ബാൽക്കണിയോട് ചേർന്ന ഗ്ലാസ് ചുവരുകളുടെ ഗുണങ്ങളും, ദോഷങ്ങളും

ബാൽക്കണിയുടെ ചേർന്ന് ഗ്ലാസ് ചുവരുകൾ പുതിയ ട്രെൻഡ് ആയി മാറുകയാണ്. പുറത്തുനിന്നു നോക്കുമ്പോൾ ഉള്ള മനോഹരമായ കാഴ്ചയെക്കാൾ ഉപരി വീടിനുൾത്തളം വിശാലും പ്രകാശപൂരിതം ആക്കാൻ ഈ ഗ്ലാസ് ചുവരുകൾ സഹായിക്കും. തുറക്കാൻ കഴിയുന്ന വാതിലുകളായോ അല്ലെങ്കിൽ സ്ഥിരമായി ഉറപ്പിച്ച് നിറുത്തിയിരിക്കുന്ന ഗ്ലാസ്‌ ഭിത്തികൾ ആയോ ആണ് പൊതുവെ ഇത് കണ്ട് വരുന്നത്.

വളരെ മനോഹരമാണെങ്കിലും ഇത്തരം ഗ്ലാസ് ചുവരുകൾ സ്ഥാപിക്കുമ്പോൾ എല്ലാവർക്കും ധാരാളം സംശയങ്ങൾ ഉണ്ടാകാറുണ്ട്. സുരക്ഷയെ ബാധിക്കുമോ? പൊട്ടി പോകാൻ ചാൻസ് ഉണ്ടോ? അങ്ങനെ നീളും സംശയങ്ങൾ. മനസ്സിലാക്കാം ബാൽക്കണിയിൽ ഗ്ലാസ് ചുവരുകൾ കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

ഗുണങ്ങൾ

 • വിശാലമായ ജാലകങ്ങളിലൂടെ വരുന്ന പ്രകാശം വീടിന്റെ അകത്തളത്തിലെ വിശാലവും പ്രകാശപൂരിതം ആകുന്നു. എല്ലായിപ്പോഴും നല്ല പ്രകാശം ഉള്ളതിനാൽ വൈദ്യുതി ചാർജും ലാഭിക്കാം.
 • ഒരു മുറി വിശാലം ആണോ അല്ലയോ എന്ന് നിർണയിക്കുന്നത് ആ മുറിയിൽ ലഭിക്കുന്ന പ്രകാശത്തിന്റെ അളവാണ്. ഗ്ലാസ് വാതിലിലൂടെ ധാരാളം പ്രകാശം അകത്തു വരുകയും മുറി വിശാലമായി തോന്നിക്കുകയും ചെയ്യും.
 • സ്ലൈഡിങ് വാതിലുകൾ ആയി ചെയ്തു പുറത്ത് സസ്യജാലങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്താൽ നിങ്ങളുടെ ബാൽക്കണി പ്രകാശത്തെയും പ്രകൃതിയുടെയും ഒരു സമ്മേളനം ആയി തീരും.
 • നാച്ചുറൽ ലൈറ്റിനും, വിശാലതയും കൂടാതെ മുറികളിൽ ശുദ്ധമായ വായു നിറയുന്നതിനും ഈ വാതിലുകൾ കാരണമാകും.
 • പഴയതും പുതിയതുമായ വീടുകളുടെ സൗന്ദര്യബോധത്തോട് കൃത്യമായി ചേർന്നുനിൽക്കുന്നു ഈ ബാൽക്കണി വാതിലുകൾ

ദോഷങ്ങൾ

 • ഗ്ലാസിൽ നേരിട്ട് പ്രകാശം ഏൽക്കുമെങ്കിൽ വേനൽക്കാലങ്ങളിൽ ചൂട് കൂടുതൽ ആയിരിക്കും, 1.0 Ton AC വെക്കുന്ന room ൽ 1.5 Ton AC വേണ്ടി വന്നേക്കാം.
 • സുതാര്യമായ ഈ ഗ്ലാസ്സുകൾ സ്വകാര്യതയെ ഒരു പരിധി വരെ ബാധിച്ചേക്കാം.
 • കള്ളന്മാരെ പേടിക്കേണ്ടതായി ഉണ്ട്. അതുകൊണ്ട് മികച്ച ക്വാളിറ്റി ഉള്ള ഗ്ലാസുകൾ തന്നെ തിരഞ്ഞെടുക്കുക.
 • Tempered and insulated ആക്കുമ്പോൾ കാശ് കൂടും.
 • വാതിലുകൾ തുറന്നിടുന്നത് അകത്തേക്ക് പൊടി കൂടുതൽ കയറാൻ കാരണമാകും
 • തണുപ്പ് കാലത്ത് വീടിന്റെ അകത്ത് ഗ്ലാസിൽ വെള്ളം പോലെ ഈർപ്പം ഉണ്ടാകും അത് താഴേക്ക് ഇറങ്ങി ഫ്ലോറിൽ എത്തും.
 • സാധാരണ വിന്റോയേക്കാൾ കൂടുതൽ വൃത്തിയാക്കേണ്ടതായി വരും.

content courtesy : fb group