വലിയ അപകടങ്ങൾ ഒഴിവാക്കാൻ വീട്ടിലെ വയറിങ് കറക്റ്റ് ആക്കം

ദിവസം തോറും നിരവധി ഷോർട്ട് സർക്യൂട്ട് അപകടങ്ങൾ ആണ് നമ്മൾ കാണുന്നത് കൃത്യമായ ശ്രദ്ധ ഇല്ലെങ്കിൽ വളരെ വലിയ അപകടം സൃഷ്ടിക്കാൻ കഴിവുള്ള ഒന്നാണ് വീടിന്റെ വയറിങ്.


അതുപോലെ തന്നെ വീടിനു വയറിങ് ചെയ്യുമ്പോൾ സാധനസാമഗ്രികളുടെ ഒരു നീണ്ട ലിസ്റ്റ് ഇലക്ട്രീഷ്യൻ നമുക്ക് മുന്നിൽ വച്ച് നീട്ടാറുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്നത് ഏതാണ്, എന്തിനാണ്, ഏതുതരം വേണം, ഏതു കോളിറ്റി വേണമെന്ന് ഒന്നുമറിയാതെ തിരഞ്ഞെടുക്കുന്നത് വളരെ വലിയ അധികച്ചെലവ് ഉണ്ടാകുകയും, വളരെ വലിയ അബദ്ധങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ശരിയായി തിരിച്ചറിഞ്ഞു ചെയ്യേണ്ട ഒരു പ്രവർത്തി തന്നെയാണ് വയറിങ്. കൂടുതൽ മനസ്സിലാക്കാം വീടിന്റെ വയറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ELCB

ഒരു സർക്യൂട്ട് എർത്ത് ചെയ്യുന്നതുപോലെ വളരെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് ELCB യുടെ ഉപയോഗവും. ഏതെങ്കിലും കാരണവശാൽ ഉപകരണങ്ങളിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി വൈദ്യുതിപ്രവാഹം നമ്മുടെ ശരീരത്തിലൂടെ ആവുകയാണെങ്കിൽ, ആ സമയം വൈദ്യുതി കട്ട് ആക്കുകയാണ് ഈ ഉപകരണത്തിന്റെ ഉപയോഗം.

13 mlA ആണ് മനുഷ്യശരീരത്തിന് പ്രതിരോധിക്കാൻ കഴിയുന്ന വൈദ്യുതിയുടെ അളവ്. അതിനുമുകളിൽ വൈദ്യുതിപ്രവാഹം ശരീരത്തിലൂടെ ഉണ്ടായാൽ ഗുരുതരമായ പൊള്ളലോ, ഹൃദയസ്തംഭനമോ ഉണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ 13 mlA ന്റെ ELCB വേണം വീടുകളിൽ ഉപയോഗിക്കാൻ. വൈദ്യുത ഉപകരണങ്ങളിൽ നിന്ന് അധികമായി വൈദ്യുതി ലീക് ചെയ്യുന്നതും ELCB തടയുന്നു.

MCB

ഓവർലോഡ്, ഷോർട്ട് സർക്യൂട്ട് തുടങ്ങിയവയെ സംരക്ഷിക്കാൻ കഴിയുന്ന ഒരു വൈദ്യുത ഉപകരണമാണ് MCB. ഫ്യൂസ് ആണെങ്കിൽ ഓരോ ഉപകരണത്തിന് അനുസരിച്ച് വോൾട്ടേജ് സെലക്ട് ചെയ്യാൻ സാധിക്കുകയില്ല, എന്നാൽ MCB ഉപയോഗിച്ചാൽ ഉപകരണങ്ങളുടെ കരണ്ട് റേറ്റിംങ്ങിന് അനുസരിച്ച് വോൾട്ടേജ് സെലക്ട് ചെയ്യാൻ സാധിക്കുന്നു.

MCB ട്രിപ്പ് ആയാൽ എന്ത് കാരണം മൂലമാണ് എന്ന് തിരിച്ചറിഞ്ഞ്, പരിഹരിച്ചതിന് ശേഷം മാത്രമേ MCB പൂർവ്വസ്ഥിതിയിൽ ആകാവൂ.

  • ഭിത്തികളിലൂടെയും റൂഫ്കളിലൂടെയുമുള്ള വയറിങ് വർക്കിന്റെ ഇൻസുലേഷനുവേണ്ടി PVC conduit ബ്ലാക്ക് മീഡിയൻ ഗേജ് പൈപ്പുകൾ മാത്രമേ ഉപയോഗിക്കാവൂ
  • സ്വിച്ച് ബോക്സ് തിരഞ്ഞെടുക്കൽ തടിയുടെ സ്വിച്ച് ബോക്സുകൾ താരതമ്യേന നല്ല ഗുണനിലവാരം പുലർത്തുന്നവയാണ്. തടിയുടെ സ്വിച്ച് ബോക്സുകളെക്കാൾ വിലക്കുറവാണ് PVC സ്വിച്ച് ബോർഡ് ബോക്സുകൾക്ക്. പക്ഷേ തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റി ഉള്ളവതന്നെ തിരഞ്ഞെടുക്കുക. മെറ്റൽ സ്വിച്ച് ബോക്സ് ഉപയോഗിക്കുമ്പോൾ GI കോട്ടഡ് മെറ്റൽ ബോക്സ് ഉപയോഗിക്കുക.
  • സ്വിച്ച് സെലക്ഷൻ. മോഡുലാർ ടൈപ്പ് സ്വിച്ചുകൾ, പിയാനോ ടൈപ്പ് സ്വിച്ച്കളെ അപേക്ഷിച്ച് കുറച്ച് വില കൂടുതലാണെങ്കിലും ഇന്റീരിയർ ഡിസൈനോട് വളരെ ഇണങ്ങി നിൽക്കുകയും, റീപ്ലേസ് ചെയ്യാൻ വളരെ എളുപ്പവും ഉള്ളവയാണ്. സ്വിച്ച് തെരഞ്ഞെടുക്കുമ്പോൾ ആവശ്യവും ബജറ്റും നോക്കി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
  • വയർ – ലൈറ്റ്, ഫാൻ തുടങ്ങിയ ചെറിയ ലോഡുകൾക്ക് 1 mm വയറുകൾ മതിയാകും. സർക്യൂട്ടുകൾക്കുവേണ്ടി 1.5mm വയറുകളും ഉപയോഗിക്കാം. വാട്ടർ പമ്പ്, AC തുടങ്ങിയവയ്ക്ക് 2.5 mm വയറുകൾ ഉപയോഗിക്കുക. ഉപകരണങ്ങളുടെ ആവശ്യമനുസരിച്ച് വയർ സെലക്ട് ചെയ്യുന്നത് സുരക്ഷാ വർദ്ധിപ്പിക്കുകയും ചിലവ് ചുരുക്കുകയും ചെയ്യും.
  • കോപ്പർ വയർ ഇഴകൾക്ക് നല്ല തിളക്കവും, ഫ്ലെക്സിബിളും ആണ് എങ്കിൽ ക്വാളിറ്റി ഉള്ള വയറുകൾ ആണ് എന്ന് തിരിച്ചറിയാം.