അനന്തതയിലേക്ക് നീളുന്ന ചെറു കാൽവെപ്പുകളുമായി മുന്നേറുന്ന കോ-ഏർത്ത് ഫൗണ്ടേഷനെപ്പറ്റി കൂടുതൽ അറിയാം

തിരൂരിൽ നടന്ന ക്യാമ്പിൽ നിന്ന്

ഓരോ ദിവസം കഴിയുംതോറും പ്രകൃതിയുടെ നാശം വർദ്ധിക്കുന്ന, ചൂടും കാലാവസ്ഥവ്യതിയാനവും സംഭവിക്കുന്ന, ഇതിനൊക്കെ കാരണമാകുന്ന സ്വർത്ഥമായ ഭൂവിനിയോഗവും പ്രകൃതിയുടെ നശീകരണവും കാണുന്ന ഈ നാളിൽ വ്യത്യസ്തമായ, പ്രതീക്ഷ നൽകുന്ന ഒരു കാഴ്ചയാണ് കോ-ഏർത്ത് ഫൗണ്ടേഷൻ സമ്മാനിക്കുന്നത്.

കേരളത്തിലുണ്ടായ പുറകെ പുറകെ ഉണ്ടായ പ്രളയങ്ങളുടെ പശ്ചാത്തലത്തിലും, നിർമ്മാണ മേഖലയിൽ പ്രകൃതിക്ക് അനുകൂലമായ മാറ്റം കൊണ്ടുവരുക, സുസ്ഥിര വികസനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായി ഉടലെടുത്ത, കേരളത്തിലെ വിവിധ ഭാഗത്ത് നിന്നുള്ള ആർക്കിടെക്റ്റുകളും സിവിൽ എൻജിനീയർമാരും ഒത്തുച്ചേർന്ന് ഉണ്ടാക്കിയ പ്രതീക്ഷാർഹമായ കൂട്ടായ്മയാണ് കോ-എർത്ത്  ഫൗണ്ടേഷൻ.

സാമൂഹിക ഉന്നതി ലക്ഷ്യമിട്ട്, ഗ്രീൻ റൈറ്റഡ് ബിൽഡിങ്ങുകൾ, കോളനികളുടെ നവീകരണം, പുനരധിവാസം തുടങ്ങിയ വിവിധ പദ്ധതികൾ ഏറ്റെടുത്തു പ്രവർത്തിക്കുന്നുണ്ട് കോ-എർത്ത് ഫൗണ്ടേഷൻ. ഇതിനു പുറമെ ഇങ്ങനെയുള്ള ഹരിത നിർമ്മാണ മാർഗങ്ങൾ പ്രൊഫഷണൽസിനും  വിദ്യാർഥികൾക്കുമായി പകർന്നുകൊടുക്കാനും, വിവിധ നിർമ്മാണ രീതികൾ പരിശീലിപ്പിക്കുന്ന ക്യാമ്പുകളും വർക്ക്‌ഷോപ്പുകളും നടത്തിവരുന്നുണ്ട്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം തിരൂര് ഉള്ള നൂർ ലേക്കിന് സമീപത്തുവച്ച് ദ്വിദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുകയുണ്ടായി

മുള, മണ്ണ് എന്നിവ ഉപയോഗിച്ച് മനോഹരമായ നിർമ്മാണങ്ങൾ ഒരുക്കുന്നതിനെ കുറിച്ചായിരുന്നു വർക്ഷോപ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി എഴുപതോളം ആർക്കിടെക്റ്റുകളും വിദ്യാർത്ഥികളുമാണ് വർക്ഷോപ്പിൽ പങ്കെടുത്തു എന്നത് മറ്റൊരു സ്തുത്യർഹമായ കാര്യം.

തിരൂർ നടന്ന പരിപാടിയുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി കെ മോഹൻ ആണ് നിർവഹിച്ചത്. 

കോ-എർത്ത് ഫൗണ്ടേഷൻ ഡയറക്‌ടർമാരും അംഗങ്ങളും: ആർക്കിടെക്റ്റ് അബ്ദുൽ റഊഫ്, അഖിൽ സാജൻ, അനീഷ് വയനാട്, എഞ്ചിനീയർ മുഹമ്മദ് യാസർ, ആർക്കിടെക്റ്റ് ഷീഹാ ഹമീദ്, ആർക്കിടെക്റ്റ് അഫ്നാൻ, ആർക്കിടെക്റ്റ് ബിബിലാൽ, മൊയ്‌നുദ്ദീൻ അഫ്‌സൽ, എഞ്ചിനീയർ മിസ്അബ്‌ അരീക്കൽ.