ഒരു നില(single storey)


ഗുണങ്ങൾ

 • എല്ലാവരും അടുത്ത് അടുത്ത് ഉള്ളപ്പോഴുള്ള ഒരു സുരക്ഷിതത്വബോധം താമസിക്കുന്നവർക്ക് തോന്നും.
 • വൃത്തിയാക്കലും maintenance cost ഉം കുറവായിരിക്കും, ഉദാഹരണത്തിന് ഒന്ന് റീ പെയിൻറ് ചെയ്യണമെങ്കിൽ ഇരു നിലയ്ക്ക് പൊക്കമിട്ട് ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന അധിക ചിലവ് പോലെ…
 • പ്രായമുള്ളവർക്കും എല്ലാ സ്ഥലത്തും എത്താം ഇനി അഥവാ പ്രായം 45 കഴിഞ്ഞാൽ തന്നെ പടി കയറാൻ മടിയും ബുദ്ധിമുട്ടും ആയിരിക്കും എന്നതൊരു വസ്തുതയാണ്.
 • Flat roof ചെയ്താൽ option for രണ്ട് നില എപ്പോഴും നിലനില്ക്കും നമുക്ക് പിന്നീട് ആവശ്യമുണ്ടെങ്കിൽ ചെയ്യാവുന്നതേയുള്ളു.

പരിമിതികൾ

 • സ്ഥലം കൂടുതൽ വേണം എന്നുള്ളതും ഉള്ള ചെറിയ സ്ഥലത്ത് പണിഞ്ഞാൽ മുറ്റം കുറയാനുള്ള സാധ്യതയും ഒരു വിഷയമാണ്.
 • കാശ് കൂടുതൽ ആകും എന്ന് പൊതുവെ പറയുന്നതിൽ കാര്യമില്ല പക്ഷേ special foundations like Pile foundations …etc മറ്റോ വേണ്ട സ്ഥലമാണെങ്കിൽ കാശ് കൂടും.

ഇരു നില (Double storey)

ഗുണങ്ങൾ

 • സ്ഥല പരിമിതിയുള്ളടിത്ത് നമുക്ക് വേണ്ടതെല്ലാം ചേർത്ത് പണിയാൻ ഉള്ള മാർഗ്ഗം തന്നെ ഇരുനില .
 • ഭൂമി ലാഭാം, അതു കൊണ്ട് ഒരുനില വീടുകളെ അപേക്ഷിച്ച് കൂടുതൽ Eco friendly ആണ് എന്ന് പറയാം.
 • കള്ളൻ നേരെ മുകളിൽ കയറാനുള്ള സാധ്യതകുറവ്, താഴെ കയറുമ്പോൾ ഒരു മുന്നറിയിപ്പ് കിട്ടാനുള്ള സാധ്യതയുണ്ട്.
 • നമ്മുടെ സ്ഥലത്തിന് അടുത്ത് പാടമോ കായലോ പുഴയോ താഴ്‌വാരമോ ഉണ്ടെങ്കിൽ മുകളിലത്തെ നിലയിലിരുന്ന് ആ കാഴ്ച കാണാം എന്നതിനാലും ഒന്ന് തുറന്നിട്ടാൽ നല്ല കാറ്റും കിട്ടും എന്നതിനാലും അത്തരം സ്ഥലങ്ങളിൽ ഇരുനില തീർച്ചയായും പരിഗണിക്കണം.
 • വെള്ളപൊക്ക ബാധിത പ്രദേശത്ത് ആ സമയത്ത് മുകളിലത്തെ നിലയിലേക്ക് ചേക്കേറാം.
 • മുകളിൽ ഒരു നിലയുള്ളതിനാൽ താഴത്തെ നിലയിൽ ചൂട് കുറവായിരിക്കും.

പരിമിതികൾ

 • പ്രായുമുള്ളവരുടെയും ഇപ്പോ മധ്യവയസ്കരുടെയും ആരോഗ്യസ്ഥിതി വച്ച് Step കയറൽ ഒരു വലിയ വിഷയമാണ്.
 • Stair case room and connecting area/living നായി എങ്ങനെയായാലും ഒരു 200 മുതൽ 300 Sqft വരെ വേണ്ടി വരും. ഒരു നില പണിഞ്ഞാൽ ഫൗണ്ടേഷൻ കൂടുതലായതിനാൽ കാശ് കൂടും എന്ന് പറയാറുണ്ട് എന്നാൽ ഇതിൽ കൂടുതൽ ഇരുനിലയുടെ stair case മായി ബന്ധപ്പെട്ട് ചിലവാകാറുണ്ട്. പ്രത്യേകിച്ച് സ്റ്റെയർ ഒരു ആർട്ട് വർക്ക് ആയി കാണുന്ന ഇക്കാലത്ത്.
 • വീട്ടിനുള്ളിലുള്ളവരുമായുള്ള സംസാരം പൊതുവേ കുറഞ്ഞ് വരുന്ന ഈ കാലത്ത് മുതിർന്നവർ ആയാലും കുട്ടികളായാലും മുകളിലത്തെ നിലയിലേക്ക് കയറിയാൽ താഴെ ഉള്ളവരുമായുള്ള സഹകരണം സ്വാഭാവികമായും കുറയും.
 • Lift option costly but needed എന്ന ഒരവസ്ഥയിലേക്ക് ഭാവിയിൽ കാര്യങ്ങൾ എത്തിയേക്കാം, ഇതിന്റെ maintenane cost കൂടുതലാണ് താനും.
 • ചെറിയ കുട്ടികൾ ഉള്ളിടത്തും പ്രായമുള്ളവർ ഉള്ളിടത്തും പല അപകടങ്ങളും സ്റ്റെയർ കേസിൽ സംഭവിച്ചിട്ടുള്ളതിനാൽ വളരെ ശ്രദ്ധിക്കണം.

content courtesy : അഭിലാഷ് സത്യൻ