വീട്ടിലേക്ക് ആവശ്യമായ ടൈലിന്‍റെ അളവ് കൃത്യമായി അറിയാൻ ഈ വിദ്യ പരീക്ഷിച്ചു നോക്കാം

വീട് നിർമ്മാണത്തിൽ ഫ്ലോറിങ്ങിന് ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് ടൈലുകളാണ്. വ്യത്യസ്ത ഡിസൈനിലും, പാറ്റേണിലും വിലയിലും ഉള്ള ടൈലുകൾ വിപണി അടക്കി വാണു കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ഫ്ലോറിങ്ങിന് ആവശ്യമായ ടൈൽ നേരിട്ട് പോയി സെലക്ട് ചെയ്യാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പലർക്കും സംശയം വരുന്ന കാര്യം വീടിന് മുഴുവനായും ടൈൽ ഉപയോഗിച്ച ഫ്ലോറിങ് ചെയ്യാൻ എത്ര സ്ക്വയർഫീറ്റ് ടൈൽ ആവശ്യമായിവരും എന്നതാണ്.

അതല്ല ഒരു റൂമിന് വേണ്ടി മാത്രമാണ് ടൈൽ എടുക്കേണ്ടത് എങ്കിലും എങ്ങിനെയാണ് അവ വാങ്ങേണ്ടത് എന്ന് പലർക്കും അറിയില്ല.

ഇത്തരത്തിൽ കൃത്യമായ ധാരണ ഇല്ലാതെ ഇഷ്ടമുള്ള ഡിസൈനിൽ വലിയ വില കൊടുത്ത് ടൈൽ വാങ്ങികഴിഞ്ഞ് ഒടുവിൽ സംഭവിക്കുന്നത് ഒന്നുകിൽ വാങ്ങിച്ച ടൈൽ തികയാത്ത അവസ്ഥയോ അതല്ല എങ്കിൽ ഒരുപാട് വേസ്റ്റേജ് വരുന്നതോ ആണ്.

അതുകൊണ്ടുതന്നെ ഫ്ലോറിങ്ങിന് കൃത്യമായി എത്ര സ്ക്വയർഫീറ്റ് ടൈൽ വേണമെന്നത് അളക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

എന്താണ് ഫ്ലോറിങ്‌ ഏരിയ?

ഒരു റൂമിലെ ഫ്ലോറിങ്‌ ഏരിയ എന്നു പറയുന്നത് അതിന്റെ കാർപെറ്റ് ഏരിയ മാത്രം ഉൾപ്പെടുന്ന ഭാഗമല്ല. പലപ്പോഴും മിക്കവരും തറ ഭാഗം മാത്രമാണ് ഫ്ലോറിങ് ഏരിയായി കണക്കാക്കുന്നത്.

അതോടൊപ്പം റൂമിന്റെ സ്‌കർട്ടിങ് ഏരിയ കൂടി കണക്കാക്കേണ്ടതുണ്ട്.സ്കർട്ടിങ് ഏരിയ കണക്കാക്കുന്നത് തറയിൽ നിന്നും ചുമരിലേക്ക് 10 സെന്റീമീറ്റർ എന്ന കണക്കിലാണ്.

3M*3M സൈസിലുള്ള ഒരു റൂമിലേക്ക് ആവശ്യമായ ടൈലുകളുടെ എണ്ണം കണക്കാക്കുന്ന രീതി.

3 മീറ്റർ നീളം 3 മീറ്റർ വീതി വലിപ്പമുള്ള ഒരു ബെഡ്റൂമിലേക്ക് ആവശ്യമായ ടൈലുകളുടെ എണ്ണം നിശ്ചയിക്കുമ്പോൾ ആദ്യം നോക്കേണ്ടത് അവയുടെ ഭിത്തിയുടെ അളവാണ്. എന്നാൽ ഇവിടെ സോളിഡ് ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഭിത്തി നിർമ്മിച്ചിട്ടുള്ളത് എങ്കിൽ അളവിൽ വ്യത്യാസം വരാവുന്നതാണ്.

ഇവിടെ വരുന്ന വ്യത്യാസങ്ങൾ റൂമിലേക്ക് ആവശ്യമായ ടൈലിന്റെ ഏരിയ കണ്ടെത്തുന്നതിൽ യാതൊരു പങ്കും വഹിക്കുന്നില്ല എന്നതാണ് സത്യം.

ടേപ്പ് ഉപയോഗിച്ച് റൂമിന്റെ സ്ക്വയർഫീറ്റ് അളക്കുമ്പോൾ മീറ്റർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിന്റെ ഉത്തരം മീറ്റർ സ്‌ക്വയർ എന്ന അളവിലും, അടി അല്ലെങ്കിൽ ഫീറ്റ് എന്ന കണക്കിലാണ് എടുക്കുന്നത് എങ്കിൽ അതിന് ലഭിക്കുന്ന ഉത്തരം സ്ക്വയർ ഫീറ്റ് എന്ന രീതിയിലുമാണ് എടുക്കേണ്ടത്.

റൂമിന്റെ ആകെ വിസ്തീർണ്ണം ലഭിക്കുന്നതിനായി നീളത്തെ വീതി കൊണ്ട് ഗുണിക്കുകയാണ് ചെയ്യുന്നത്.

അതായത് ഇവിടെ റൂമിന്റെ നീളം 3 മീറ്റർ, വീതി 3 മീറ്റർ എന്നിങ്ങനെ എടുക്കുകയാണെങ്കിൽ റൂമിന്റെ വിസ്തീർണ്ണം =3*3=9 മീറ്റർ സ്ക്വയർ എന്ന അളവിലാണ് ലഭിക്കുക.

ഇപ്പോൾ ലഭിച്ച അളവ് മീറ്റർ സ്ക്വയർ ആയതുകൊണ്ട് തന്നെ അതിനെ സ്ക്വയർ ഫീറ്റിലേക്ക് കൺവേർട്ട് ചെയ്യുന്നതിനായി ലഭിച്ച ഉത്തരത്തെ 10.764 കൊണ്ട് ഗുണിക്കുകയാണ് വേണ്ടത്.

9*10.764=96.87 സ്ക്വയർ ഫീറ്റ് എന്നാണ് ഇപ്പോൾ ഉത്തരം ലഭിക്കുക. ഇത്രയുമാണ് അടി കണക്കിൽ റൂമിന്റെ വിസ്തീർണ്ണമായി ലഭിക്കുന്നത്.

വ്യത്യസ്ത അളവുകൾ ഉള്ള ടൈലുകൾ

ഇന്ന് മാർക്കറ്റിൽ വ്യത്യസ്ത അളവുകളിൽ ടൈലുകൾ ലഭിക്കുന്നുണ്ട്. അതായത് 1*1,2*2,2*4എന്നിങ്ങനെ അളവ് വ്യത്യസ്തമായി കാണാറുണ്ട്. ഷോപ്പുകളിൽ പ്രധാനമായും മീറ്റർ അളവിലാണ് ടൈലുകളുടെ വലിപ്പം പറയുന്നത്.

അങ്ങിനെ നോക്കുകയാണെങ്കിൽ 1*1 സൈസിൽ ഉള്ള ഒരു ടൈലിന്റെ അളവ് കണക്കാക്കുന്നത് 30 സെന്റീമീറ്റർ, നീളം 30 സെന്റീമീറ്റർ വീതി എന്ന രീതിയിലാണ്. ആ ടൈലിന്റെ ഏരിയ ആയി ലഭിക്കുന്നത് 0.96 സ്ക്വയർ ഫീറ്റ് എന്ന അളവിൽ ആണ്.

അതായത് ഒരു ടൈൽ എന്ന് പറയുന്നത് ഒരു സ്ക്വയർഫീറ്റ് പോലും ഇല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഇത്തരത്തിൽ ടൈലിന്റെ വലിപ്പം അനുസരിച്ച് വിസ്തീർണ്ണം കണ്ടെത്താൻ സാധിക്കും.ഈ രീതിയിൽ ഒരു റൂമിലേക്ക് ആവശ്യമായ ടൈലുകളുടെ എണ്ണം പരിശോധിക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അളവനുസരിച്ച് 25 ടൈലുകളാണ് ഒരു റൂമിലേക്ക് ആവശ്യമായി വരുന്നത്.

സ്ക്ർട്ടിങ് അളവ് കണ്ടു പിടിക്കേണ്ട രീതി.

റൂമിന്റെ സ്കർകട്ടിങ്ങ് അളവ് കണ്ടുപിടിക്കാൻ പല രീതികൾ ഉപയോഗപ്പെടുത്താം. ആദ്യത്തെ രീതി റണ്ണിങ് മീറ്റർ ആണ്.

അതായത് നീളം ഗുണിക്കണം വീതിയെ രണ്ടു കൊണ്ട് ഹരിക്കുക. ഇപ്പോൾ വളരെ എളുപ്പത്തിൽ കട്ടിങ് ഏരിയ ലഭിക്കുന്നതാണ്.

മുറിയിലേക്ക് ആവശ്യമായ ടൈലിന്റെ എണ്ണം ഈ രീതി ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.

നേരത്തെ പറഞ്ഞ കണക്കുകൾ അനുസരിച്ച് ഒരു റൂമിലേക്ക് ആവശ്യമായിവരുന്ന ആകെ ടൈലുകളുടെ എണ്ണം 10.24*10.764=110.22 സ്ക്വയർ ഫീറ്റ് എന്ന അളവ് ലഭിക്കും.

ഇത്തരത്തിൽ ടൈലിന്റെ വലിപ്പവ്യത്യാസം അനുസരിച്ച് ആവശ്യമായി വരുന്ന ടൈലുകളുടെ സ്ക്വയർഫീറ്റ് കണ്ടെത്താൻ സാധിക്കും.

ടൈൽസ് എടുക്കാനായി ഷോപ്പിൽ പോകുമ്പോൾ കൃത്യമായ അളവ് മനസ്സിലാക്കിയാണ് പോകുന്നതെങ്കിൽ പിന്നീട് വേസ്റ്റേജ് പ്രശ്നം വരില്ല.