ഫ്ലോറിങ് മെറ്റീരിയലുകളും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു മേഖലയാണ് ഫ്ലോറിങ്. ഇന്ന് വിപണിയിൽ ഫ്ലോറിങ് ചെയ്യുന്നതിനായി വ്യത്യസ്ത മെറ്റീരിയലുകൾ ലഭിക്കുന്നുണ്ട്.

മുൻകാലങ്ങളിൽ വീടുനിർമ്മാണത്തിൽ പ്രധാനമായും നിലത്ത് ഉപയോഗപ്പെടുത്തിയിരുന്നത് കാവി( റെഡ് ഓക്സൈഡ്) പോലുള്ള മെറ്റീരിയൽ ആണ്.

പിന്നീട് അവ ടൈലുകളിലേക്ക് വഴിമാറിയെങ്കിലും മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ പ്രാധാന്യം ഒട്ടും കുറഞ്ഞില്ല. എന്നാൽ ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വീടിന്റെ ഫ്ലോറിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി പലരും ചിന്തിച്ചിട്ടുണ്ടാവില്ല.

അതുകൊണ്ടുതന്നെ വ്യത്യസ്ത ഫ്ലോറിങ് മെറ്റീരിയലുകളുടെ നിർമ്മാണരീതി അവ വീട്ടിൽ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ, ദോഷങ്ങൾ എന്നിവയെ പറ്റി ഒരു കൃത്യമായ ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്.

ഗ്രാനൈറ്റ്,മാർബിൾ എന്നിവയുടെ ഉത്ഭവം

പ്രധാനമായും രാജസ്ഥാനിൽ നിന്നാണ് നമ്മുടെ നാട്ടിലേക്ക് ഗ്രാനൈറ്റ്,മാർബിൾ പോലുള്ള മെറ്റീരിയലുകൾ ഇറക്കുമതി ചെയ്യുന്നത്. അതായത് ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഭൂമിക്കടിയിൽ സ്ഥിതിചെയ്തിരുന്ന അഗ്നിപർവ്വതങ്ങളിൽ നിന്നാണ് ഇത്തരം മെറ്റീരിയലുകൾ ഉൽഭവിച്ചത്.

പലപ്പോഴും മാർബിൾ, ഗ്രാനൈറ്റ് പോലുള്ള നിലങ്ങളിൽ കാലു വയ്ക്കുമ്പോൾ വളരെയധികം തണുപ്പ് അനുഭവപ്പെടാറുണ്ട്.

കാലിൽ അനുഭവപ്പെടുന്ന തണുപ്പ് ശരീരത്തിൽ മുഴുവൻ വ്യാപിക്കുകയും ഇത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.

അതായത് ശരീരത്തിലെ സ്വാഭാവികമായ ചൂടിനെ കുറയ്ക്കുകയും പിന്നീട് തണുപ്പ് ആക്കി മാറ്റാൻ സാധിക്കുന്ന രീതിയിലാണ് ഇത്തരം മെറ്റീരിയലുകൾ വർക്ക് ചെയ്യുന്നത്.

ഫ്ലോറിങ് മെറ്റീരിയലുകൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

നേരത്തെ പറഞ്ഞതുപോലെ ഓരോ ഗ്രാനൈറ്റ് കല്ലിനകത്തും സാധാരണ അഗ്നിപർവ്വതങ്ങളിൽ കാണുന്ന റേഡിയോ ആക്ടീവ് എലമെന്റു കളുണ്ട്. ഇവയിൽ കൂടുതലായും അടങ്ങിയിട്ടുള്ള യുറേനിയം പോലുള്ള മൂലകങ്ങൾ കുറഞ്ഞ അളവിലെങ്കിലും ബീറ്റ,ഗാമ കിരണങ്ങൾ പുറത്തേക്ക് വിടുന്നുണ്ട് എന്നതാണ് വസ്തുത.

അതോടൊപ്പം തന്നെ ഇത്തരം കല്ലുകളിൽ നിന്നും പുറപ്പെടുവിക്കുന്ന പ്രത്യേക രീതിയിലുള്ള ഗ്യാസുകൾ ശ്വസിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല.

ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കുന്ന രീതിയിലുള്ള കല്ലുകൾ ആയ ഗ്രാനൈറ്റ്, മാർബിൾ, ക്വാളിറ്റി കുറഞ്ഞ ടൈലുകൾ എന്നിവ പലപ്പോഴും ശരീരത്തിന് പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.

ഫ്ലോറിങ് മെറ്റീരിയലുകൾ പാടെ ഒഴിവാക്കണോ ?

കാഴ്ചയിൽ ഭംഗി തരാൻ ടൈൽസ്, ഗ്രാനൈറ്റ്, മാർബിൾ പോലുള്ള മെറ്റീരിയലുകൾ ക്ക് സാധിക്കുമെങ്കിലും അവ നൽകുന്ന ആരോഗ്യപ്രശ്നങ്ങളും വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ വീടിന്റെ തറ കോൺക്രീറ്റ് മാത്രം ചെയ്ത് ഇടുന്നതാണ് കൂടുതൽ അനുയോജ്യം.

ഇതിനുള്ള പ്രധാന കാരണം കോൺക്രീറ്റ് ഒരുകാരണവശാലും ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കുന്നില്ല എന്നതു തന്നെയാണ്. ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് കോൺക്രീറ്റ് നിലത്ത് ഓക്സൈഡ് കൂടി നൽകുന്നതിൽ തെറ്റില്ല.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാവും മുൻകാലങ്ങളിൽ നമ്മുടെ വീടുകളിൽ പ്രധാനമായും റെഡ് ഓക്സൈഡ് പോലുള്ള മെറ്റീരിയലുകൾ ഫ്ലോറിങ്ങിനായി ഉപയോഗിച്ചിരുന്നത്.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഓക്സൈഡ് നിറങ്ങളിൽ നീല,പച്ച, ചുവപ്പ് എന്നിങ്ങനെ ആവശ്യാനുസരണം തിരഞ്ഞെടുത്ത് ഉപയോഗിക്കാനും സാധിക്കും.

കൂടാതെ മറ്റൊരു ഓപ്ഷൻ ആണ് ഹാൻഡ്മെയ്ഡ് ആയി നിർമ്മിച്ചെടുക്കുന്ന ടൈലുകൾ. ഇവ പൂർണ്ണമായും മണ്ണ് ഉപയോഗപ്പെടുത്തി യാതൊരുവിധ രാസവസ്തുക്കളും ചേർക്കാതെയാണ് നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിന് വലിയ രീതിയിലുള്ള പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. അതല്ല ടൈലുകൾ, ഗ്രാനൈറ്റ്, മാർബിൾ എന്നിവ ഉപയോഗിക്കുന്ന നിലങ്ങളിൽ എപ്പോഴും ഇൻഡോർ സ്ലിപ്പേഴ്സ് ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷ നേടിത്തരും .കൂടാതെ മുട്ടുവേദന, വാതം,പോലുള്ള അസുഖങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കും. എന്തായാലും ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ മെറ്റീരിയലുകളുടെ ഗണത്തിൽ ഗ്രാനൈറ്റ്, മാർബിൾ, ടൈൽ എന്നിവ ഉൾപ്പെടുന്നില്ല എന്നത് കുറച്ചെങ്കിലും വിഷമമുണ്ടാക്കുന്ന കാര്യം തന്നെയായിരിക്കും പലർക്കും.