ഹോം ലോണും ലഭിക്കാത്തതിനുള്ള കാരണങ്ങളും.

ഹോം ലോണും ലഭിക്കാത്തതിനുള്ള കാരണങ്ങളും.ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്.

എന്നാൽ വീട് നിർമ്മിക്കുന്നതിന് ആവശ്യമായ പണം മുഴുവനായും കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിലാണ് ആളുകൾ ഹോം ലോണിനെ ആശ്രയിക്കുന്നത്.

വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളിൽ ആണ് ഹോം ലോൺ നൽകുന്നത്. ഒരു ഹോം ലോൺ ലഭിക്കുന്നതിനു വേണ്ടി ബാങ്കിനെ സമീപിക്കുകയാണെങ്കിൽ അത്ര എളുപ്പം ലോൺ തുക ലഭിക്കണമെന്നില്ല.

ലോണിന് അപേക്ഷ സമർപ്പിച്ച് അവ റിജക്റ്റ് ചെയ്യപ്പെടാൻ പല കാരണങ്ങളുമുണ്ട്. എന്തുകൊണ്ടായിരിക്കും ഹോം ലോൺ അപേക്ഷ റിജക്ട് ചെയ്യപ്പെടുന്നത് എന്ന് കൃത്യമായി അറിഞ്ഞിരിക്കാം.

ഹോം ലോണും ലഭിക്കാത്തതിനുള്ള കാരണങ്ങളും.

ഹോം ലോൺ റിജക്ട് ചെയ്യപ്പെടുന്നതിന് പല കാരണങ്ങളും ഉണ്ടായിരിക്കും. അപേക്ഷ സമർപ്പിച്ച വ്യക്തി ലോണിന് അർഹനല്ല എന്ന് ഏതെങ്കിലും കാരണവശാൽ ബാങ്കിന് ബോധ്യ-പ്പെടുകയാണെങ്കിൽ ആ നിമിഷം സമർപ്പിച്ച അപേക്ഷറിജെക്ട് ചെയ്യാനുള്ള അധികാരം ബാങ്കിനുണ്ട്.

ഇവയിൽ ഏറ്റവും പ്രധാനം മാനദണ്ഡം ക്രെഡിറ്റ്‌ സ്കോർ ആണ്. ഹോം ലോണിന് മാത്രമല്ല മറ്റ് ഏത് ലോൺ ലഭിക്കണമെങ്കിലും ഇത്തരത്തിൽ ക്രെഡിറ്റ് സ്കോറിന് വലിയ പങ്കുണ്ട്.

ക്രെഡിറ്റ് കോർ 750 നു മുകളിലാണ് എങ്കിൽ തീർച്ചയായും നിങ്ങൾ ലോൺ ലഭിക്കുന്നതിന് എലിജിബിൾ ആവാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം ക്രെഡിറ്റ് സ്കോർ 750 നു താഴെയാണ് എങ്കിൽ ലോൺ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ക്രെഡിറ്റ് സ്കോർ കുറയുന്നതിനുള്ള മറ്റൊരു പ്രധാന കാരണം സെക്യൂർഡ് ആൻഡ് അൻസെക്യുർഡ് ലോൺ ഒരേ അളവിൽ ഉള്ളതുമ്മാകാം.

അതായത് ഈട് വീട് വെച്ച് നേടുന്ന ലോണും ഈട് വെക്കാതെ നേടുന്ന ലോണും ഒരേ അളവിൽ ആണ് എങ്കിൽ ഹോം ലോൺ ലഭിക്കാനുള്ള സാധ്യത കുറവാണ് എന്നതാണ്.

ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ ഇന്ട്രെസ്റ്റ് റേറ്റ് കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ മിക്ക ബാങ്കുകളും ഈടാക്കുന്ന ഹോം ലോൺ പലിശ നിരക്ക് 6.5 ശതമാനം മുതൽ 8 ശതമാനം വരെയാണ്.

എന്നാൽ ഓരോ വർഷവും റിസർവ് ബാങ്ക് പുറത്തിറക്കുന്ന റിപ്പോ റേറ്റ് അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

ക്രെഡിറ്റ് സ്കോർ വളരെ കുറഞ്ഞ അവസ്ഥയിൽ നിങ്ങൾക്ക് ഹോം ലോൺ ലഭിക്കു-കയാണെങ്കിൽ ഒന്നുകിൽ അത് പിന്നീട് റിജക്ട് ചെയ്യപ്പെടുകയോ അതല്ല എങ്കിൽ ഉയർന്ന നിരക്കിൽ ഇൻട്രസ്റ്റ് നൽകി ലോൺ എടുക്കുകയോ ചെയ്യാൻ സാധിക്കും.

ലോൺ എമൗണ്ട് കണക്കാക്കുന്ന രീതി

ഹോം ലോൺ ലഭിക്കുന്നതിനുള്ള എമൗണ്ട് നൽകുന്നത് പല മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

ഒരു ഹോം ലോൺ എടുക്കുന്നതിനായി ബാങ്കിനെ സമീപിക്കുക യാണെങ്കിൽ എത്ര രൂപയാണ് ബഡ്ജറ്റ് എന്നതിന് വളരെയധികം പ്രസക്തിയുണ്ട്.

കൃത്യമായ ഒരു പ്ലാനും ഇല്ലാതെ ഇത്ര രൂപ ഹോം ലോൺ വേണമെന്ന് ആവശ്യപ്പെട്ടാൽ ഒരു ബാങ്കും നിങ്ങൾക്കത് നൽകില്ല.

ഹോം ലോണിനായി അപ്ലൈ ചെയ്യുന്ന വ്യക്തിയുടെ ശമ്പളത്തിനും ലോൺ ലഭിക്കുന്നതിൽ വളരെയധികം പ്രാധാന്യമുണ്ട്.

ഒരു മാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു വ്യക്തി വീട് വാങ്ങാൻ 50 ലക്ഷം രൂപയുടെ ലോണിന് അപ്ലൈ ചെയ്യുകയാണെങ്കിൽ 60000 രൂപ മുതൽ 80,000 രൂപയ്ക്ക് ഇടയിലാണ് ഇഎംഐ അടയ്ക്കേണ്ടി വരിക.

ഇത്രയും വലിയ ഒരു തുക സാലറിയിൽ നിന്നും എടുത്തു കഴിഞ്ഞാൽ ബാക്കി വരുന്നതു കൊണ്ട് മുന്നോട്ടുള്ള കാര്യങ്ങൾ കൊണ്ടു പോകാൻ സാധിക്കുമോ എന്നതും ബാങ്ക് കണക്കിലെടുക്കും.

അതോടൊപ്പം തന്നെ മറ്റ് ഏതെങ്കിലും രീതിയിലുള്ള കടങ്ങൾ ഉണ്ടെങ്കിൽ അവ കൂടി ബാങ്ക് പരിശോധിച്ച ശേഷം മാത്രമാണ് ലോൺ തുക പാസാക്കുകയുള്ളൂ.

നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളം എത്രയാണ് എന്നും അതുപയോഗിച്ച് കാര്യങ്ങൾ ശരിയായ രീതിയിൽ നടത്തി കൊണ്ടു പോകാൻ സാധിക്കുമോ എന്നതിനും ഇവിടെ വളരെയധികം പ്രസക്തിയുണ്ട്.

പലപ്പോഴും നിങ്ങൾ എഴുതി കൊടുക്കുന്ന തുക വളരെ കൂടുതലാണെങ്കിലും ആപ്ലിക്കേഷൻ റിജക്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം സാഹചര്യത്തിൽ ചെയ്യാവുന്ന ഒരു കാര്യം ഒരു കോ അപ്ലിക്കന്റിനെ കൂടി കണ്ടെത്തി ഹോം ലോണിനായി അപ്ലൈ ചെയ്യിപ്പിക്കുക എന്നതാണ്.

ഒന്നിൽ കൂടുതൽ ലോണുകൾ ഉണ്ടെങ്കിൽ

ഹോം ലോണിനായി അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയുടെ പേരിൽ മറ്റ് ലോണുകൾ ഉണ്ടെങ്കിൽ പുതിയതായി ഒരു ലോൺ കൂടി ബാങ്ക് നൽകാനുള്ള സാധ്യത കുറവാണ്. അതല്ല ലോൺ ലഭിക്കണമെങ്കിൽ ബാങ്ക് മറ്റു പല കാര്യങ്ങളും ചെക്ക് ചെയ്യുന്നതാണ്. മറ്റ് ലോണുകളിൽ ഇനി എത്ര രൂപ അടയ്ക്കേണ്ടതുണ്ട് എന്നും, എത്ര രൂപ അടച്ചു തീർത്തു എന്നും കൃത്യമായി പരിശോധിക്കും. പുതിയതായി ഒരു ലോൺ കൂടി നൽകുകയാണെങ്കിൽ അതിന്റെ അടവ് അടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയും പരിശോധിക്കും. ലോൺ ലഭിക്കുന്നതിൽ മറ്റൊരു പ്രധാന ഘടകം അപേക്ഷിക്കുന്ന വ്യക്തിയുടെ തൊഴിലാണ്.

ലോണിനായി അപേക്ഷിക്കുന്ന വ്യക്തിയുടെ മേൽ കമ്പനിക്ക് എത്രമാത്രം വിശ്വാസ്യത ഉണ്ട് എന്ന കാര്യം ഇവിടെ കണക്കിലെടുക്കും. ഒരു കമ്പനിയിൽ ഒരു വർഷമെങ്കിലും തുടർച്ചയായി ജോലി ചെയ്യാത്ത ഒരു വ്യക്തിക്ക് ഹോം ലോൺ ലഭിക്കാനുള്ള സാധ്യത കുറവാണ്. ഹോം ലോൺ റിജക്ട് ചെയ്യപ്പെടാനുള്ള മറ്റൊരു പ്രധാന കാരണം അപേക്ഷയോടൊപ്പം ആവശ്യമുള്ള പ്രധാന രേഖകൾ സമർപ്പിക്കാത്തതിനാൽ ആയിരിക്കാം. ഹോം ലോൺ ലഭിക്കുന്നതിനു വേണ്ടി അപേക്ഷിക്കുന്ന വ്യക്തിയുടെ ഐഡി പ്രൂഫ്, ജോലിസംബന്ധമായ കാര്യങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ, കെവൈസി യുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയെല്ലാം ആവശ്യമായി വരും. ഇവയിൽ ഏതെങ്കിലും ഒരു രേഖയിൽ തെറ്റ് ഉണ്ടെങ്കിലോ, ഏതെങ്കിലും രേഖ അപേക്ഷയോടൊപ്പം നൽകാൻ മറന്നു പോയാലോ ഹോം ലോൺ റെജെക്ഷൻ സാധ്യത കൂടുതലാണ്.

ഹോം ലോണും ലഭിക്കാത്തതിനുള്ള കാരണങ്ങളും മനസിലാക്കി ഇരുന്നാൽ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടും.