ബെന്റ്ലിയുടെ ആഡംബര ഫ്ലാറ്റ് സവിശേഷതകളേറെ.

ബെന്റ്ലിയുടെ ആഡംബര ഫ്ലാറ്റ് സവിശേഷതകളേറെ.നിരവധി സവിശേഷതകൾ ഒരുക്കി കൊണ്ട് ആഡംബര കാറുക്കളുടെ നിർമ്മാതാക്കളായ ബെന്റ്ലി നിർമ്മിക്കുന്ന റെസിഡൻഷ്യൽ ബിൽഡിങ്‌ ഒരുങ്ങുന്നു.

അത്യാഡംബരം നിറച്ചു കൊണ്ട് നിർമ്മിക്കുന്ന ഈ ഒരു കെട്ടിടം മയാമിയിൽ ആണ് നിർമ്മിക്കപ്പെടുന്നത്.

ആഡംബര കാറുകൾ ജനങ്ങളിലേക്ക് പരിചയപ്പെടുത്തിയ ബെന്റലിയിൽ നിന്നുമുള്ള ആദ്യത്തെ റിയൽ എസ്റ്റേറ്റ് സംരംഭമാണ് ഈയൊരു പ്രൊജക്റ്റ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

കാർ നിർമ്മാണത്തിൽ മുൻതൂക്കം നൽകുന്ന കമ്പനി ആയതു കൊണ്ട് തന്നെ തങ്ങളുടെ അപ്പാർട്ട്മെന്റിലും കാർ പാർക്കിംഗ് സൗകര്യത്തിൽ വ്യത്യസ്തത കൊണ്ടു വരാൻ ബെന്റ്ലി ശ്രമിക്കുന്നുണ്ട്.

എന്തെല്ലാമാണ് ഈയൊരു കെട്ടിടത്തിന്റെ പ്രത്യേകതകൾ എന്ന് മനസ്സിലാക്കാം.

ബെന്റ്ലിയുടെ ആഡംബര ഫ്ലാറ്റ് സവിശേഷതകളേറെ

ബ്രിട്ടീഷ് കാർ കമ്പനിയായ ബെന്റ്ലി ഒരുക്കുന്ന ഈ ഒരു അത്യാഡംബര ഫ്ലാറ്റ് ഫ്ലോറിഡയിലെ മായാമിയിൽ ശത കോടീശ്വരന്മാരുടെ വീട് സ്ഥിതി ചെയ്യുന്ന കോളിൻസ് അവന്യൂവിലാണ് നിർമ്മിക്കുന്നത്. ബെന്റ്ലി റസിഡൻസ് എന്നാണ് കെട്ടിടത്തിന്റെ പേര്.

കടലിനോട് ചേർന്ന് നിർമ്മിക്കുന്ന കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞാൽ സമുദ്രത്തോട് അഭിമുഖീകരിച്ച് നിൽക്കുന്ന അമേരിക്കയിലെ ആദ്യത്തെ കെട്ടിടം എന്ന ഖ്യാതി കൂടി സ്വന്തമാക്കും.

കെട്ടിടം നിർമ്മിക്കുന്നത് ഡെസർ ഡെവലപ്മെന്റ് എന്ന കമ്പനിയുടെ സഹായത്തോടെയാണ്. ആഡംബര ഫ്ലാറ്റുകളെക്കാൾ ഇവിടെ ഇടം പിടിക്കുന്നത് കാർ പാർക്കിംഗ് രീതിയാണ്.

കാറുകൾക്ക് ഓരോ ഫ്ലാറ്റിനോടും ചേർത്ത് വളരെ സുഗമമായി പാർക്ക് ചെയ്യാവുന്ന രീതിയിലാണ് പാർക്കിംഗ് സൗകര്യങ്ങൾ നൽകുന്നത്.

അതിനായി കാറുകൾക്ക് വേണ്ടി ഒരു പ്രത്യേക ലിഫ്റ്റ് പോലും ഡിസൈൻ ചെയ്യുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.

മറ്റ് പ്രധാന ആകർഷണതകൾ.

216 അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന ഈയൊരു കെട്ടിടം 62 നിലകളിൽ ആയാണ് നിർമ്മിക്കുന്നത്.കടലിന്റെ സൗന്ദര്യം പൂർണ്ണമായും ആസ്വദിക്കാവുന്ന രീതിയിലാണ് എല്ലാ ഫ്ലാറ്റുകളും നിർമ്മിക്കുന്നത്.

അതായത് ഏത് ഭാഗത്തു നിന്ന് നോക്കുമ്പോഴും സമുദ്ര സൗന്ദര്യം പൂർണ്ണമായും ആസ്വദിക്കാൻ സാധിക്കും. ഓരോ അപ്പാർട്ട്മെന്റിനും പ്രത്യേക പൂളുകൾ, ഔട്ട്ഡോർ ഷവർ സൗകര്യം എന്നിവ നൽകിയിട്ടുണ്ട്.

അപ്പാർട്ട്മെന്റുകൾക്ക് പ്രൈവറ്റ് ഗ്യാരേജിൽ വണ്ടി പാർക്ക് ചെയ്യാവുന്ന രീതിയിൽ ഉള്ള കാർ പാർക്കിംഗ് സൗകര്യങ്ങൾ മറ്റൊരു സവിശേഷതയാണ്.സെലിബ്രിറ്റികളെ പ്രതീക്ഷിച്ച നിർമ്മിക്കുന്ന കെട്ടിടം സ്വകാര്യതയ്ക്ക് വളരെയധികം പ്രാധാന്യം നൽകി കൊണ്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

കെട്ടിടത്തിന്റെ പ്രധാന ആകർഷണതകളിൽ ഗെയിം കളിക്കാനുള്ള ഇടം റസ്റ്റോറന്റുകൾ, പ്രൈവറ്റ് സിനിമ തിയേറ്റർ ഔട്ട്ഡോറിൽ നൽകിയിട്ടുള്ള ബീച്ച് തീമിലുള്ള പൂൾ എന്നിവയും ഉൾപ്പെടുന്നു.

2026ൽ പണി പൂർത്തിയാകുന്ന ബെന്റ്ലി അപ്പാർട്ട്മെന്റ് ആഡംബര വാഹന പ്രേമികൾക്ക് തീർച്ചയായും വലിയ രീതിയിലുള്ള അത്ഭുതങ്ങളാണ് വീട്ടിനകത്ത് ഒരുക്കുന്നത്.

എന്നാൽ ബെന്റ്ലി റസിഡൻസിൽ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കുന്നതിന് ചിലവഴിക്കേണ്ടി വരുന്ന തുക 4.2 മില്യൺ യുഎസ് ഡോളർ ആണ് അതായത് ഇന്ത്യൻ രൂപ 33 കോടിയുടെ അടുത്ത് ചിലവഴിച്ചാൽ മാത്രമാണ് ഈ അത്യാഡംബര ഫ്ലാറ്റ് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.

കാഴ്ചയിൽ ഭംഗിയും ആഡംബരവും ഒത്തൊരുമിക്കുന്ന ഈയൊരു ഫ്ലാറ്റ് എന്തായാലും സാധാരണക്കാരായ ആളുകളെ മുന്നിൽ കണ്ടു കൊണ്ടല്ല നിർമ്മിച്ചിട്ടുള്ളത് എന്നത് വ്യക്തം. ആഡംബര ഫ്ലാറ്റ് ആയതു കൊണ്ട് തന്നെ സൗകര്യങ്ങളും അത്യാഡംബരങ്ങളും നിറച്ചു കൊണ്ടാണ് നിർമിക്കുക. മാത്രമല്ല ഇവ വാങ്ങാനായി ആളുകൾ 2026 വരെ കാത്തിരിക്കുമോ എന്നതും കണ്ടു തന്നെ അറിയണം.

ബെന്റ്ലിയുടെ ആഡംബര ഫ്ലാറ്റ് സവിശേഷതകളേറെ വിസ്മയങ്ങൾ നിറയുന്ന ഒരു ലോകം തന്നെ ഇവിടെ സൃഷ്ടിക്കപ്പെട്ടേക്കാം.