വാണിയുടെയും ബാലാജിയുടെയും പ്രകൃതി വീട്.

വാണിയുടെയും ബാലാജിയുടെയും പ്രകൃതി വീട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് പലരും ആഗ്രഹിക്കുന്ന കാര്യമാണെങ്കിലും അവ പൂർണ്ണ അർത്ഥത്തിൽ പ്രായോഗികമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നാൽ പ്രകൃതി സൗഹാർദ വീടെന്ന ആശയം പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാകുന്നതാണ് ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന വാണി ബാലാജി ദമ്പതിമാരുടെ മൺവീട് എന്ന ആശയം.

പ്രകൃതിയെ ഒട്ടും നോവിക്കാതെ ഊർജ്ജ വിനിയോഗം പോലും പ്രകൃതിക്ക് അനുകൂലമാക്കി മാറ്റി നിർമിച്ച ഈ വീടിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വാണിയുടെയും ബാലാജിയുടെയും പ്രകൃതി വീട് വിശേഷങ്ങൾ.

ദിനംപ്രതി വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും അന്തരീക്ഷ മലിനീകരണവും എങ്ങിനെ ഒഴിവാക്കാം എന്ന ചിന്തയിൽ നിന്നാണ് വാണിയും ബാലാജിയും പ്രകൃതിയോട് ഇണങ്ങിയ വീടെന്ന സങ്കൽപ്പത്തിലേക്ക് എത്തിച്ചേർന്നത്.

അതുകൊണ്ടു തന്നെ വീട്ടിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ,ബോട്ടിലുകൾ എന്നിവയിൽ എല്ലാം ഈ ഒരു മാറ്റം കൊണ്ടു വരികയും ചെയ്തു.

പ്ലാസ്റ്റിക് ബോട്ടിലുകൾ, കവറുകൾ എന്നിവയ്ക്ക് ഒന്നും തന്നെ വീട്ടിൽ യാതൊരു സ്ഥാനവും ഇല്ല. വസ്തുക്കൾ എങ്ങിനെ പുനരുപയോഗം ചെയ്ത് ഉപയോഗിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങൾ ചിന്തിച്ച് തുടങ്ങി.

2009 ൽ ആദ്യത്തെ കുട്ടി ജനിക്കുമ്പോഴാണ് പ്രകൃതിക്ക് ഹാനികരമാകുന്ന വസ്തുക്കൾ ഒന്നും വേണ്ടെന്ന തീരുമാനത്തിൽ ഈ ദമ്പതിമാർ എത്തിച്ചേർന്നത്.

കുട്ടിക്ക് വേണ്ടി റീ യൂസബിൾ മെറ്റീരിയലിയിൽ ഡയപ്പറുകളും, ബോട്ടിലുകളുമെല്ലാം ഉണ്ടാക്കി തുടങ്ങി പിന്നീട് അത് പ്രകൃതിയോടിണങ്ങി ജീവിക്കാൻ സാധിക്കുന്ന ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേർന്നു.

ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന ഇവർ ഇന്ത്യൻ സംസ്കാരം കുട്ടികൾ പഠിക്കണമെന്ന് ആഗ്രഹത്തിലാണ് ബാംഗ്ലൂരിൽ എത്തിച്ചേർന്നത്.

പിന്നീട് കുട്ടികളെ സ്കൂളിൽ ചേർത്തുവെങ്കിലും ഹോം സ്കൂളിങ്‌ എന്ന കൺസെപ്റ്റിലേക്ക് എത്തിച്ചേർന്നു.

വീടിന്റെ പ്രത്യേകതകൾ

തുടക്കത്തിൽ ബാംഗ്ലൂരിൽ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കാം എന്ന ആശയമായിരുന്നു ഉണ്ടായിരുന്നത് എങ്കിലും പിന്നീട് അത് മാറി 2020 ൽ വീടെന്ന സ്വപ്നത്തിൽ എത്തിച്ചേർന്നു.

സ്വാഭാവികമായും ഉയർന്ന വിലകൊടുത്ത് കുറഞ്ഞ സൗകര്യങ്ങൾ മാത്രമുള്ള ഫ്ലാറ്റിലെ ജീവിതത്തേക്കാളും എന്തുകൊണ്ടും നല്ലത് കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് നിർമ്മിക്കുന്നതാണെന്ന് അവർ മനസ്സിലാക്കി.

വീട് നിർമ്മാണത്തിനായി മഹിജ എന്ന ആർക്കിടെക്റ്റ് കമ്പനിയെ കണ്ടെത്തിയത് ഒരു വലിയ വഴിത്തിരിവായിരുന്നു.

തുടർന്ന് വീട് വയ്ക്കുന്നതിന് ആവശ്യമായ പ്ലോട്ട് ബാംഗ്ലൂർ നഗരത്തിൽ തന്നെ കണ്ടെത്തി.ഏകദേശം 2400 സ്ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള ഒരു പ്രോപ്പർട്ടിയാണ് വീട് നിർമ്മിക്കാനായി കണ്ടെത്തിയത്.

വീട് നിർമ്മാണത്തിന്റെ ചിലവ് ചുരുക്കാനും പ്രകൃതി സൗഹാർദമാക്കാനും വേണ്ടി ചുമര് കളിമണ്ണ് ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്.

ചുമരിന് കൂടുതൽ ഈടും ഉറപ്പും ലഭിക്കുന്നതിനായി 7% സിമന്റ്,മണൽ,സ്റ്റീൽ, മണ്ണ് എന്നിവ ഉപയോഗിച്ച് കട്ടകൾ നിർമിച്ച് എടുക്കുകയാണ് ചെയ്തത്.വീടിന്റെ മേൽക്കൂര നിർമിക്കാൻ കളിമൺ കട്ടകളാണ് ഉപയോഗിച്ചിട്ടുള്ളത്.

ബേസ് ഒരുക്കാൻ ചിരട്ട പോലുള്ള പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ തന്നെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ശേഷം കളിമണ്ണ് കൂടി ഫിൽ ചെയ്ത് നൽകി സ്ലാബ് നിർമിച്ചു.കോൺക്രീറ്റ്, സ്റ്റീൽ എന്നിവ ഉപയോഗപ്പെടുത്താതെ നിർമ്മിച്ചത് കൊണ്ട് അത്തരം ദോഷങ്ങളും ഒഴിവാക്കാൻ സാധിച്ചു.

ഏകദേശം 80 വർഷത്തോളം പഴക്കമുള്ള ഒരു പഴയ വാതിലാണ് പ്രധാന വാതിലായി സെറ്റ് ചെയ്തു നൽകിയിട്ടുള്ളത്. മറ്റ് ഫർണിച്ചറുകളും റീസൈക്കിൾ ചെയ്ത് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.

പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി

ഊർജ്ജവിനിയോഗവും പ്രകൃതിക്ക് ദോഷമാകരുത് എന്ന് കരുതി വൈദ്യുത ഉപയോഗത്തിന് വേണ്ടി 4.8 കിലോ വാട്ട് കപ്പാസിറ്റിയുള്ള സോളാർ പാനലുകൾ സ്ഥാപിച്ചു.

ഇത്തരത്തിലുള്ള 11 പാനലുകൾ ഉപയോഗപ്പെടുത്തിയാണ് വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഉപയോഗപ്പെടുത്തുന്നത്.

വീടിന്റെ നിർമ്മാണത്തിലും നിർമ്മാണ സാമഗ്രികളിലും മാത്രമല്ല പാചകത്തിന് ആവശ്യമായ പച്ചക്കറികളും അതിനോട് അടുത്ത് രണ്ട് ഏക്കർ വലിപ്പത്തിലൊരു ഫാം നിർമ്മിച്ച് അവിടെയാണ് ഉണ്ടാക്കുന്നത്.

കർണാടകയിലെ നെല്ലു ഗുളി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ ഒരു മൺ വീട് നിർമ്മിക്കാനായി 14 മാസമാണ് സമയമായി എടുത്തത്.

പൂർണ്ണമായും ഇക്കോ ഫ്രണ്ട്‌ലി കൺസെപ്റ്റിൽ നിർമ്മിച്ച വീടിന് 55 ലക്ഷം രൂപയാണ് ചിലവ് വന്നത്. പ്രകൃതിയോട് ഇണങ്ങി തണുപ്പും, കാറ്റുമെല്ലാം ആസ്വദിക്കാവുന്ന ഈ വീടിന്റെ സവിശേഷതകൾ ഇവിടെ അവസാനിക്കുന്നില്ല.

വാണിയുടെയും ബാലാജിയുടെയും പ്രകൃതി വീട് വിശേഷങ്ങൾ ഇനിയും ഏറെയാണ്.