വയനാടിന്റെ ഭംഗിക്ക് ഇണങ്ങിയ ഒരു വീട്

കേരളത്തിന് ലോക ടൂറിസം ഭൂപടത്തിൽ പ്രമുഖ സ്ഥാനം നേടിക്കൊടുത്ത വയനാട്ടിൽ ഒരു വീട് വെക്കുമ്പോൾ അബ്ദുല്ലക്ക് ഒരാഗ്രഹമുണ്ടായിരുന്നു.ആ വീട് വയനാടൻ പ്രകൃതി സൗന്ദര്യത്തോട് നീതി പുലർത്തുന്നതായിരിക്കണം.

ആ ആഗ്രഹത്തിന് മുഴുവൻ പിന്തുണയും നൽകിയാണ് ആർകിടെക്ട് ഇംതിയാസ്തന്റെ ജോലി പൂർത്തിയാക്കിയത്. ബത്തേരിക്കടുത്ത് കല്പകഞ്ചേരിയിലുള്ള വീട് പക്ഷെ,ആദ്യം നമ്മളെ ഒന്ന്

റോഡിൽ കൂടി വരുമ്പോൾ ദൂരെ നിന്ന് വീട് കാണാം.ഒരു വളവ് തിരിഞ്ഞു.വീട് അവിടെ തന്നെയുണ്ട്.പക്ഷെ, എക്സ്റ്റീരിയറിൽ ചെറിയൊരു മാറ്റം പോലെ.വണ്ടി മുറ്റത്ത് ചെന്ന് നിന്നു.വീണ്ടും വീടിന്റെ ലുക്ക് ഒന്ന് മാറിയത് പോലെ.

ഇത്തരത്തിലൊരു പുറം കാഴ്ച തരുന്ന വീട് അകക്കാമ്പിൽ എന്തൊക്കെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും?അതറിയണമെങ്കിൽ അകത്തേക്ക് കയറാം.

സ്വീകരണ മുറിയിൽ ഒരു എൽ ഷേപ്പ് സോഫ മാത്രം.ഫ്ലോറിങ്ങിന് ടൈലും തടിയും. ഇവിടെ നിന്ന് രണ്ടുപടി ഉയരത്തിലുള്ള ഒരു ഡെക്കിലേക്ക് കയറാം.

ഈ ഡെക്ക് ആണ് വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.

നടക്കുമ്പോൾ ഇടതു വശത്തായി ടി വി ഏരിയ കാണാം.പ്രെയർ ഹാൾ ആയിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീടത് മുകളിലേക്ക് മാറ്റി.ടിവി ഏരിയയോട് ചേർന്ന് പുറത്തേക്ക് തുറക്കുന്ന വാതിലിനരികെ ചെറിയൊരു ലോൺ ഒരുക്കിയിട്ടുണ്ട്.

ടിവി ഏരിയക്ക് എതിർവശത്തായിട്ടാണ് ഡൈനിങ്ങ് ഏരിയ വരുന്നത്.ഇതിനോട് ചേർന്ന് സ്റ്റെയർകെയ്‌സ്.ചുവരിൽ ക്ലാമ്പ് കയറ്റിയാണ് പടികൾ പിടിപ്പിച്ചത്.

സ്റ്റെയറിന് താഴെയായി പെബിൾ കോർട്.കോൺക്രീറ്റ് എന്ന് തോന്നിക്കുന്ന തരം വാൾപേപ്പർ ആണ് ഇവിടുത്തെ ചുമരിൽ പതിപ്പിച്ചത്.

പടികൾക്കിടയിൽ എൽഇഡി ലൈറ്റിങ് കൂടി നൽകിയതോടെ സംഭവം ഗംഭീരമായി. ഒറ്റനോട്ടത്തിൽ സ്‌റ്റെയറിന്റെ മുഴുവൻ ഘടന പിടികിട്ടുകയില്ലെന്ന പ്രത്യേകത കൂടിയുണ്ട്.

പ്ലൈവുഡ് കൊണ്ടാണ് ഡൈനിങ്ങ് ഏരിയയയിലെ ഫർണിച്ചറെല്ലാം.പുറത്തൊരു ഡെക്കിലേക്ക് ഇവിടെനിന്നും കടക്കാം.വാഷിങ് ഏരിയ ഈ ടെക്കിലാണ് നൽകിയിരിക്കുന്നത്.

വാസ്തവത്തിൽ വീട്ടിലെ സ്വകാര്യ ഇടങ്ങൾക്കായാണ് ഈ ഡെക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.ലിവിങ് റൂമിൽ നിന്നും ഈ ഡെക്കിലേക്ക് ഒരു വാതിൽ നൽകിയിട്ടുണ്ട്.

അതിഥികൾക്ക് വീട്ടിനുള്ളിൽ പ്രവേശിക്കാതെ ഡെക്ക് വഴി ഡൈനിങ്ങ് ഹാളിലെത്തി ഭക്ഷണം കഴിക്കാം.മഴ ആസ്വദിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലവും ഇതുതന്നെയെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ബസിന്റെ ഫുട്‍ബോർഡിന്റെ ഡിസൈനിലാണ് ഇവിടെ തടി പാകിയത്.

തിരശ്ചീനമായി റക്റ്റാഗിൾ മാതൃകയിലുള്ള ജനാലകൾ നൽകിയതും പുതുമയായി. ഡൈനിങ്ങിന് സമീപമാണ് കിച്ചനും വർക് ഏരിയയും.മാസ്റ്റർ ബെഡ്‌റൂം ഉൾപ്പടെ രണ്ട കിടപ്പുമുറികളും താഴത്തെ നിലയിൽ ഉണ്ട്.

എല്ലാ ബെഡ്‌റൂമുകളും വിശാലമായി തന്നെ ഡിസൈൻ ചെയ്തിട്ടുണ്ട്.പ്രത്യേകിച്ച് മാസ്റ്റർ ബെഡ്‌റൂം. ഇവിടെയും തടിയും ടൈലുകളും ചേർത്താണ് നിലത്ത് പാകിയത്.

ഫാൾസീലിങ്ങിലൂടെ പച്ച എൽഇഡി വെളിച്ചം എത്തി നോക്കുന്നുണ്ട്. കർട്ടണിലും ഹെഡ് ബോർഡറിലുമെല്ലാം പച്ച തന്നെ തീം നിറമായി സ്വീകരിച്ചിരിക്കുന്നു.എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ചഡ് ബാത് റൂമും വാർഡ്രോബും നൽകിയിട്ടുണ്ട്.

വീടിന്റെ മുകൾ നിലക്കും ചന്ദത്തിനൊട്ടും കുറവില്ല.സ്ഥലമാറ്റം നൽകപ്പെട്ട പ്രെയർ ഏരിയ ഇവിടെയാണ്.താഴത്തെ നിലയിലെത്തി പോലെ ഇവിടെയും ബ്ളാക്ക് ആൻഡ് വൈറ്റ് ടൈപ്പ് ഡിസൈൻ തറയിൽ നൽകിയിട്ടുണ്ട്.

മുകളിൽ രണ്ട ബെഡ്‌റൂം ഓപ്പൺ ടെറസുണ്ട്.സ്റ്റെയറിനു മുകളിലായുള്ള സ്‌കൈലൈറ്റും ഭിത്തിയിലെ രണ്ട ജനാലകളും മുകളിലെ ലിവിങ്ങിലേക്ക് ആവശ്യത്തിന് വെളിച്ചം എത്തിക്കുന്നുണ്ട്.

മിനിമം ഫിനിഷ്,മാക്സിമം ഭംഗി എന്നായിരുന്നു ഞങ്ങളുടെ പോളിസി.അതിന്റെ യെഥാർത്ത ചിത്രമാണ് ഈ വീട്.

Designer-
Architect – Imthiyaz Ahmmed
Ingrid Architects
Ph: 9847810645