വീടിന്റെ ഫിഷിങ് സ്റ്റേജിൽ നമ്മൾ നമ്മുടെ വീടിന് സമ്മാനിക്കുന്ന ഒരു പുത്തൻ ഉടുപ്പാണ് അതിന്റെ ഫ്ലോറിങ്. ഫ്ലോറിങ്ങും പെയിന്റിങ്ങും നന്നായാൽ ഒരു വീടിന്റെ 80% നന്നായി എന്നു പറയാം. എത്ര കോടി ചെലവാക്കി നിർമ്മിച്ച വീടാണെങ്കിലും ഫ്ലോറിങ്/പെയിന്റിങ്ങ് പാളിപ്പോയാൽ പിന്നെ അതിൽ ഉപയോഗിച്ചിട്ടുള്ള മറ്റൊന്നും എത്ര ക്വാളിറ്റി ഉള്ളതായാലും കാര്യമില്ല.


വീടിന്റെ ടൈൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.


സെറാമിക്ക് / വെട്രിഫൈഡ്

  • വീട്ടിലെ high traffic areas, അതായത് കൂടുതൽ നമ്മുടെ footprint വരുന്ന സ്ഥലങ്ങളിൽ വെട്രിഫൈഡ് തന്നെയാണ് നല്ലത്.
  • സെറാമിക്ക് ടൈലുകൾ നിർമ്മിക്കുന്നത് നാച്ചുറല്‍ ചെളി കൊണ്ടാണ്. അതേ സമയം വെട്രിഫൈഡ് ടൈലുകൾ നിർമ്മിക്കുന്നത് clay യോടൊപ്പം silica, feldspar, quartz എന്നിവ മിക്സ് ചെയ്ത് വളരെ ഉയർന്ന താപത്തിലും മർദ്ദത്തിലും ആണ്. അതിനാൽ വെട്രിഫൈഡ് ടൈലുകൾക്ക് സെറാമിക്ക് ടൈലുകളെക്കാൾ ഡെൻസിറ്റിയും ബലവും കൂടുതലാണ്.
  • പോറല്‍ വീഴുവാനുള്ള സാധ്യതയും വെട്രിഫൈഡ് ടൈലുകൾക്ക് സെറാമിക്കിനെക്കാൾ കുറവാണ്.
  • ഡബിൾ ചാർജ്ഡ് വെട്രിഫൈഡ് ടൈൽ ആണെങ്കിൽ കൂടുതൽ ബലവും സർഫസ് ഫിനിഷും ഉണ്ടാകും. ടൈലിന്റെ ഗ്ലോസ് കൂടുതൽ കാലം നിലനിൽക്കും.
  • ഏതു ടൈൽ ആണെങ്കിലും വർഷങ്ങൾ കഴിയുമ്പോൾ കാലപ്പഴക്കം കൊണ്ട് അതിന്റെ നിറം മാറും.
  • ഗ്ലോസി ടൈൽ ആണെങ്കിൽ എത്ര സ്ക്രാച്ച് ഫ്രീ എന്നു പറഞ്ഞാലും ടൈലിനു മുകളിൽ നമ്മൾ നടക്കുകയും ബ്രൂം ചെയ്യുകയും ഒക്കെ ചെയ്യുമ്പോൾ വിസിബിൾ അല്ലാത്ത സ്ക്രാച്ച് ഉണ്ടാകും. ഇത് ടൈലിന്റെ പുറത്തുള്ള നാനോ കോട്ടിങിന്റെ ഗ്ലോസ് കുറയ്ക്കും.

ഇവ അറിഞ്ഞിരുന്നാൽ ടൈൽ സെലെക്ഷൻ എളുപ്പമാകും

  • നിങ്ങളുടെ വീട്ടിലെ വാൾ പെയിന്റിനും ലൈറ്റിംങ്ങിനും ചേരുന്ന ടൈൽ തന്നെ തിരഞ്ഞെടുക്കുക.
  • ധാരാളം സൂര്യപ്രകാശം ഉണ്ടെങ്കിൽ, ഫർണിച്ചർ കുറവാണെങ്കിൽ നിങ്ങൾക്ക് കടുത്ത നിറങ്ങൾ ഉപയോഗിക്കാം.
  • മുറി ഇടുങ്ങിയതാണെങ്കിൽ ലൈറ് നിറങ്ങള്‍ ആണ് നല്ലത്.
  • തൂവെള്ള നിറമുള്ള ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ഭാവിയിൽ ഹൈ ട്രാഫിക്ക് ഏരിയകളിൽ നിറ വ്യത്യാസം ഉണ്ടാക്കും. ആ നിറ വ്യത്യാസം എടുത്തറിയുകയും ചെയ്യും.
  • Earth colors ആണ് എക്കാലവും പുതുമ നഷ്ടപ്പെടാതെ നിൽക്കുക. Beige, ivory, champagne എന്നീ നിറങ്ങൾ ബേസ് കളർ ആയുള്ള ടൈലുകൾ ഒരിക്കലും കണ്ണിന് മടുപ്പ് തരില്ല.
  • വലിയ മുറികൾക്ക് (living, Dining etc) 8X4 മുതലുള്ള വലിയ സൈസ് ടൈലുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും. മുറികൾക്ക് കൂടുതൽ airy ഫീലിംഗ് നൽകാൻ ഇത് സഹായിക്കും.
  • 80sq. ft ൽ താഴെ വലിപ്പം ഉള്ള മുറികൾക്ക് ചെറിയ ടൈലുകൾ നൽകുന്നതാണ് ഭംഗി. മാക്സിമം 4×2 വരെ പോകാം. ചെറിയ മുറികളിൽ tile border lines കൂടുമ്പോൾ മുറിക്ക് വലിപ്പം കൂടുതൽ തോന്നും.
  • ഗ്ലോസി ടൈലുകൾ കൂടുതൽ വെളിച്ചം പ്രതിഫലിപ്പിക്കുന്നത് കൊണ്ടു തന്നെ ഒരു ഗ്ലോസി ടൈലുള്ള മുറിയിൽ അതേ നിറത്തിലുള്ള മാറ്റ് ഫിനിഷ് ടൈലിട്ട മുറിയേക്കാൾ വെളിച്ചം കൂടുതൽ ഉണ്ടാകും.
  • മിനിമലിസ്റ്റിക് contemporary ഡിസൈനിൽ ഉള്ള വീടുകൾക്ക് മാറ്റ് ഫിനിഷ് ഉള്ള ടൈലുകൾ ആണ് ഭംഗി.
  • Wood works കൂടുതൽ ഉള്ള മുറിയാണെങ്കിൽ ഗ്ലോസി ടൈലുകൾ ആണ് ഭംഗി.