ജയസൂര്യയുടെ പുതിയ വീട് ‘ബോധി ‘.മലയാളികളുടെ പ്രിയനടൻ ജയസൂര്യ സ്വന്തമാക്കിയ പുതിയ വീടാണ് ബോധി. കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തുന്ന ഈ വീടിന് സവിശേഷതകൾ നിരവധിയാണ്.
ഒരു പഴയ വീടിനെ റിനോവേറ്റ് ചെയ്തെടുത്തതാണ് ഈ സുന്ദര ഭവനം.
എറണാകുളം കടവന്ത്രയിൽ ആണ് ബോധി സ്ഥിതി ചെയ്യുന്നത്. 15 വർഷത്തോളം പഴക്കമുള്ള ഒരു വീടിനെയാണ് പുതുമകൾ നിറച്ച് മാറ്റിയെടുത്തത്.
വീടിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സിനിമ ജീവിതത്തിന്റെയും നഗര ജീവിതത്തിന്റെയും തിരക്കുകളിൽ നിന്ന് മാറി സ്വസ്ഥമായ ഒരിടം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു വീട് തിരഞ്ഞെടുത്തത് എന്ന് ജയസൂര്യ തന്നെ പറയുന്നു.
ബുദ്ധ തീം ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള വീടിന്റെ പ്രധാന തീമും ബുദ്ധൻ തന്നെയാണ്. ബോധിയുടെ കൂടുതൽ പ്രത്യേകതകൾ മനസ്സിലാക്കാം.
ജയസൂര്യയുടെ പുതിയ വീട് ‘ബോധി ‘ യുടെ വിശേഷങ്ങൾ.
പഴക്കം ചെന്ന ഒരു വീടിനെ പുതുമയിലേക്ക് കൊണ്ടു വന്നിരിക്കുന്ന രീതി ബോധി കണ്ടാൽ ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമായിരിക്കും. ജയസൂര്യ മുൻപ് വാങ്ങിച്ച ഫ്ലാറ്റും ബുദ്ധ തീമിൽ തന്നെ ചെയ്തിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റം നിറയെ ചെറിയ ചരൽ നിരത്തി ഭംഗിയാക്കിയിരിക്കുന്നു.
വീടിന്റെ മതിലിനും പ്രത്യേകതകൾ നിരവധിയാണ്. മുറ്റത്ത് ചെറിയ ഒരു കോഫി ടേബിൾ ,രണ്ട് ചെയറുകൾ എന്നിവ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.
വീടിന്റെ പുറം ഭാഗത്തും അകത്തും പച്ചപ്പിന് വളരെയധികം പ്രാധാന്യം നൽകിയതു കൊണ്ട് തന്നെ ഒരു പോസിറ്റീവ് എനർജി വീട്ടിനകത്തേക്ക് സ്വാഭാവികമായും ലഭിക്കും.
ഇന്റീരിയറിലും ലൈറ്റ് നിറങ്ങൾ തന്നെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 2200സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ ആകെ വിസ്തൃതി.
പഴയ വീടിന്റെ നിർമ്മാണ രീതിക്ക് വലിയ മാറ്റങ്ങൾ വരുത്തി കൊണ്ടാണ് വീട് റിനോറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ അകത്തളം കൂടുതൽ വിശാലമാക്കി മാറ്റാനായി സാധിച്ചു.
രണ്ട് ബെഡ്റൂമുകൾ കിച്ചൻ ലിവിങ് ഏരിയ, ഹോം തിയേറ്റർ എന്നിവയോടൊപ്പം ഒരു റിലാക്സിങ് സ്പേസ് കൂടി സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.
പ്രവേശന ഗെയിറ്റിന് പുറമേയായി സൈഡിലായി ഒരു വിക്കറ്റ് ഗേറ്റ് സജ്ജീകരിച്ച് നൽകിയിരിക്കുന്നു.
മെറ്റീരിയലുകളിലും ഉണ്ട് വ്യത്യസ്തത.
വീടിന്റെ പുറംഭാഗം മുഴുവനായി എസി ഷീറ്റ് ഉപയോഗപ്പെടുത്തിയാണ് നിർമ്മിച്ചിട്ടുള്ളത്. ഇവ വീടിന്റെ പുറംമോടി എടുത്തു കാണിക്കുന്നതിൽ പങ്കു വഹിക്കുന്നു. വീടിന് ചുറ്റും നൽകിയിട്ടുള്ള മതിലിലിലും പ്രത്യേകതകൾ ഒളിഞ്ഞിരിക്കുന്നു.
വയർ മെഷ് ഉപയോഗപ്പെടുത്തി അതിനകത്ത് മെറ്റൽ നിറച്ചാണ് മതിൽ സജ്ജീകരിച്ച് നൽകിയിട്ടുള്ളത്. വുഡൻ ഫ്ളോറിങ് ഭംഗി ലഭിക്കുന്നതിന് വേണ്ടി ലിവിങ് ഏരിയയിൽ മാത്രം ലാമിനേറ്റഡ് വുഡാണ് ഫ്ലോറിങ്ങിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
അതേസമയം വീടിന്റെ ബാക്കി ഭാഗങ്ങളിലെല്ലാം മുൻപ് ഉണ്ടായിരുന്ന മാർബിളിനെ തന്നെ പോളിഷ് ചെയ്ത് പുത്തനാക്കി മാറ്റി.
ഇന്റീരിയറിനോട് യോജിച്ച് നിൽക്കുന്ന രീതിയിൽ ഫർണിച്ചറുകൾ കൂടി തിരഞ്ഞെടുത്തതോടെ വീടിന് പൂർണ്ണമായും ഒരു മോഡേൺ ലുക്ക് ലഭിച്ചു. ചുമരുകളിലും മെറ്റീരിയൽ ഉപയോഗിച്ചത് കുറച്ച് വ്യത്യസ്തമായാണ്.
ബെഡ്റൂമിലെ വാളിൽ ടെക്സ്ചർ ചെയ്ത് റസ്റ്റിക് സിമന്റ് രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സിനിമ കാണൽ കൂടുതൽ ആസ്വാദ്യകരമാക്കാനായി ഒരു ഹോം തിയേറ്റർ കൂടി സെറ്റ് ചെയ്ത് നൽകിയതോടെ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങുന്ന വീടായി ബോധി മാറി.
ജീവിതത്തിലെ തിരക്കുകളിൽ നിന്നും ഒരു ഇടവേള ആവശ്യമുള്ള സമയങ്ങളിൽ താമസിക്കുന്നതിനു വേണ്ടി ജയസൂര്യ തിരഞ്ഞെടുത്ത ബോധി എന്ന വീടിന്റെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.
ജയസൂര്യയുടെ പുതിയ വീട് ബോധിയുടെ എടുത്തു പറയേണ്ട സവിശേഷതകൾ ഇവയെല്ലാമാണ്.