വീട് നിർമിക്കുമ്പോൾ പാലിക്കേണ്ട കെട്ടിട നിർമാണ നിയമങ്ങൾ.

വീട് നിർമിക്കുമ്പോൾ ഗവൺമെന്റ് നിഷ്കർഷിക്കുന്ന ചില കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

കെട്ടിടം നിർമിക്കുന്നവരെല്ലാം കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇത് ഒരു നിയമം നടപ്പിലാക്കുക എന്നതിലുപരി നമ്മുടെ ആവാസവ്യവസ്ഥകളും നമുക്കു ചുറ്റുമുളള ആവാസവ്യവസ്ഥകളും ആസൂത്രിതമായി സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായി വസിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

നാമുണ്ടാക്കുന്ന വീടുകളിലേക്ക് വെളിച്ചം ലഭിക്കുന്നതിനും വായു ലഭിക്കുന്നതിനും ശുദ്ധമായ വെളളം ലഭിക്കുന്നതിനും അതുപോലെത്തന്നെ തന്റെ അയൽവാസിക്ക് ശുദ്ധവായു ലഭിക്കുന്നതിനും വെളിച്ചം ലഭിക്കുന്നതിനും അവരുടെ ശുദ്ധജലം മലീമസമാകാതിരിക്കുന്നതിനും ഓരോരുത്തരും കർശനമായും ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ.

നിയമം അനുശാസിക്കുന്ന നിബന്ധനകൾ എന്തെല്ലാമാണെന്നു പരിശോധിച്ചു നോക്കാം. വീട് നിർമിക്കുന്നവരെ സംബന്ധിച്ച് മർമ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിവ. കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾ 1999 ആധാരമായവയാണ് ഈ നിയമങ്ങൾ.

1. മുൻ ഭാഗമൊഴിവുസ്ഥലം (Front Open Space)

അയൽവാസിയുടെ അനുമതിയുണ്ടെങ്കിൽ കുറഞ്ഞ സ്ഥലത്ത് അതിരിനോട് ചേർത്തും വീടുണ്ടാക്കാം.
നമ്മുടെ വീടുകളിലേക്ക് വായുവും വെളിച്ചവും ലഭിക്കുന്നതിനും വീടുകളിലേക്കു വരുന്ന വാഹനങ്ങൾ പാർക് ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ ആവശ്യമായ, അന്തരീക്ഷത്തിലേക്ക് തുറന്നിരിക്കുന്ന സ്ഥലം.

2. പാർശ്വഭാഗ ഒഴിവു സ്ഥലം(Side Space)

വീടുകളുടെ പാർശ്വഭാഗത്തു നിന്നും അഭിമുഖമായുമുളള സ്ഥലം. വീടുകളിലേക്ക് വായുവും വെളിച്ചവും ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുമുളള സ്ഥലമാണിത്.

3. പിന്നാമ്പുറം ഒഴിവു സ്ഥലം (Rear Space)

വീടുകളുടെ ഉപയോഗ യോഗ്യമായതും (Utlilty)വായുവും വെളിച്ചവും ലഭിക്കുന്നതിനും ഖരദ്രവ മാലിന്യങ്ങൾ സംസ്കരികരിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനുളള സ്ഥലം.

കെട്ടിട നിർമാണ നിയമങ്ങൾ

പത്തുമീറ്റർ വരെ ഉയരമുളള കെട്ടിടങ്ങൾക്കും ഏഴു മീറ്റർ വരെ ഉയരമുളള കെട്ടിടങ്ങൾക്കും മൂന്ന് സെന്റ് സ്ഥലത്തിൽ കുറവുളള സ്ഥലത്തു നിർമിക്കുന്ന കെട്ടിടങ്ങൾക്കും വെവ്വേറെ നിയമമാണുളളത്

വീട് നിർമിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങളുടെയും നിയമത്തിൽ ചെറിയ വീടുകൾക്കുളള ആനുകൂല്യങ്ങളുടെയും സംക്ഷിപ്തരൂപമാണ് താഴെ നൽകുന്നത്.

പത്തുമീറ്റർ ഉയരം വരെ

പത്തുമീറ്റർ വരെ ഉയരമുളള കെട്ടിടം നിർമിക്കുമ്പോൾ വീടിന്റെ വശങ്ങളിൽ ഒഴിച്ചിടേണ്ട സ്ഥലത്തെക്കുറിച്ചുളള വിശദാംശങ്ങൾ.

 • മുൻഭാഗ ഒഴിവുസ്ഥലം(റോഡുകളോടു ചേർന്ന്) : മൂന്ന് മീറ്റർ.
 • പാർശ്വഭാഗ ഒഴിവുസ്ഥലം (ഒരുവശത്ത്) : 1.20 മീറ്റർ.
 • പാർശ്വഭാഗ ഒഴിവുസ്ഥലം(മറുവശത്ത്) : ഒരു മീറ്റർ.
 • പിൻഭാഗ ഒഴിവുസ്ഥലം: ശരാശരി രണ്ട് മീറ്റർ (ഒരിടത്തും ഒരു മീറ്ററിൽ കുറയരുത്)
 • സെപ്റ്റിക് ടാങ്ക്, ലീച്ച് പിറ്റ്, മാലിന്യക്കുഴികൾ എന്നിവയിൽ നിന്ന് കിണറിന്റെ അകലം :7.50 മീറ്റർ.
 • അതിരുകളിൽ നിന്നും കിണറുകളിലേക്കുളള അകലം (റോഡുകൾ അല്ലാത്തത്):1.50 മീറ്റർ
 • സെപ്റ്റിക് ടാങ്ക്, ലീച്ച് പിറ്റ്, മറ്റു മാലിന്യക്കുഴികൾ എന്നിവയിലേക്ക് അതിരിൽ നിന്നുളള അകലം :1.20 മീറ്റർ.
 • 150 ചതുരശ്രമീറ്റർ വിസ്തീർണവും എട്ട് സെന്റ്(320 ചതുരശ്രമീറ്റർ) സ്ഥല വിസ്തീർണവുമുളള വീടുകൾക്ക് ഇവ രണ്ടും കൂടി ചേർന്നാൽ മാത്രം മഴവെളള സംഭരണിയും പോഷണക്കുഴിയും നിർമിക്കേണ്ടതാണ്.

ഏഴ് മീറ്റർ വരെ ഉയരം

ഏഴ് മീറ്റർ വരെ ഉയരമുളള കെട്ടിടം നിർമിക്കുമ്പോൾ വീടിന്റെ വശങ്ങളിൽ ഒഴിച്ചിടേണ്ട സ്ഥലത്തെക്കുറിച്ചുളള വിശദാംശങ്ങൾ.

 • പിൻഭാഗ ഒഴിവുസ്ഥലം : ശരാശരി 1.50 മീറ്റർ ജനലോ വാതിലോ ഇല്ലെങ്കിൽ : കുറഞ്ഞത് 75 സെമീ മതിയാകും.
 • അയൽവാസിയുടെ അനുമതി പത്രമുണ്ടെങ്കിൽ അതിരിനോടു ചേർത്തും നിർമിക്കാം.
 • പാർശ്വഭാഗ ഒഴിവുസ്ഥലം : ഒരു ഭാഗം 1.20 മീറ്റർ ഒഴിവു സ്ഥലം നൽകിയാൽ മറുഭാഗം ജനലോ വാതിലോ ഇല്ലെങ്കിൽ 75 സെമീ മതിയാകും.

മൂന്ന് സെന്റിൽ കുറഞ്ഞാൽ

മൂന്ന് സെന്റിൽ കൂടാത്ത സ്ഥലത്ത് വീട് നിർമിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യം നിയമം നൽകുന്നുണ്ട്. അത് താഴെ ചേർക്കുന്നു.

 • മുൻഭാഗ ഒഴിവുസ്ഥലം(റോഡിനോടു ചേർന്ന്) : മൂന്ന് മീറ്റർ.
 • മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്യാത്ത റോഡുകൾ – ചെറിയ പൊതുവഴികൾ : രണ്ട് മീറ്റർ.
 • പിൻഭാഗ ഒഴിവു സ്ഥലം : ശരാശരി ഒരു മീറ്റർ 50 സെമീ ഒരിടത്തും കുറയരുത്.
 • പാർശ്വഭാഗ ഒഴിവുസ്ഥലം(ഒരുവശത്ത്): 90 സെമീ
 • പാർശ്വഭാഗ ഒഴിവുസ്ഥലം (മറുവശത്ത് ): 60 സെമി
 • ജനലോ വാതിലോ ഇല്ലെങ്കിൽ :60 സെമീ
 • അയൽവാസിയുടെ അനുമതി പത്രമുണ്ടെങ്കിൽ അതിരിനോടു ചേർത്തും നിർമിക്കാം. വീട് നിർമിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിയമം വളരെയധികം ലഘൂകരിച്ചാണ് രൂപ കല്പന ചെയ്തിട്ടുളളത്. രണ്ട് സെന്റ് സ്ഥലമുളളവർക്കും മൂന്ന് സെന്റ് സ്ഥലമുളളവർക്കും വീട് നിർമിക്കാൻ ഉതകുന്ന രീതിയിൽത്തന്നെയാണ് ക്രമീകരിച്ചിട്ടുളളതും. അതുകൊണ്ട് നല്ല നാളേക്കുവേണ്ടിയും ആരോഗ്യകരമായ സമൂഹസൃഷ്ടിക്കുവേണ്ടിയും നിയമം പാലിച്ചുകൊണ്ടുമാത്രം നിർമാണം നടത്തുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. അത് നിറവേറ്റുക തന്നെ വേണം.

പുഴയോരത്തെ വീട്

കോസ്റ്റൽ ബെൽറ്റിലെ പുഴയോരത്ത് വീട് വയ്ക്കുമ്പോൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

 • കടലിൽ നിന്ന് ഉപ്പുവെളളം കയറുന്ന സ്ഥലമാകരുത് എന്നാണ് ഉദ്ദേശ്യം.
 • പുഴയുടെ വീതി അമ്പതു മീറ്ററിൽ കൂടുതലാണെങ്കിൽ ആ വീതിയനുസരിച്ചോ അല്ലെങ്കിൽ അമ്പതു മീറ്റർ തീരത്തുനിന്നു വിട്ടോ പ്രത്യേക അനുമതി വാങ്ങി വേണം അത്തരം പ്ലോട്ടുകളിൽ വീടുവയ്ക്കാൻ.

ഹൈവേ


ഹൈവേയോടു ചേർന്നു കിടക്കുന്ന പ്ലോട്ടുകളിലും ചില നിയന്ത്രണങ്ങൾ ഉണ്ട്. നാഷനൽ ഹൈവേക്കും സ്റ്റേറ്റ് ഹൈവേക്കും വ്യത്യസ്തമായ ദൂരമാണ് പാലിക്കേണ്ടത്.

content courtesy : www.tesz.in