ബിൽഡിംഗ്‌ ഏരിയ കണക്കാക്കുമ്പോൾ ഇവ ഒഴിവാക്കിയില്ലെങ്കിൽ കനത്ത നഷ്ട്ടം തന്നെ

ബിൽഡിംഗ്‌ പെർമിറ്റ്‌ എടുക്കുമ്പോൾ ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ 90% പ്ലാനിലും കണ്ടുവരുന്ന തെറ്റായ രീതികൊണ്ട് ഉടമസ്ഥന് ഉണ്ടാകുന്ന നഷ്ടത്തെ പറ്റിയും എന്തെല്ലാമാണ് ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ പരിഗണിക്കേണ്ടത് എന്നും കൂടുതൽ മനസ്സിലാക്കാം

ആദ്യമായി മനസിലാക്കേണ്ട വസ്തുത, കൺസ്ട്രക്ഷൻ കോസ്റ്റ് കണക്കാക്കാൻ എടുക്കുന്ന സ്ക്വയർ ഫീറ്റും പെര്മിറ്റിലെ സ്ക്വയർ ഫീറ്റും വ്യത്യസ്തമാണ്, ഉദാഹരണത്തിന് കാർപോർച്ചിന്റെ സ്ഥലം പെർമിറ്റ്‌ ഏരിയ കണക്കാക്കുമ്പോൾ പരിഗണിക്കാറില്ല, പക്ഷെ കൺസ്ട്രക്ഷൻ സമയത്തു കണക്കുകൂട്ടിയെ മതിയാവൂ.

സാധാരണ കാർപോർച്ച് എല്ലാവരും പെർമിറ്റിന് വേണ്ടിയുള്ള സ്ക്വയർഫീറ്റിൽ അളവുകളിൽ ഉൾപ്പെടുത്തുന്നത് കാണാൻ സാധിക്കും. പക്ഷെ ഇതുപോലെ ഉള്ള പല ഏരിയകളും ഒഴിവാക്കാൻ സാധിക്കും

ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ ഒഴിവാക്കേണ്ട ഭാഗങ്ങൾ

  • വീടുകളുടെ കാർപോർച്ച്.
  • വരാന്ത. ഒരു വശം എങ്കിലും തുറന്നതാണെങ്കിൽ 50% മാത്രം ഏരിയയിൽ കാണിച്ചാൽ മതി,
    എന്നാൽ ഈ വരാന്ത ഗ്രിൽ ഉപയോഗിച്ച് അടച്ചിട്ടുണ്ടെങ്കിൽ ചെയ്താൽ മുഴുവൻ ഏരിയയും കണക്കാക്കുന്നതാണ്.
  • ലിഫ്റ്റിന് വേണ്ടിയുള്ള ഷാഫ്റ്റിന്റെ അളവ് ഒരു ഫ്ലോറിൽ മാത്രം കണക്കിയാൽ മതി
  • ഫ്ലോറിൽ സ്റ്റെയറിന് വേണ്ടിയുള്ള കട്ട്‌ഔട്ടിന്റെ അളവ് ഉൾപ്പെടുത്തേണ്ടതില്ല.

എന്നുവെച്ചാൽ ഉദാഹരണത്തിന് ഫസ്റ്റ് ഫ്ലോറിൽ സ്റ്റെയർ കയറി വന്ന ഏരിയയുടെ സ്ലാബ് ഉള്ള വശം മാത്രം ഏരിയായിൽ ഉൾപ്പെടുത്തിയാൽ മതി, ഡബിൾ height ഉള്ള ഭാഗങ്ങളിൽ താഴത്തെ നിലമാത്രം ഏരിയയിൽ ഉൾപ്പെടുത്തിയാൽ മതിയാകും.

  • മുകളിലത്തെ നിലയിലെ ബാൽക്കണിയുടെ ഒരു വശമെങ്കിലും തുറന്നതെങ്കിൽ, (പാരപ്പറ്റ് അല്ലെങ്കിൽ ഹാൻഡ്‌റൈൽ ആണെങ്കിലും തുറന്നതായി കണക്കാക്കും) 50% മാത്രം കണക്കാക്കിയാൽ മതി എന്നാണ് വസ്തുത.
  • ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം, A/C പ്ലാന്റ് റൂം, ഇലക്ട്രിക്കൽ ഷാഫ്റ്, എന്നിവ ഏരിയയിൽ ഉൾപ്പെടുത്തേണ്ടതില്ല.

മേല്പറഞ്ഞ ഏരിയ കണക്കാക്കൽ ഇന്നത്തെ പല ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം

CONTINUE…..Part – 2