പ്രോപ്പർട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പ്രോപ്പർട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.ഏതൊരു വ്യക്തിയെ സംബന്ധിച്ചും ജീവിതത്തിലൊരിക്കലെങ്കിലും ഒരു പ്രോപ്പർട്ടി വാങ്ങേണ്ട ആവശ്യം വരാറുണ്ട്. അതിപ്പോൾ വീട് വെക്കുന്നതിനു വേണ്ടി മാത്രമാകണമെന്നില്ല.

ഫാമുകൾ ആരംഭിക്കുന്നതിനു വേണ്ടിയോ, കൃഷി ആവശ്യങ്ങൾക്ക് വേണ്ടിയോ, ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയോ എന്തുമായിക്കൊള്ളട്ടെ.

പ്രോപ്പർട്ടി വാങ്ങുന്നതിന് മുൻപായി ശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചില്ലെങ്കിൽ പിന്നീട് ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും.

പലപ്പോഴും നമ്മൾ തിരഞ്ഞെടുക്കുന്ന പ്രോപ്പർട്ടിയിൽ ആവശ്യത്തിന് സൗകര്യങ്ങൾ,ജലലഭ്യത, റോഡ് എന്നിവ ഇല്ലാത്തത് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന കാര്യമാണ്.

മാത്രമല്ല അത്തരം പ്രോപ്പർട്ടി വാങ്ങി കഴിഞ്ഞാൽ പിന്നീട് അത് മറിച്ചു വിൽക്കാൻ പോലും പറ്റാത്ത സാഹചര്യവും ഉണ്ടായേക്കാം.

പരിചയമില്ലാത്ത സ്ഥലത്ത് പോയി പ്രോപ്പർട്ടി വാങ്ങുമ്പോൾ പലരും ആശ്രയിക്കുന്നത് റിയൽ എസ്റ്റേറ്റ് കമ്പനികളെ ആയിരിക്കും. എന്നാൽ അത്തരം കമ്പനികളെ എത്രമാത്രം വിശ്വസിക്കാൻ സാധിക്കുമെന്ന കാര്യം ആദ്യം നിങ്ങൾക്ക് ബോധ്യപ്പെടണം.

തുടർന്ന് മാത്രം പ്രോപ്പർട്ടി വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് പോവുക. ഒരു പ്രോപ്പർട്ടി സ്വന്തമാക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

പ്രോപ്പർട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഒരു പ്രോപ്പർട്ടി വാങ്ങുന്നതിന് മുൻപായി അതിന്റെ ആക്ച്വൽ കോസ്റ്റ് എത്രയാണ് എന്നത് അറിഞ്ഞിരിക്കണം. പലരും ആക്ച്വൽ കോസ്റ്റ് എന്നതു കൊണ്ട് കരുതുന്നത് പുറത്ത് പറയുന്ന വില മാത്രമാണ്.

അതേസമയം ആ പ്രോപ്പർട്ടി യുമായി ബന്ധപ്പെട്ട ബ്രോക്കറേജ് ഫീസ്, ട്രാൻസ്പോർട്ടേഷൻ ഫീസ്, പ്രോപ്പർട്ടി യുടെ ഇൻഷുറൻസ്, മെയിന്റനൻസ് ഫീസ് എന്നിങ്ങനെ പല ഹിഡൻ ചാർജുകളും ഇവയിൽ ഉണ്ടായിരിക്കും.

അവയെപ്പറ്റി എല്ലാം കൃത്യമായി ചോദിച്ച് മനസിലാക്കിയ ശേഷം മാത്രം പ്രോപ്പർട്ടി തിരഞ്ഞെടുക്കുക.ആദ്യമായി ഒരു പ്രോപ്പർട്ടി വാങ്ങാൻ ഉദ്ദേശിക്കുകയാണെങ്കിൽ തീർച്ചയായും ഒരു നല്ല റിയൽ എസ്റ്റേറ്റ് കമ്പനിയുടെ സഹായം തേടുന്നതാണ് നല്ലത്.

അങ്ങിനെ ചെയ്യുന്നത് വഴി പ്രോപ്പർട്ടി യുമായി ബന്ധപ്പെട്ട ലീഗൽ ഡോക്യുമെന്റ്സ് ശരിയാക്കി നൽകാനും, പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാനും അവർ നിങ്ങളെ സഹായിക്കും.

പുതിയതായി സ്ഥലം വാങ്ങുന്ന ഒരു വ്യക്തിക്ക് ചെയ്യേണ്ട പേപ്പർ വർക്കുകളെ പറ്റി ഒരു ധാരണ ഉണ്ടായിരിക്കണമെന്നില്ല.

ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിധ പേപ്പറുകളും ശരിയായ രീതിയിൽ തന്നെയാണോ ഉള്ളത് എന്ന കാര്യം ചെക്ക് ചെയ്യണം.

വളരെയധികം ട്രാൻസ്പരന്റ് ആയി നടക്കേണ്ട ഒന്നാണ് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ .

അവ ശരിയായ രീതിയിൽ അല്ല നടക്കുന്നത് എങ്കിൽ പലപ്പോഴും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും.

പ്രോപ്പർട്ടി യുമായി ബന്ധപ്പെട്ട എല്ലാവിധ റെക്കോർഡുകളും ഒരു വക്കീലിനെ കാണിച്ച് ശരിയാണോ എന്ന് ചെക്ക് ചെയ്യിപ്പിക്കുന്നത് അത്യാവശ്യ കാര്യമാണ്.

പ്രോപ്പർട്ടി കണ്ട ഉടനെ ഫിക്സ് ചെയ്യണോ?

ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഒരു പ്രോപ്പർട്ടി കണ്ട് എത്ര ഇഷ്ടപ്പെട്ടാലും ഉടൻ തന്നെ അഡ്വാൻസ് കയ്യിൽ കൊടുക്കുന്നത്. കാഴ്ചയിൽ ഭംഗിയുള്ള ഒരു വസ്തുവിന്റെ പേപ്പർ വർക്കുകൾ മറ്റ് റെക്കോർഡുകൾ എന്നിവ ശരിയായിരിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. പ്രോപ്പർട്ടിക്ക് അഡ്വാൻസ് കൊടുത്ത ശേഷമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തുന്നത് എങ്കിൽ അതിൽ നിന്നും പിൻമാറാൻ സാധിക്കുകയും അതല്ല എങ്കിൽ അഡ്വാൻസ് ആയി നൽകിയ തുക നഷ്ടപ്പെടുകയോ ചെയ്യും.പ്രോപ്പർട്ടി വാങ്ങാൻ ഉറപ്പിക്കുന്നതിന് മുൻപായി അതേ വിലയ്ക്ക് ലഭിക്കുന്ന അതേ സ്ഥലത്തുള്ള മറ്റ് പ്രോപ്പർട്ടികൾ വേറെ ഇടങ്ങളിൽ ഉള്ള പ്രോപ്പർട്ടികൾ എന്നിവ താരതമ്യം ചെയ്ത് നോക്കുന്നത് വളരെയധികം ഉപകാരപ്പെടും. വാങ്ങുന്ന പ്രോപ്പർട്ടയുടെ ബാക്ഗ്രൗണ്ട് കാര്യങ്ങൾ കൃത്യമായി ചോദിച്ചു മനസിലാക്കുകയും അതുമായി ബന്ധപ്പെട്ട പേപ്പറുകൾ വാങ്ങി ഉത്തരവാദിത്തപ്പെട്ട ആളുകളെ കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്യണം. ചിലപ്പോൾ കാലങ്ങളായി കൃഷിയിടം എന്ന് കാണിച്ച ഒരു ഭൂമി വാങ്ങി അവിടെ കെട്ടിടം നിർമ്മിച്ച് നൽകിയാൽ പിന്നീട് ഓക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കണമെന്നില്ല. പ്രോപ്പർ ട്ടിയുമായി ബന്ധപെട്ട 20 മുതൽ 30 വർഷം വരെ പഴക്കമുള്ള റെക്കോർഡുകൾ പരിശോധിച്ചു നോക്കാവുന്നതാണ്. പ്രോപ്പർട്ടി വാങ്ങുന്നതിന് മുൻപായി തന്നെ ഒരു കൃത്യമായ ബഡ്ജറ്റ് ഉണ്ടാക്കി വെക്കാൻ ശ്രദ്ധിക്കുക.ആ ഒരു തുകയ്ക്ക് മുകളിലുള്ള പ്രോപ്പർട്ടി തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്.

പ്രോപ്പർട്ടി വാങ്ങുമ്പോൾ ഇഎംഐ മാനേജ് ചെയ്തു കൊണ്ടു പോവാൻ സാധിക്കും എന്ന് കരുതുമെങ്കിലും പിന്നീട് മുന്നോട്ടു പോകുമ്പോൾ അത് പല രീതിയിലുള്ള സാമ്പത്തിക നഷ്ടങ്ങളില്ലേക്ക് വഴി വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രോപ്പർട്ടി വാങ്ങുന്നതിന് ആവശ്യമായ പണം കൈവശമില്ല എങ്കിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല രീതി ഹോം ലോണിനെ ആശ്രയിക്കുക എന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി ടാക്സ് ബെനിഫിറ്റ് ലഭിക്കുകയും കൂടുതൽ സമയമെടുത്ത് തുക അടച്ച് തീർക്കുകയും ചെയ്യാം. എന്നാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പലിശ നൽകുന്ന ബാങ്ക് തിരഞ്ഞെടുത്ത് വേണം ഹോം ലോൺ ചൂസ് ചെയ്യാൻ. ഏതൊരു പ്രോപ്പർട്ടി വാങ്ങുമ്പോഴും അത് ഒരു അസറ്റ് എന്ന രീതിയിലാണ് നമ്മൾ വാങ്ങുന്നത് അതുകൊണ്ട് തന്നെ അത് വാങ്ങി ഭാവിയിൽ വിൽക്കുമ്പോൾ ലാഭം ലഭിക്കുമോ എന്ന കാര്യം ചിന്തിച്ച് മാത്രം തിരഞ്ഞെടുക്കുക. പണം മുടക്കി ഒരു പ്രോപ്പർട്ടി വാങ്ങി കഴിഞ്ഞാൽ അതിന്റെ ബാധ്യത മുഴുവൻ വാങ്ങുന്നയാൾക്ക് മാത്രമാണ് എന്ന കാര്യം എപ്പോഴും ഓർത്തിരിക്കുക.

പ്രോപ്പർട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്. ഈ കാര്യങ്ങൾ ശ്രദ്ധിക്കുക യാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല.