വീടിന് വേണം കവർച്ചയിൽ നിന്നും സുരക്ഷ.

വീടിന് വേണം കവർച്ചയിൽ നിന്നും സുരക്ഷ.ടെക്നോളജിയുടെ ഉപയോഗം പല രീതികളിൽ ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും വീടിന്റെ സുരക്ഷയുടെ കാര്യത്തിൽ ഇരട്ടി ശ്രദ്ധ നൽകേണ്ട അവസ്ഥയാണ് ഇപ്പോഴുമുള്ളത്.

പല രീതിയിലുള്ള സ്മാർട്ട്‌ ഗ്യാഡ്ജെറ്റുകളും ഉപയോഗപ്പെടുത്തി ലൈവ് മോണിറ്ററിംഗ് പോലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് എങ്കിലും അവയിൽ സംഭവിക്കുന്ന ചെറിയ സുരക്ഷാ പിഴവുകൾ മൂലം വീടിനും വീട്ടുകാർക്കും നേരിടേണ്ടി വരുന്നത് വലിയ സുരക്ഷാ ഭീഷണികൾ ആയിരിക്കും.

മുൻപും ഇപ്പോഴും ഒരേ രീതിയിൽ കേട്ടു കൊണ്ടിരിക്കുന്ന കാര്യമാണ് വീട് കുത്തിത്തുറന്ന് വിലപ്പെട്ട വസ്തുക്കൾ മോഷ്ടിക്ക പെടുന്ന കഥകൾ.

സത്യത്തിൽ സിസിടിവികൾ മിക്ക വീടുകളിലും സ്ഥാനം പിടിച്ചിട്ടുണ്ട് എങ്കിലും അവയെ പോലും തോൽപ്പിച്ച് ഇത്തരത്തിലുള്ള മോഷണ ശ്രമങ്ങൾ നടക്കുന്ന ഈ ഒരു കാലഘട്ടത്തിൽ വീടിന് സുരക്ഷയൊരുക്കാൻ എന്താണ് മാർഗം എന്ന് ചിന്തിക്കുന്നവരാണ് പലരും.

ഇവയിൽ തന്നെ മക്കളോടൊപ്പം വിദേശ രാജ്യങ്ങളിൽ പോയി താമസിക്കുന്ന ആളുകളാണ് കൂടുതലായും ഇത്തരം കവർച്ചകളെ പേടിക്കുന്നത്. കവർച്ചാ ഭീഷണികളിൽ നിന്നും രക്ഷ നേടാനായി ചെയ്യേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

വീടിന് വേണം കവർച്ചയിൽ നിന്നും സുരക്ഷ.

സ്മാർട്ട് സ്വിച്ചുകളും, ഉപകരണങ്ങളും വിപണി അടക്കി വാഴുന്നുണ്ട് എങ്കിലും വീടിന് പൂർണമായ സുരക്ഷ ഒരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഇന്ന് മിക്ക വീടുകളിലും സിസിടിവി ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും അവ എല്ലാ സമയത്തും ശരിയായ രീതിയിൽ വർക്ക് ചെയ്യണമെന്നില്ല.

മാത്രമല്ല ടെക്നിക്കൽ മേഖലയിൽ കുറച്ച് നോളജ് ഉള്ള ഒരു വ്യക്തിക്ക് വളരെ എളുപ്പത്തിൽ സിസിടിവി ഡാമേജ് ചെയ്യാനും സാധിക്കും.

കൂടുതൽ പണം ചിലവഴിച്ച് വീടിന് സുരക്ഷ ഒരുക്കുന്ന ആളുകൾ തിരഞ്ഞെടുക്കുന്ന മറ്റൊരു രീതി ഹോം ഓട്ടോമേഷൻ സിസ്റ്റമാണ്.

വീടിന് അകത്ത് ഇരുന്നു കൊണ്ടു തന്നെ പുറത്തുള്ളവരെ അറിയാനും പെർമിഷൻ ലഭിക്കാത്ത പക്ഷം വീട്ടിലേക്ക് പ്രവേശിപ്പിക്കാതെ ഇരിക്കാനും സാധിക്കുന്ന രീതിയിൽ ആണ് ഇവ വർക്ക് ചെയ്യുന്നത്.

എന്നിരുന്നാലും വൈഫൈ തകരാറുകൾ, ടെക്നിക്കൽ തകരാറുകൾ എന്നിവ മൂലവും ഇവ ശരിയായ രീതിയിൽ വർക്ക് ചെയ്യുമോ എന്ന് പറയാൻ സാധിക്കില്ല.

പലപ്പോഴും ചെറിയ മോഷണ ശ്രമങ്ങൾ നടത്തി നോക്കുന്നതിനു വേണ്ടി ഇത്തരം ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നത് വീട്ടിനകത്തെ സ്വത്ത് മുതലുകൾ നഷ്ടപ്പെടുന്നതിനൊപ്പം ഉപകരണത്തിന് നൽകിയ പണം കൂടി നഷ്ടത്തിൽ ആക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

ടെക്നോളജി വളർന്നു വരുന്നതിന് അനുസരിച്ചുള്ള മാറ്റങ്ങൾ മോഷ്ടാക്കളും കണ്ടു പിടിച്ചു എന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

എത്ര പണം ചിലവഴിച്ച് വീടിന് സുരക്ഷ ഒരുക്കി യാലും അവയൊന്നും തന്നെ ശരിയായ രീതിയിൽ വർക്ക് ചെയ്യാത്തതാണ് ഇത്രയുമധികം മോഷണങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നതിനുള്ള പ്രധാന കാരണം.

ഡിജിറ്റൽ ലോക്കുകൾ തിരഞ്ഞെടുക്കുന്നത് വഴി

ഡിജിറ്റൽ രീതിയിലുള്ള ഡോർ ലോക്കുകൾ തിരഞ്ഞെടുത്താൽ സാധാരണ ഡോറുകളേക്കാൾ കൂടുതൽ സുരക്ഷ ഉറപ്പു വരുത്താനായി സാധിക്കും.

ഒരു കൃത്യമായ പാസ്‌വേർഡ് സെറ്റ് ചെയ്ത് നൽകി അത് ഉപയോഗപ്പെടുത്തി മാത്രം ഓപ്പൺ ചെയ്യാവുന്ന രീതിയിൽ ഡിജിറ്റൽ ഡോറുകൾ സെറ്റ് ചെയ്തു വെക്കാം.

വളരെ പെട്ടെന്ന് ഒരാൾക്കും കണ്ടെത്താൻ സാധിക്കാത്ത രീതിയിലുള്ള പാസ്‌വേഡുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ മോഷ്ടാക്കൾക്ക് പെട്ടെന്ന് കണ്ടെത്താനും സാധിക്കില്ല.

ഡിജിറ്റൽ ഡോറുകളോടൊപ്പം തന്നെ അലാം സിസ്റ്റം കൂടി സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ വീട്ടുടമയുടെ പെർമിഷൻ ഇല്ലാതെ ആര് വീട്ടിനകത്ത് പ്രവേശിച്ചാലും അലാം മുഴങ്ങുകയും അതുവഴി മോഷ്ടാക്കളെ എളുപ്പത്തിൽ പിടിക്കാൻ സാധിക്കുകയും ചെയ്യും.

ഡിജിറ്റൽ ഡോറുകളിൽ പാസ്‌വേഡുകൾ സെറ്റ് ചെയ്യുന്ന രീതി മാത്രമല്ല, മറിച്ച് കീ ഉപയോഗിച്ച് തുറക്കാവുന്ന രീതികളും ഉപയോഗപ്പെടുത്താൻ സാധിക്കും.

അതുകൊണ്ടു തന്നെ വീട്ടിലുള്ള അംഗങ്ങൾക്ക് പാസ്‌വേഡ് മറന്നു പോയാലും കീ ഉപയോഗപ്പെടുത്തി ഓപ്പൺ ചെയ്യാൻ സാധിക്കും.

മാത്രമല്ല ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും കീ കയ്യിൽ കൊണ്ടു നടക്കേണ്ട ആവശ്യം ഇവിടെ വരുന്നില്ല. ഓരോരുത്തർക്കും തങ്ങൾക്ക് ആവശ്യമുള്ള സമയത്ത് വീട്ടിൽ കയറാനായി സാധിക്കും. ഡിജിറ്റൽ ലോക്ക് സംവിധാനം ഉപയോഗപ്പെടുത്തിയുള്ള ഡോറുകൾ തിരഞ്ഞെടുക്കുമ്പോൾ പാസ്‌വേഡ് വീടിന് പുറത്തുള്ള ആളുകളുമായി ഒരിക്കലും ഷെയർ ചെയ്യാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. സാധാരണ ലോക്ക് സിസ്റ്റത്തെ വച്ച് താരതമ്യം ചെയ്യുമ്പോൾ അവയ്ക്ക് വില കൂടുതലാണ് എങ്കിലും, വീടിന്റെ സുരക്ഷയുടെ കാര്യത്തിൽ ഡിജിറ്റൽ ലോക്കുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല.

വീടിന് വേണം കവർച്ചയിൽ നിന്നും സുരക്ഷ അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.