കേരളത്തിലെ ഓഫീസ് സങ്കൽപങ്ങൾക്ക് പുതിയൊരു നിർവചനം!!

ഫ്ലോട്ടിങ് ഫ്ലോർ ഉള്ള ഓഫീസ് സ്‌പെയ്‌സ് കണ്ടിട്ടുണ്ടോ??

ടോപ്പിക്കൽ ആർക്കിടെക്ചറൽ സ്റ്റൈലിൽ അനേകം വീടുകൾ നാം കണ്ടിട്ടുണ്ടെങ്കിലും, ആ സ്റ്റൈലിൽ അത്യാധുനിക കൺസെപ്റ്റ് അവലംബിച്ച ചെയ്ത ഒരു മോഡേൺ ഓഫീസ് കണ്ട് കാണാൻ സാധ്യത ഇല്ല. എന്നാൽ അങ്ങനെ ഒരു ഓഫീസ് ഇന്ന് പരിചയപ്പെടാം.

Office Space | CNS BUILDERS | Tropical

കായംകുളത്തുള്ള CNS ബിൽഡേഴ്സിന്റെ ഓഫീസ് ആണ് ഇത്. അനവധി അവാർഡുകൾ വാരിക്കൂട്ടിയ കോഴിക്കോടുള്ള അവോക്കാഡോ ഡിസൈൻ സ്റ്റുഡിയോ ചെയ്ത വർക്ക്.

എക്സ്പോസ്ഡ് കോൺക്രീറ്റിൽ ചെയ്തിരിക്കുന്ന എലിവേഷൻ ഓഫീസിന്  രസകരമായ ഒരു റസ്റ്റിക്ക് ഫീൽ കൊടുക്കുമ്പോൾ, മുകളിൽ നിന്ന് താഴേക്ക് കിടക്കുന്ന vertical trailing plants അതുമായി സർഗ്ഗാത്മകമായ ഒരു കൊണ്ട്രാസ്റ്റ് തീർക്കുന്നു.

Chamfered slab edge-കളും wire cut bricks ഉം ബിൽഡിങ് പ്രൊഫൈൽ കൂടുതൽ എടുത്ത് കാണിക്കാൻ സഹായിക്കുന്നു. 

ഉള്ളിലും ഇതേ എക്സ്പോസ്ഡ് കോൺക്രീറ്റിന്റെ സീലിങ്ങും പുറത്തെ കാഴ്ചകൾ വേണ്ടുവോളം ആസ്വദിക്കാനാവുന്ന വിധത്തിൽ ഗ്ലാസ് വാളുകളും കൊടുക്കുമ്പോൾ, ഉള്ളിലെ മതിലുകൾക്ക് സെലക്ട് ചെയ്തിരിക്കുന്ന വുഡൻ ഡീറ്റെയിലുകൾ ഒരു ഉഗ്രൻ ഡിസൈൻ ചോയ്സ് തന്നെ.

വെള്ളത്തിൻറെ ചാനലിനു പുറത്ത് നിൽക്കുന്ന പോലെയുള്ള ഫ്ലോട്ടിംഗ് ഫ്ലോർ ആണ് ഈ കാണുന്നത്. അത് എക്സ്പോസ്ഡ് ആയിട്ടുള്ള കോൺക്രീറ്റ് കോളങ്ങളിൽ നിൽക്കുന്നു.

ഗ്ളാസ് വാളുകൾ ഈ സ്ട്രക്ചറിൻറെ ആകെയുള്ള ഘനക്കുറവിനെ എടുത്തു കാട്ടുന്നു. അതുപോലെ പുറത്തെ പച്ചപ്പും വെളിച്ചവും ഉള്ളിലേക്ക് പരമാവധി കയറാനും.

പുറത്തെ നിറഞ്ഞ പച്ചപ്പ്, ആഴത്തിലും  പരപ്പിലും ഉള്ളിലേക്ക് പ്രതിബിംബിപ്പിക്കുന്ന ഒരു അടിപൊളി കോൺഫറൻസ് റൂം ആണ് ഈ ഓഫീസിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. 

അതിനായി മുഴു നീളത്തിൽ ഉള്ള ഗ്ലാസ് വാളുകളും തടികൊണ്ടുള്ള പാനലിങ്ങും കൊടുത്തിരിക്കുന്നു.

Additive transfer എന്ന technique പ്രയോഗിച്ച് പുറത്ത് രസകരമായ മീറ്റിങ് ഏര്യകൾ തീർത്തിരിക്കുന്നു. അടുത്ത് ഒരു മോഡേൺ തുളസിത്തറയും!!!

Design: STUDIO AVOCADO @studio.avocado

Art|Architecture|Culture

Kuzhikat House Mundappalam,

Kondotty, Malappuram- 673638

Kerala, India

+91 98468449608