിനും അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം )


1.വിട്രിഫൈഡ് ടൈൽസ്

image courtesy : indiamart


നല്ല ദൃഢതയുള്ളതും വ്യത്യസ്ത നിറങ്ങളിലും പാറ്റേണുകളിലും വലിപ്പത്തിലും ഈ ടൈലുകൾ ലഭ്യമാണ്. കണ്ണാടി പോലെ തിളങ്ങുന്ന ഇറ്റാലിയൻ മാർബിൾ ഫിനിഷ്കളിൽ പോലും അവൈലബിൾ ആണ് വിട്രിഫൈഡ് ടൈലുകൾ.

വില – അത്യാവശ്യം നിലവാരമുള്ള വിട്രിഫൈഡ് ടൈലുകൾ ചതുരശ്രഅടിക്ക് 80 രൂപ മുതൽ ആരംഭിക്കുന്നു.


2. പോർസലൈൻ ടൈൽ

Image courtesy : Flooring america


ശക്തവും, ഈടു നിൽക്കുന്നതും, കറയെയും അഴുക്കിനെയും പ്രതിരോധിക്കുന്നതിനും, പോറൽ ഉണ്ടാകാത്തതും, വെള്ളം പിടിക്കാത്തതും, പ്രകൃതിദത്തവും ആയ ഒരു ഫ്ലോറിങ് മെറ്റീരിയലാണ് പോർസലൈൻ ടൈലുകൾ. തടിയുടെയും കല്ലുകളുടെയും രൂപഭാവത്തിൽ ഉള്ളതും വിവിധ നിറങ്ങളിലും, പാറ്റേണുകളിലും, ടെക്സ്ച്ചറുകളിലും ഈ ടൈലുകൾ ലഭ്യമാണ്.

വില – പ്രീമിയം നിലവാരം ഉള്ള പോർസലൈൻ ടൈലുകൾ ചതുരശ്രയടിക്ക് 75 രൂപ മുതൽ ആരംഭിക്കുന്നു.

3. സെറാമിക് ടൈൽ

The spruce


നിരവധി നിറങ്ങളിലും പാറ്റേണുകളിലും ടെക്സ്ച്ചറുകളിലും ഈ ടൈലുകൾ ലഭ്യമാണ്. ഇവയുടെ പോരായ്മയായി പറയുന്നത് ദുർബലമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതിനാൽ കാലക്രമേണ പൊട്ടി പോകുനുള്ള സാധ്യത ഉണ്ട്, സുഷിരങ്ങളിൽ കറ അടിഞ്ഞ് കൂടുന്നു എന്നിവയാണ്.

വില – സിറാമിക് ഇലകൾക്ക് ചതുരശ്ര അടിക്ക് 40 രൂപ മുതൽ ആരംഭിക്കുന്നു

4. ഇറ്റാലിയൻ മാർബിൾ

വീടിന് ആഡംബര പൂർണമായ ഒരു ഹൈ-എൻഡ് ലുക്ക് നൽകുവാൻ ഇറ്റാലിയൻ മാർബിളുകൾ തിരഞ്ഞെടുക്കാം. നല്ല തിളക്കവും ക്രിസ്റ്റൽ പോലെ രൂപവുമുള്ള സോഫ്റ്റ് കല്ലുകളാണിവ. മുടിയിഴ പോലെയുള്ള ചെറിയ പൊട്ടൽ ഉണ്ടാകുന്നു ഇടയ്ക്കിടയ്ക്ക് പോളിഷ് ചെയ്യേണ്ടതുണ്ട് തുടങ്ങിയ ചെറിയ പോരായ്മകളും ഇറ്റാലിയൻ മാർബിളിനുണ്ട്.

വില – ചതുരശ്ര അടിക്കു 400 രൂപ മുതലാണ് ഇറ്റാലിയൻ മാർബിൾ വില

5. ഇന്ത്യൻ മാർബിൾ

മാർബിൾ സ്ലാബുകൾ ആയും പ്രീ-പോളിഷ് ചെയ്ത മാർബിൾ ടൈലുകളായും ഇന്ത്യൻ മാർബിളുകൾ അവൈലബിളാണ്. ചെറിയ സുഷിരങ്ങൾ നിറഞ്ഞവ ആയതിനാൽ അഴുക്കുകളും പാടുകളും വീഴുന്നു എന്നതാണ് ഈ കല്ലുകളുടെ പോരായ്മ. ഈ പടുകളും അഴുക്കുകളും ഒഴിവാക്കുന്നതിനും, തിളക്കമുള്ളതാക്കി തീർക്കുന്നതിനും ഇടയ്ക്കിടയ്ക്ക് പോളിഷ് ചെയ്തു കൊടുക്കേണ്ടതുണ്ട്.

വില -പ്രീമിയം നിലവാരമുള്ള ഇന്ത്യൻ മാർബിൾ ക്ലബ്ബുകൾക്ക് ചതുരശ്രഅടി 80 രൂപ മുതൽ ആരംഭിക്കുന്നു. മാർബിൾ ടൈലുകൾക്ക് 60 മുതൽ 120 രൂപവരെയാണ് ചതുരശ്രഅടി വില.

6. നാച്ചുറൽ സ്റ്റോൺ

counterstop specialty

കോട്ട സ്റ്റോൺ, ജയ്സാൽമീർ കല്ല് lime സ്റ്റോൺ,സാൻഡ് സ്റ്റോൺ, സ്ലേറ്റ് ടൈലുകൾ എന്നിങ്ങനെ നിരവധി പ്രകൃതിദത്ത കല്ലുകൾ ഇപ്പോൾ ലഭ്യമാണ്. നല്ല ദൃഢതയും കാണാൻ മനോഹരവുമാണ് നാചുറൽ സ്റ്റോണുകൾ. സുഷിരങ്ങൾ ഉള്ള കല്ലുകൾ ആയതിനാൽ അത്യാവശ്യം പരിചരണം ആവശ്യമുണ്ട്.

വില – 50 രൂപ മുതലാണ് ഈ കല്ലുകളുടെ വില

6. സിമന്റ് ടൈൽ

Floor and decor

കൈകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഈ സിമന്റ് ടൈലുകൾ നിങ്ങളുടെ വീടിന് പഴമയുടെ ഒരു ക്ലാസ് ടച്ച്‌ നൽകുന്നവയാണ്. എല്ലാത്തരം നിറങ്ങളിലും പാറ്റേണുകളിലും ലഭിക്കുന്ന ഇവ വളരെ മനോഹരവും നീണ്ടു നിൽക്കുകയും ചെയ്യുന്നു.

വില – നിറങ്ങളില്ലാത്ത തരം സിമന്റ് ടൈലുകൾക്ക് ചതുരശ്രഅടി 140 രൂപ മുതലാണ് ആരംഭം. എന്നാൽ പ്രിന്റ് ചെയ്ത സിമന്റ് ടൈലുകൾക്ക് ചതുരശ്രഅടി 200 രൂപയിൽ ആരംഭിക്കുന്നു.

7. ടെറാകോട്ട ഫ്ലോറിങ്

alibaba

പ്രകൃതിയുമായി അടുത്തുനിൽക്കുന്ന തരം തറകൾ സൃഷ്ടിക്കാൻ ഇവ ഉപയോഗിക്കാം. വളരെക്കാലം നീണ്ടുനിൽക്കുന്ന മനോഹരവുമായ ടെറാക്കോട്ട കല്ലുകളിൽ സുഷിരങ്ങൾ ഉള്ളതിനാൽ വെള്ളം ആഗിരണം ചെയ്യും. ടെറാകോട്ട ടൈലുകളുടെ മങ്ങിയ നിറം പരമ്പരാഗതമായ ഒരു അനുഭവം സൃഷ്ടിക്കുന്നു.

വില – ടെറാക്കോട്ട ടൈലുകൾ ചതുരശ്രയടിക്ക് 60 രൂപ മുതൽ ആരംഭിക്കുന്നു.

8. ഹാർഡ് വുഡ് ഫ്ലോറിങ്.

Carpet one

സാവധാനത്തിൽ വളരുന്ന മരങ്ങളിൽ നിന്നാണ് ഹാർഡ് ഫുഡ് നിർമ്മിക്കുന്നത്. എല്ലാകാലത്തും പുതുമയുള്ള ഈ ഫ്ലോറിങ് സ്റ്റൈൽ ഒരുകാലത്തും ഔട്ട്ഡേറ്റ് ആകുമെന്ന് പേടിവേണ്ട. പരമ്പരാഗത വീടുകൾക്ക് ഒപ്പവും, ഏറ്റവും മോഡേണായ വീടുകൾക്കും ഹാർഡ് ഫുഡ് ഫ്ലോറിങ് യോജിക്കുന്നു. അത്യാവശ്യം പരിചരണം ആവശ്യപ്പെടുന്നവയാണിവ.

വില – ചതുരശ്രഅടി 650 മുതൽ ആരംഭിക്കുന്നു

9. എൻജിനീയേർഡ് വുഡ് ഫ്ലോറിങ്.

Image courtesy : polaris home design

പ്ലൈവുഡ് ബേസിന് മുകളിൽ ഹാർഡ് വുഡിന്റെ നേർത്ത പാളി ചേർത്താണ് ഇവ നിർമ്മിക്കുന്നത്. ഹാർഡ് വുഡിനേക്കാൾ ഈടുനിൽക്കുന്നതും മനോഹരവുമായ ഇവ ഏകദേശം മുപ്പത് വർഷത്തോളം നീണ്ടുനിൽക്കുന്നു.

വില – ചതുരശ്രഅടി 200 മുതൽ ആരംഭിക്കുന്നു