പ്രകൃതിയുടെ മടിത്തട്ടിലൊരു വീട്.പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു വീട് നിർമ്മിക്കുക എന്നത് പലരുടെയും ആഗ്രഹമായിരിക്കും.

പ്രകൃതി കനിഞ്ഞു നൽകുന്ന വരദാനങ്ങളെല്ലാം മതിയാവോളം ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിട്ടുള്ള ബാലകുമാരൻ നായരുടേയും കുടുംബത്തിന്റെയും വീട് വ്യത്യസ്ത കാഴ്ചകളാൽ വേറിട്ട് നിൽക്കുന്നു.

പ്രകൃതിയോട് ഇണക്കി വീട് നിർമ്മിക്കുക എന്ന ആശയം പൂർത്തിയാക്കാനായി ഇഷ്ടികയാണ് നിർമ്മാണ പ്രവർത്തികൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.

പ്ലാസ്റ്ററിംഗ് വർക്കുകൾ പാടെ ഒഴിവാക്കിയാണ് വീട് നിർമ്മിച്ചിട്ടുള്ളത്. വീട് സ്ഥിതി ചെയ്യുന്നത് 12 സെന്റ് സ്ഥലത്താണ്.

സിറ്റൗട്ട്, കാർപോർച്ച്,ലിവിങ് ഏരിയ, ഡൈനിങ്, കിച്ചൻ മൂന്ന് ബെഡ്റൂമുകൾ എന്നിവ ഉൾപ്പെടുന്ന ഈ ഇരുനില വീടിന്റെ പ്രത്യേകതകളെ പറ്റി വിശദമായി മനസ്സിലാക്കാം.

പ്രകൃതിയുടെ മടിത്തട്ടിലൊരു വീട്, പ്രത്യേകതകൾ.

വീടിന്റെ ആകെ വിസ്തീർണ്ണം 2338 ചതുരശ്ര അടിയാണ്. മുകളിലത്തെ നിലയിൽ മേൽക്കൂര നിർമ്മിക്കാനായി ട്രസ്സ് വർക്ക് ചെയ്തു റൂഫിംഗ് രീതി ഉപയോഗപ്പെടുത്തി.

വീടിന്റെ നിർമ്മാണ രീതിയിൽ ചെറിയ വ്യത്യാസങ്ങൾ കൊണ്ടു വരാനായി റൂഫിനെ രണ്ടായി വിഭജിച്ച് റൂഫിൽ ഓട് പാകി നൽകിയിരിക്കുന്നു. റൂഫിന്റെ ചരിവ് 15 ഡിഗ്രിയാണ്.

മഴക്കാലത്ത് വെള്ളം സംഭരിക്കുന്നതിനായി റൂഫുകൾക്കിടയിൽ ചെറിയ ഗ്യാപ്പ് നൽകിയിരിക്കുന്നു.

ഇവിടെ നിന്നും വെള്ളം ഒഴുകി വന്നു സംഭരിക്കപ്പെടുകയും അധികമായി വരുന്ന വെള്ളം കിണറിലേക്ക് ഒഴുക്കി വിടുന്ന രീതിയുമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

മഴക്കാലത്ത് 15,000 ലിറ്റർ ജലം സംഭരിക്കാൻ സാധിക്കുന്ന രീതിയിലാണ് സംഭരണി തയ്യാറാക്കിയിട്ടുള്ളത്.

പൂർണ്ണമായും ട്രസ്സ് വർക്ക് ചെയ്താണ് മേൽക്കൂര നിർമിച്ചിട്ടുള്ളത് എങ്കിലും ഇവയ്ക്ക് കൂടുതൽ ബലം ലഭിക്കുന്നതിനായി റൂഫിന്റെ ഇടയിൽ കോൺക്രീറ്റ് സ്ലാബുകൾ നൽകിയിട്ടുണ്ട്.

ചിലവ് കുറച്ച് വീട് നിർമിക്കാനും അതേസമയം മലയാളി തനിമ നിലനിർത്താനും ട്രസ് വർക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

വീട്ടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് കൺസ്ട്രക്ഷൻ നടത്തിയിട്ടുള്ളത്.

മറ്റ് പ്രത്യേകതകൾ.

വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനായി 5.5 കിലോവാട്ട് കപ്പാസിറ്റിയിലുള്ള സോളാർ പാനൽ റൂഫിൽ സ്ഥാപിച്ച് നൽകിയിട്ടുണ്ട്.

ഈ ഒരു രീതി ഉപയോഗപ്പെടുത്തുന്നത് വഴി വീട്ടിനകത്ത് ചൂട് കുറയ്ക്കുന്നതിനും അതേ സമയം ആവശ്യത്തിന് വൈദ്യുതി ഉല്പാദിപ്പിക്കാനും സാധിക്കുന്നു.

വീടിന്റെ നിർമ്മാണ രീതികളെല്ലാം വീട്ടിനകത്ത് ആവശ്യത്തിന് തണുപ്പ് നിലനിർത്തുന്ന രീതിയിലാണ് ഉള്ളത്.

ആകെ സ്ഥലത്തിന്റെ 40% മാത്രം കെട്ടിടവും ബാക്കി ഭാഗം പച്ചപ്പ് നിറയ്ക്കുന്നതിന് ആവശ്യമായ മരങ്ങളും ചെടികളും നൽകിയിരിക്കുന്നു.

വീട്ടിനകത്തേക്ക് കൂടുതൽ പ്രകാശ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഫ്രഞ്ച് വിൻഡോ രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

അതുകൊണ്ടു തന്നെ വീട്ടിനകത്തെ ലൈറ്റുകളുടെ എണ്ണം കുറയ്ക്കാനായി സാധിച്ചിട്ടുണ്ട്. രാത്രി സമയത്തും, പകൽ സമയത്തും അത്യാവശ്യ ഉപയോഗങ്ങൾക്കു വേണ്ടി പോയന്റ് ലൈറ്റുകൾ ഉപയോഗിച്ചിരിക്കുന്നു.

വീടിന്റെ എക്സ്റ്റീരിയറിൽ മാത്രമല്ല ഇന്റീരിയറിലും നിരവധി പ്രത്യേകതകൾ ഒളിഞ്ഞിരിപ്പുണ്ട്.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് ലളിതമായ ഫർണിച്ചറുകൾ നൽകിയിരിക്കുന്നു. ഓപ്പൺ ഡിസൈനിൽ നൽകിയിട്ടുള്ള ഡൈനിങ് ഏരിയ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റും.

ലിവിങ് ഏരിയയിൽ നൽകിയിട്ടുള്ള ടിവി യൂണിറ്റ്,സോഫ അതിൽ ഉപയോഗിച്ചിട്ടുള്ള ബ്ലൂ കളർ കുഷ്യനുകൾ എന്നിവയെല്ലാം കാഴ്ചയിൽ ഭംഗി നിറയ്ക്കുന്നു.

വീടിന്റെ ഫ്ലോറിങ് വർക്കുകൾക്ക് കോട്ട സ്റ്റോൺ ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

പൂർണ്ണമായും തടിയിൽ തീർത്ത ഡോറുകൾ എന്ന ആശയത്തിൽ നിന്നും വ്യത്യസ്തമായി സിമന്റ് ബോർഡ്, തേക്ക് എന്നിവ ഉപയോഗിച്ചാണ് ഡോറുകൾ നിർമ്മിച്ചിട്ടുള്ളത്. ജനാലകൾക്ക് അലുമിനിയം ഫ്രെയിമുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങിയ ഒരു ഫീൽ ലഭിക്കുന്നതിന് വേണ്ടി ചുമരിൽ പെയിന്റിങ് ഒഴിവാക്കുകയും അതിനു പകരമായി ഓക്സൈഡ് ഫിനിഷിംഗ് നൽകുകയും ചെയ്തിട്ടുണ്ട്.

ചിലവ് കുറച്ച് കാഴ്ചയിൽ ഭംഗി നിറയ്ക്കുന്ന പ്രകൃതിയോടിണങ്ങിയ ഈ വീട് നിർമ്മിച്ചിട്ടുള്ളത് മാജിക് ലൈൻ സ്റ്റുഡിയോ എന്ന ആർക്കിടെക്ചർ ഫേമാണ്.

പ്രകൃതിയുടെ മടിത്തട്ടിലൊരു വീട് കാഴ്ചയിൽ നിറയുന്ന അത്ഭുതങ്ങൾ.

House owner : Balakumaran nair

Location: Kozhikkode

Square feet:2338

Architecture Firm: Magic Line studio