മകളുടെ ഐഡിയയില്‍ ട്വിങ്കിൾ ഖന്നയുടെ ഡിസൈന്‍ .

മകളുടെ ഐഡിയയില്‍ ട്വിങ്കിൾ ഖന്നയുടെ ഡിസൈന്‍.താരങ്ങളുടെ വീട്ട് വിശേഷങ്ങൾ അറിയാൻ താല്പര്യപ്പെടുന്നവരാണ് സാധാരണക്കാരായ പല ആളുകളും.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും മകൾ വരച്ച ബെഡ്റൂമിന്റെ ചിത്രം.

മകളുടെ ആഗ്രഹം അതേപടി പൂർത്തീകരിച്ച് നൽകിയിരിക്കുകയാണ് ഇന്റീരിയർ ഡിസൈനറും അഭിനേത്രിയുമായ ട്വിങ്കിൾ ഖന്ന.ട്വിങ്കിൾ ഖന്ന മകളുടെ ആവശ്യപ്രകാരം ബെഡ്‌റൂം ഡിസൈൻ ചെയ്ത രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം.

മകളുടെ ഐഡിയയില്‍ ട്വിങ്കിൾ ഖന്നയുടെ ഡിസൈന്‍, റൂമിന്‍റെ പ്രത്യേകതകൾ.

നടിയും , എഴുത്തു കാരിയും , പ്രശസ്ത നടൻ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്ന മകളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഡിസൈൻ ചെയ്ത് നൽകിയ ബെഡ്റൂം കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നതാണ്.

ആരവ്, നിതാര എന്നിങ്ങിനെ രണ്ടു മക്കളാണ് അക്ഷയ് ട്വിങ്കിൾ ഖന്ന ദമ്പതികൾക്കുള്ളത്.

ഇതിൽ നിതാര സ്വന്തമായി വരച്ച് ഇന്റീരിയർ ഡിസൈനർ ആയ അമ്മ ട്വിങ്കിളിനെ കൊണ്ട് ഡിസൈൻ ചെയ്യിപ്പിച്ച ബെഡ്‌റൂം ഐഡിയയാണ് വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ളത്.

ഒരു വീഡിയോ രൂപത്തിലാണ് മകൾ വരച്ച ചിത്രവും അതിന് അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്ത ബെഡ്റൂമും ട്വിങ്കിൾ പങ്കു വെച്ചിട്ടുള്ളത്.

ചിത്രത്തിൽ ഓരോ വസ്തുക്കളുടെയും നിറം ഉൾപ്പെടെയാണ് വരച്ച് നൽകിയിട്ടുള്ളത്. അവയെല്ലാം കൃത്യമായി ഉൾപ്പെടുത്തിക്കൊണ്ട് മകളുടെ സ്വപ്നം അമ്മ സാക്ഷാത്കരിച്ച് നൽകിയിരിക്കുന്നു.

ബെഡ്റൂം ഡിസൈൻ ചെയ്ത രീതി.

കുട്ടികളുടെ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ട്. പഠന ഉപകരണങ്ങൾ കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം സൂക്ഷിക്കുന്നതിന് പ്രത്യേക സ്റ്റോറേജ് യൂണിറ്റ് വാർഡ്രോബുകൾ എന്നിവ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.

പഠന ആവശ്യങ്ങൾക്ക് വേണ്ടി ഒരു പ്രത്യേക സ്റ്റഡി ടേബിൾ തയ്യാറാക്കി നൽകിയിരിക്കുന്നു. വൈറ്റ് നിറത്തിൽ ഉള്ള ടേബിളിനോടൊപ്പം ലൈറ്റ് ബ്ലൂ നിറത്തിലുള്ള ചെയറാണ് നൽകിയിട്ടുള്ളത്.

കുട്ടികൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഫ്ലോർ ലെവലിനോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് വാർഡ്രോബുകളെല്ലാം സെറ്റ് ചെയ്ത് നൽകിയിട്ടുള്ളത്. ബെഡ്റൂമിൽ അലങ്കാരത്തിനായി കളിപ്പാട്ടങ്ങൾ, സ്റ്റിക്കറുകൾ എന്നിവയെല്ലാം ഉപയോഗിച്ചിരിക്കുന്നു.

വായിക്കാനുള്ള പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു ലൈബ്രറി വാളും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ചുമരിൽ ലൈറ്റ് നിറത്തിലുള്ള പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്.കുട്ടിക്ക് ഇഷ്ടാനുസരണം ചിത്രങ്ങൾ വരയ്ക്കുന്നതിനായി ചുമരിൽ ഒരു ക്യാൻവാസ് പെയിന്റുകൾ എന്നിവ നൽകിയിട്ടുണ്ട്.

ബെഡ്റൂമിന്റെ മറ്റ് പ്രധാന ആകർഷണത കാർട്ടൂൺ ക്യാരക്ടർ ഉൾപ്പെടുന്ന ബെഡ്ഷീറ്റാണ്. ബെഡ്ഷീറ്റിന്റെ നിറം, പില്ലോകൾ എന്നിവയെല്ലാം മകൾ ചിത്രത്തിൽ വരച്ചു നൽകിയിട്ടുണ്ട്. ഫ്ലോറിൽ ഉപയോഗിച്ചിട്ടുള്ള മാറ്റ് ലൈറ്റ് ബ്ലൂ നിറത്തിലാണ് നൽകിയിട്ടുള്ളത്.

ചുമരിൽ ഗോൾഡൻ നിറത്തിലുള്ള സ്റ്റാർ, ഏറോപ്ലെയിൻ സ്റ്റിക്കർ എന്നിവയെല്ലാം ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു.

സ്റ്റഡി ടേബിൾ, സ്റ്റോറേജ് യൂണിറ്റ്,ബുക്ക് സ്റ്റോറേജ് എന്നിവയ്ക്ക് ഒരു പ്രത്യേക ഇടമാണ് നൽകിയിട്ടുള്ളത്. ഫ്ലോറിങ്ങിനായി വുഡൻ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ബെഡ്റൂമിനകത്ത് പച്ചപ്പ് നിറയ്ക്കാനായി കോർണറിൽ ഒരു ഇൻഡോർ പ്ലാന്റും നൽകിയിട്ടുണ്ട്. ഓരോ വസ്തുക്കൾക്കും പ്രത്യേക സ്ഥലം നൽകി കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് ബെഡ്റൂം ഡിസൈൻ ചെയ്തിട്ടുള്ളത്.

കൃത്യമായി ഉപയോഗിച്ചിരിക്കുന്ന സ്റ്റോറേജ് യൂണിറ്റുകൾ ബെഡ്റൂം അടുക്കും ചിട്ടയോടും കൂടി വയ്ക്കുന്നതിന് സഹായിക്കുന്നു.

മകളുടെ ആശയങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ട് കൊണ്ടു തന്നെയാണ് ട്വിങ്കിൾ ബെഡ്‌റൂം ഡിസൈൻ ചെയ്തിട്ടുള്ളത് എന്നു ചിത്രത്തിൽ നിന്നും വ്യക്തം.

മകളുടെ ഐഡിയയില്‍ ട്വിങ്കിൾ ഖന്നയുടെ ഡിസൈന്‍, കുട്ടികൾക്ക് വേണ്ടിയുള്ള ബെഡ്റൂം എന്ന ആശയത്തിന്റെ പൂർണതക്ക് ഒട്ടും കുറവ് വരുത്തിയിട്ടില്ല.