‘ നിള ‘ – 7 ലക്ഷത്തിന് 710 Sqft വീട്

7 ലക്ഷത്തിന് 710 Sqft നിർമ്മിച്ച നിള എന്ന ഈ കൊച്ചു വീട് കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാനുള്ള അന്വേഷണത്തിന് ഒരു അവസാനമാണ്. കാണാം

‘നിള’ – പേര് പോലെ തന്നെ മനോഹരമായ ഒരു വീട്. ചെറിയ ചിലവിൽ വീട് നിർമ്മിക്കാനുള്ള മലയാളികളുടെ അന്വേഷണത്തിന് ഒരു അവസാനമാണ് നിള എന്ന പേരും ഈ വീടും.

പൊള്ളുന്ന ചൂടിനെ പുല്ല് പോലെ തടുക്കാൻ 6 വഴികൾ!!

വെറും 7 ലക്ഷം രൂപ മാത്രം ചിലവാക്കിയ ഈ വീട് നിർമ്മിക്കാൻ എടുത്തത് 120 ദിവസം മാത്രം.

സോളിഡ് ആർക്കിടെക്റ്റിലെ ആർക്കിടെക്ട് ക്ലിന്റൺ തോമസ് ആണ് ആഡംബരത്തിന്റെ കെട്ടുകാഴ്ചകൾ ഒട്ടും തന്നെയില്ലാത്ത, കണ്ണിലെയും മനസ്സിലെയും വീട് എന്ന ചെറിയ സങ്കൽപത്തെ മുൻനിർത്തി ഈ വീട് നിർമ്മിച്ചത്.


നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെയാണ് ഈ വീടിന്റെ രൂപകല്പന. കനത്ത വെയിലിനെയും മഴയെയും ചെറുക്കാനായി നിർമ്മിച്ച ചരിഞ്ഞ മേൽക്കൂരകൾ നിളയെ മനോഹരിയാക്കുന്നു.


തൃശ്ശൂർ ജില്ലയിലെ പത്ര മംഗലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും നാല് സെന്റിൽ ആണ് നിളയുടെ നിൽപ്. സഹോദരങ്ങളായ ഷിജുവും, ഷീജയുമാണ് ആണ് ഈ വീടിന്റെ ഉടമസ്ഥർ. തൃശ്ശൂരിൽ തന്നെ പ്രവർത്തിക്കുന്ന എഫ്സിസി കോൺവെന്റ് ആണ് നിർമ്മാണ ചിലവ് മുഴുവൻ വഹിച്ചിരുന്നത്.


എ.സി.സി ബ്ലോക്ക് കട്ടകൾ ഉപയോഗിച്ചാണ് 710 സ്ക്വയർ ഫീറ്റ് ഉള്ള ഈ വീടു നിർമ്മിച്ചിരിക്കുന്നത്. എ.സി.സി കട്ടകൾ ആയതുകൊണ്ടുതന്നെ പണി എളുപ്പത്തിലും ചിലവുകുറച്ചും തീർക്കാനായി.

സാധാരണയേക്കാൾ മൂന്ന് അടി ഉയരം കൂട്ടി നിർമ്മിച്ച ചരിഞ്ഞ മേൽക്കൂര ‘നിള’ക്കുള്ളിൽ തണുത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ട്രസ് വർക്ക് ചെയ്തിരിക്കുന്ന മേൽക്കൂരയിൽ പി.യു സാൻവിച്ച് ഷീറ്റുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്.


ഈ വീട്ടിലെ ബാത്ത് അറ്റാച്ച്ഡ് റൂം ആയ മാസ്റ്റർ ബെഡ് റൂമിൽ കോൺക്രീറ്റ് മേൽക്കൂരയാണ് ഒരുക്കിയിട്ടുള്ളത്. ഈ കോൺക്രീറ്റ് റൂഫിംഗ് രണ്ടടി താഴെയായി ചൂടു കുറയ്ക്കാനും പ്രകാശം നിറയാനുമായി മിൽക്കി ഗ്ലാസുകൾ പാകിയിട്ടുണ്ട്.


പൂമുഖം, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ട് കിടപ്പുമുറികൾ, കോമൺ ബാത്റൂം എല്ലാത്തിനും പുറമേ മനോഹരമായ ഒരു കോർട്ട് യാർഡും ഈ വീടിന്റെ ഭാഗമാണ്.

വലിയ ജനാലകളും ഗ്ലാസ് പാർട്ടിഷനുകളും ഒരുക്കുന്നതിലൂടെ അകത്തളങ്ങളിൽ സ്വാഭാവിക വായുസഞ്ചാരവും, പ്രകാശവും ഉറപ്പുവരുത്തിയിരിക്കുന്നു.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു വീട് എന്ന സങ്കല്പമാണ് ഇവിടെ പൂർത്തിയായത്. ‘നിള’ ഒരു മാതൃകയാവട്ടെ. ആവശ്യങ്ങളും ആഗ്രഹവും അറിഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ വീട് നിർമ്മിക്കാനുള്ള ഒരു ഉത്തമ മാതൃക

7 ലക്ഷത്തിന് 710 Sqft ഒരുക്കിയ ഈ വീട് നല്ല ഒരു മാതൃക ആകട്ടെ നല്ല നാളേക്ക് വേണ്ടിയുള്ള മാതൃക

PROJECT : NILA

LOCATION: PATHRAMANGALAM, THRISSUR, KERALA

AREA: 710sqft

BUDGET: 7.5L

YEAR : 2021

DESIGN: SOLID ARCHITECTS

Ar CLINTON THOMAS

Phone no: +91 9656909602

Duration for construction : 120 days

ഈ വീടിന്റെ മനോഹരമായ കാഴ്ച്ചകൾ കാണാം