ഇന്ത്യ ഉയർന്ന് തന്നെ: രാജ്യത്തെ ഏറ്റവും ഉയരം ഉള്ള 6 കെട്ടിടങ്ങൾ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങൾ, വിലയേറിയ വസതികൾ അങ്ങനെ കെട്ടിട മേഖലയിൽ അത്ഭുതങ്ങൾ തീർക്കുന്നു ലോകത്തെ പലരാജ്യങ്ങളും. ഈ കൂട്ടത്തിൽ ഇന്ത്യയിലുമുണ്ട് ഏറെ അത്ഭുതങ്ങൾ കാണിക്കുന്ന കെട്ടിടങ്ങൾ.

 വലിയ വലിയ ബിസിനസ് സാമ്രാജ്യങ്ങളും  അതോടൊപ്പം തന്നെ ലോകനിലവാരം ഉള്ള ആർക്കിടെക്റ്റുകളും ബിൽഡർമാരും ഇന്ത്യയിൽ ഏറെയുണ്ട്. ഇവർ കൈ കോർക്കുമ്പോഴാണ് ഇന്ത്യയിലെ പുതിയകാല ബിൽഡിങ്ങുകൾ പലതും ഉണ്ടായിരിക്കുന്നത്.

ഇങ്ങനെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ 6 കെട്ടിടങ്ങൾ ആണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്:

ഇന്ത്യയിലെ ഏറ്റവും ഉയരം ഉള്ള 6 കെട്ടിടങ്ങൾ:

1. World One

City: Mumbai

Height: 280.2 metres

മുംബൈയിലെയും അതുപോലെ തന്നെ ഇന്ത്യയിലെയും ഏറ്റവും ഉയരം കൂടിയ കെട്ടിടം ഇതാണ്.

മുമ്പ് ശ്രീനിവാസ മിൽ നിന്നിരുന്ന 1.7 ഹെക്ടർ ഉള്ള സ്ഥലത്താണ് ആണ് വേൾഡ് വൺ നിലനിൽക്കുന്നത്. പ്രശസ്തരായ Lodhi group ആണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഈ ടവറിനു പിന്നിൽ. വേൾഡ് വണ്ണിന്‌ പുറമേ ഉയരം കുറഞ്ഞ മറ്റ് രണ്ട് ടവറുകളും ഇതേ പ്ലോട്ടിൽ നിൽക്കുന്നു.

ആദ്യത്തെ പ്ലാൻ അനുസരിച്ച് ഇപ്പോൾ ഉള്ളത്തിന്റെ ഏകദേശം ഇരട്ടി ആയിരുന്നു ഉയരം പ്ലാൻ ചെയ്തിരുന്നുവെങ്കിലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ യുടെ പെർമിഷൻ ലഭിക്കാത്തതുമൂലം ഇപ്പോഴുള്ള ഉള്ള ഉയരമായ 280 m ലേക്ക് പരിമിതപ്പെടുത്തുകയിരുന്നു. എങ്കിലും ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിങ് ഇപ്പോഴും ഇതുതന്നെ.

2. World View

City: Mumbai

Height: 277.5 metres

വേൾഡ് വൺ നിൽക്കുന്ന അതേ കോംപ്ളക്സിൽ സ്ഥിതി ചെയ്യുന്നതാണ് വേൾഡ് വ്യൂ എന്ന രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിക്കുന്ന ബിൽഡിങ്ങും. 2015 ൽ നിർമ്മാണം തുടങ്ങിയ കെട്ടിടം അഞ്ചുവർഷം എടുത്താണ് പൂർത്തിയാക്കിയത്. ലോവർ പരേൽ ഏരിയയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. 73 നിലകൾ ആണുള്ളത്.

3. The Park

City: Mumbai

Height: 268 metres

17 ഏക്കറിൽ പണിത ഇത് ഒരു ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ട് ആണ്. പാർക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ കെട്ടിടസമുച്ചയവും Lodhi ഗ്രൂപ്പ് തന്നെയാണ് നിർമ്മാതാക്കൾ. ഐശ്വര്യ റായി അടക്കം നിരവധി ബോളിവുഡ് സൂപ്പർസ്റ്റാറുകൾ ഈ പ്രൊജക്ടിൽ അവരുടേതായ അപ്പാർട്ട്മെൻറ് കരസ്ഥമാക്കിയത് തൊട്ടാണ് പാർക്ക് സമുച്ചയം സമൂഹ ശ്രദ്ധയിൽപ്പെടുന്നത്.

ഇതിൽ അപാർട്മെന്റ് വാങ്ങുന്ന കളയന്റിൽ സെലക്റ്റീവ് ആകുന്ന ഈ പ്രോജക്ട്ടിൽ 78 നിലകളാണ് ആകെയുള്ളത്.

4. Nathani Heights

City: Mumbai

Height: 262 metres

മുംബൈയുടെ മഹാലക്ഷ്മി ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു ലക്ഷ്വറി റസിഡൻഷ്യൽ ബിൽഡിങ് ആണ് നതാനി  ഹൈറ്റ്സ്.

2012 നിർമ്മാണം തുടങ്ങിയത് എട്ടു വർഷം എടുത്തു പൂർത്തിയാക്കാൻ. 72 നിലകളുള്ള ഈ കെട്ടിടം ചുരുങ്ങിയ മീറ്ററുകൾ കൊണ്ട് മാത്രം ആണ് ഒന്നാം സ്ഥാനം നേടാതെ പോയ്‌തെങ്കിലും എങ്കിലും മുംബൈയുടെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ ഒന്നിലാണ് ഇത് സ്ഥിതിചെയ്യുന്നത് എന്ന പ്രത്യേകത ഉണ്ട്.

5. The Imperial I and The Imperial II

City: Mumbai

Height: 256 metres

അഞ്ചാം സ്ഥാനവും മുംബൈക്കാർ തന്നെ നേടിയെടുത്തിരിക്കുന്നു. മുംബൈയുടെ Tardeo ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ചതുപ്പ് നിലത്തിൽ ആണ് ഉയരം കൂടിയ ഈ കെട്ടിടം പണിതുയർത്തിയത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ??

ഇന്ത്യയിലെ പ്രമുഖരായ പല പണക്കാരുടെയും ആവാസകേന്ദ്രവും സ്ഥിതി ചെയ്യുന്നത് ഇതിലാണ്. ഇത് ഒരു ട്വിൻ ടവർ ആണ് എന്നുള്ള ഒരു അപൂർവ പ്രത്യേകതകൂടി ഈ പ്രൊജക്റ്റിന് ഉണ്ട്.  അമേരിക്കയിലെ ട്വിൻ ടവേഴ്സിനെ ഓർമപ്പെടുത്തുന്ന രീതിയിൽ ഇത് ചെയ്തിരിക്കുന്നു. എന്ന് മാത്രവുമല്ല, ഇന്ത്യയിലെ അതിപ്രശസ്തരായ ആർക്കിടെക്ട്ടിൽ ഒരാൾ ആയ ഹഫീസ് കോൺട്രാക്ടർ ആണ് ഇതിൻറെ രൂപകല്പനയ്ക്ക് പിന്നിൽ. അദ്ദേഹത്തിൻറെ എടുത്തുപറയുന്ന വർക്കുകളിൽ ഒന്നായി ഇത് ചൂണ്ടിക്കാട്ടപ്പെടുന്നു.

6. The 42

City: Kolkata

Height: 249 metres

ആറാം സ്ഥാനം എങ്കിലും മുംബൈയുടെ പുറത്തേക്ക് വരുന്നു. ഒന്നു കൊൽക്കത്തയിലെ ചൗരങ്കീ എന്ന ബിസിനസ് ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു റസിഡൻഷ്യൽ ടവറാണ് THE 42.

65 നിലകളുള്ള ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായത്, ഏറെ ബുദ്ധിമുട്ടുകൾക്ക് വിശേഷം 2019 ലാണ്.