വടവൃക്ഷം പോലെ പടർന്നു കിടക്കുന്ന ഒരു വീട്

20 സെന്റ് പ്ലോട്ടിൽ ഒരു വടവൃക്ഷം പോലെ പടർന്നു കിടക്കുകയാണ് വീട്.ഈ മനോഹര വീട്ടിനുള്ളിലെ ഇടനാഴികളും നടുമുറ്റങ്ങളും മറ്റ് സ്പേസുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

ഇത്തരത്തിൽ ഇടനാഴികളും നടുമുറ്റങ്ങളും ഒരുക്കിയിരിക്കുന്നത് കൊണ്ട് വീട്ടിലെ കുടുബങ്ങൾ തമ്മിൽ കൂടുതൽ ഊഷ്മളമായ ബന്ധം ഉണ്ടാകാൻ കാരണമാകുന്നുണ്ട് .

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, പൂൾ, ജിം എന്നിവയാണ് 3200 ചതുരശ്രയടിയിൽ നിമ്മിച്ചിരിക്കുന്ന ഈ വീട് വടവൃക്ഷം പോലെ പടർന്ന് പന്തലിച്ചു കിടക്കുകയാണ് 20 സെനറ്റ് സ്ഥലത്ത്.

ചരിഞ്ഞ മേൽക്കൂരയാണ് ഈ വീടിന്റെ മറ്റൊരു ആകർഷണീയത .വീടിന്റെ മുറ്റം മുഴുവനും കല്ലുകൾ വിരിച്ച്‌ മനോഹരമാക്കിയിട്ടുണ്ട്

നിറയെ മരങ്ങൾ ഉണ്ടായിരുന്ന പ്ലോട്ടിലെ പരമാവധി മരങ്ങൾ നിലനിർത്തിയാണ് വീടുപണിതത്. അതിന്റെ നന്ദിയെന്നോണം വീടിനു പലയിടത്തും കുടപിടിക്കുന്നതും ഈ മരങ്ങളാണ്.

അതിന്റെ മനോഹാരിതയും പറ്റിച്ചപ്പും ഈ ട്വീറ്റിൽ എപ്പോളും നിറഞ്ഞുനിൽക്കുന്നുണ്ട്. അതിന്റെ ശീതളഛായയിൽ ചെലവഴിക്കുന്നത് തന്നെ മനസ്സ് തണുപ്പിക്കുന്ന അനുഭവമാണെന്ന് വീട്ടുകാർ പറയുന്നു.

ഓപ്പൺ രീതിയിലാണ് ഈ വീട്ടിലെ അകത്തളങ്ങൾ ഒരുക്കിയത്. ഇത് പതിവിലധികം വിശാലത നൽകുന്നുണ്ട് .

ഒപ്പം വലിയ ഗ്ലാസ് ജാലകങ്ങളിലൂടെ അകത്തേക്കു വരുന്ന വെളിച്ചം വീടിനെ വീണ്ടും വിശാലമായി തീർക്കുന്നുണ്ട്.

ലിവിങ് റൂമിന്റെ രണ്ട് വശങ്ങളിലും വലിയ ജാലകങ്ങൾ സ്ഥാപിച്ചിട്ടുണ്ട് .ഗ്ലാസ് പാകി മനോഹരമാക്കിയിരിക്കുന്ന ഈ ജാലകങ്ങളിലൂടെ നാച്ചുറൽ വെളിച്ചം ഈ സ്ഥലത്തെ വിശാലമാക്കുന്നുണ്ട്

ഇരട്ടി ഉയരത്തിലാണ് ഡൈനിങ് ഹാൾ ഒരുക്കിയത്. ഇവിടെ മെസനൈൻ ശൈലിയിൽ ഒരുക്കിയിരിക്കുന്ന മുകളിലെ മുറികൾ തികച്ചും വ്യത്യസ്തവും മനോഹരവും തന്നെ.

ഊണുമുറിയും ഫാമിലി ലിവിങ്ങുമെല്ലാം പരസ്പരം കണക്ട് ചെയ്യിതുള്ള രൂപകല്പനയാണ് ഒരുക്കിയിരിക്കുന്നത്.


മൂന്നു കിടപ്പുമുറികളും തുറക്കുന്നത് ഉദ്യാനത്തിന്റെയും പൂളിന്റെയും കാഴ്ചകളിലേക്കാണ്.അത് തന്നെ പുതിയ ഒരു അനുഭവം സൃഷ്ടിക്കുന്നുണ്ട് . അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ, ഫുൾ ലെങ്ത് വാഡ്രോബ് എന്നിവയും ഓരോ റൂമിലും നൽകിയിട്ടുണ്ട്.

വീടിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്‌.പച്ചിപ്പിന്റ മറ്റൊരു പറുഥിസ തന്നെ. ഇവിടെ ഒരു മരം മേൽക്കൂരയിലേക്ക് പടർന്നു നിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്.

സ്വിമ്മിങ് പൂളും മരങ്ങൾ കുടവിരിക്കുന്ന ഉദ്യാനവും പുൽത്തകിടിയും ഇടനാഴികളും സിറ്റിങ് സ്‌പേസും എല്ലാംകൂടി ഒരു റിസോർട്ടിൽ കഴിയുന്ന അനുഭവമാണ് നൽകുന്നത് ഈ വീട് സമ്മാനിക്കുന്നത് .

അങ്ങനെ ആഗ്രഹിച്ച പോലെ സ്വച്ഛസുന്ദരമായ ഒരു അന്തരീക്ഷത്തിൽ സന്തോഷകരമായ വിശ്രമജീവിതം ലഭിച്ചതിൽ വീട്ടുകാരും ഡബിൾഹാപ്പി

project details

Location- Kariayad, Angamaly


Area- 3200 SFT


Plot- 20 cent


Architect- Rajashekharan Menon, Kunjan Garg


RGB Architecture Studio, Cochin


Mob- ‪9745511933‬.

ബാത്റൂം മാത്രം കണ്സെപ്റ്റിൽ പഴയത് ആവേണ്ട കാര്യമില്ല: ഡ്രൈ, വെറ്റ് എരിയയും സ്‌കൈ ഓപ്പണിങ്ങുകളും