വിസ്മയങ്ങൾ നിറഞ്ഞ ലാലേട്ടന്‍റെ ഫ്ലാറ്റ്.

വിസ്മയങ്ങൾ നിറഞ്ഞ ലാലേട്ടന്‍റെ ഫ്ലാറ്റ്.മലയാളത്തിന്റെ മഹാവിസ്മയം ലാലേട്ടൻ കൊച്ചിയിൽ വാങ്ങിയ പുതിയ ആഡംബര ഫ്ലാറ്റാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.

ഇതിനു മുമ്പും ലാലേട്ടൻ പല വീടുകളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായി നിരവധി സവിശേഷതകളാണ് ഫ്ലാറ്റിനുള്ളത്.

ലാലേട്ടന്റെ പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാകില്ല എന്നതാണ് സത്യം.

കൊച്ചിയിൽ ലാലേട്ടൻ സ്വന്തമാക്കിയ ഐഡന്റിറ്റി ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന പുതിയ ഫ്ലാറ്റിന്റെ മനോഹാരിതകളിലൂടെ ഒരു യാത്ര.

വിസ്മയങ്ങൾ നിറഞ്ഞ ലാലേട്ടന്‍റെ ഫ്ലാറ്റ് വിശേഷങ്ങൾ.

കുണ്ടന്നൂരിലെ ഐഡന്റിറ്റി ബിൽഡിങ്ങിൽ രണ്ട് നിലകൾ ഒരുമിച്ച് ചേർത്ത് നിർമ്മിച്ച ഡ്യൂപ്ലക്സ് ഫ്ലാറ്റിന് സവിശേഷതകൾ നിരവധിയാണ്.

9000 ചതുരശ്ര അടിയാണ് ഫ്ലാറ്റിന്റെ ആകെ വിസ്തീർണ്ണം.

കാഴ്ചയിൽ ഭംഗിയും അത്ഭുതങ്ങൾ നിറയ്ക്കുന്നതുമായ ഫ്ലാറ്റിന്റെ ഇന്റീരിയർ വർക്കിൽ ലാലേട്ടനും ഭാര്യ സുചിത്രയും ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം ഒത്തിണക്കി ചെയ്തു നൽകിയത് Rak ഇന്റീരിയർസ് എന്ന സ്ഥാപനമാണ്.

കാഴ്ചയിൽ ഒരു സ്വപ്നലോകം സൃഷ്ടിക്കുന്ന ഫ്ലാറ്റിന്റെ ഇന്റീരിയറിൽ ലാലേട്ടൻ അഭിനയിച്ച സിനിമകളും സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

എല്ലാ വീടുകളിലും ഇന്റീരിയറിൽ പ്രത്യേകതകൾ നൽകുന്ന രീതി ലാലേട്ടന്റെ മറ്റ് വീടുകളിലും കാണാൻ സാധിക്കും.

വീടിന്റെ ഇന്റീയിരിയർ വിശേഷങ്ങൾ മറ്റുള്ളവർക്കായി പങ്കു വെച്ചത് സംവിധായകൻ അനീഷ് ഉപാസനയാണ്. വീഡിയോയിൽ തന്റെ ആഗ്രഹങ്ങളും അതിനനുസരിച്ച് ചെയ്ത വർക്കുകളെ പറ്റിയും മോഹൻലാൽ എടുത്ത് പറയുന്നുണ്ട്.

ആഡംബരത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട് എങ്കിലും മിനിമൽ ഡിസൈൻ എന്ന ആശയമാണ് കൂടുതലായും ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

പ്രധാന ആകര്‍ഷണതകള്‍

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മരത്തിന്റെ ചില്ലകൾ ഉപയോഗപ്പെടുത്തി അലങ്കരിച്ചിരിക്കുന്ന അക്വേറിയം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുമെന്ന കാര്യത്തിൽ സംശയമില്ല. സ്വീകരണ മുറിയിൽ തന്നെ ഒരുക്കിയിരിക്കുന്ന അക്വേറിയം കാഴ്ചയിൽ ഒരുക്കുന്നത് ഒരു പ്രത്യേക വിരുന്നാണ്.

ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള ആക്സസറീസിൽ ഏറ്റവും വലിയ ശ്രദ്ധ പിടിച്ചു പറ്റുന്ന മറ്റൊരു സാധനം ഇട്ടിമാണി സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച അതേ ലാബ്രട്ട സ്കൂട്ടർ ആണ്.

യാതൊരു മാറ്റവും വരുത്താതെയാണ് സ്കൂട്ടർ ഇന്റീരിയറിൽ സെറ്റ് ചെയ്തിട്ടുള്ളത് എന്നതും മറ്റൊരു പ്രത്യേകതയാണ്.വീടിന്റെ പ്രവേശന ഭാഗത്ത് തന്നെ സ്കൂട്ടർ സെറ്റ് ചെയ്തത് ഇന്റീരിയറിൽ ഒരു വലിയ മാറ്റം തന്നെ സൃഷ്ടിക്കുന്നതിന് സഹായിച്ചു.

ലഭിച്ച പുരസ്കാരങ്ങൾ അടുക്കി വെച്ച ഷെൽഫും ആളുകളുടെ ശ്രദ്ധ വളരെ പെട്ടെന്ന് പിടിച്ചു പറ്റുന്ന ഇടത്താണ് ഉള്ളത്.

രണ്ട് നിലകളിലായി സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിന്റെ താഴെ ഭാഗത്ത് രണ്ട് അടുക്കളകൾ, ഒരു ഗസ്റ്റ് ലിവിങ്, ഡൈനിങ് ഏരിയ, പൂജാമുറി എന്നിവയ്ക്ക് സ്ഥാനം കണ്ടെത്തിയിരിക്കുന്നു.

ഇവയിൽ തന്നെ കിച്ചൻ , ഡൈനിങ് എന്നിവിടങ്ങളിൽ എല്ലാം ഓപ്പൺ സ്റ്റൈൽ രീതിയാണ് പരീക്ഷിച്ചിട്ടുള്ളത്.

ഏതൊരു വീടിനും വിശാലത തോന്നിപ്പിക്കുന്നതിൽ ഓപ്പൺ സ്റ്റൈൽ രീതിക്കുള്ള പങ്ക് വലുതായതു കൊണ്ടു തന്നെ ഫ്ലാറ്റിന് വലിയ വീടിന്റെ വലിപ്പം തോന്നിപ്പിക്കുന്നതിൽ ഇത് സഹായിക്കുന്നു.

ഡൈനിങ് ടേബിൾ, ഫർണിച്ചറുകൾ എന്നിവ തിരഞ്ഞെടുത്തതിലും സവിശേഷതകൾ നിരവധിയുണ്ട്.

സർക്കിൾ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഡൈനിങ് ഏരിയയിൽ എല്ലാവർക്കും പരസ്പരം മുഖത്തോട് മുഖം കണ്ട് സംസാരിച്ചു ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ സജ്ജീകരിച്ചു നൽകിയിട്ടുള്ളത്.

വീടിന്റെ മറ്റു ഭാഗങ്ങളിൽ നൽകിയത് പോലെ തന്നെ വിശാലമായ രീതിയിൽ ഡൈനിങ് ഏരിയക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നു.

നൂതന സാങ്കേതിക വിദ്യകളെല്ലാം ഉപയോഗപ്പെടുത്തിയാണ് കിച്ചൻ ഡിസൈൻ ചെയ്തിട്ടുള്ളത്.

ചെറുതും വലുതുമായ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ലാലേട്ടന്റെ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല എന്നതാണ് സത്യം.

വിസ്മയങ്ങൾ നിറഞ്ഞ ലാലേട്ടന്‍റെ ഫ്ലാറ്റ് വിശേഷങ്ങളും വളരെയധികം വിശാലമാണ്.