ആറ് സെന്റ് പ്ലോട്ടിൽ ഒരു നാല് ബെഡ് റൂം വീട്

ആറ് സെന്റ് പ്ലോട്ടിൽ നാലു അറ്റാച്ഡ് ബെഡ്റൂമുകളും മറ്റെല്ലാം സൗകര്യങ്ങളുമടക്കം 40 ലക്ഷത്തിന് ഒരു വീട് വേണമെന്നായിരുന്നു ആർക്കിടെക്ട് ഇംത്യാസിനോട് വീട്ടുകാർ ആവശ്യപ്പെട്ടത്.

ഏറെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ക്യത്യമായ പ്ലാനിങ്ങും ഡിസൈൻ മികവും കൊണ്ട് കൺടെംപ്രറി ശൈലിയിൽ 1950 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ വീടൊരുക്കി.

പ്ലിന്ത് ഏരിയ കുറയ്ക്കുവാനായി ഇടങ്ങളെല്ലാം വളരെ ഒതുക്കത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ബോക്സ് ടൈപ്പ് മാതൃകയിലുള്ള എലവേഷനെ മികവുറ്റതാക്കുവാൻ ചതുരാകൃതിയിൽ ഒരു പോർച്ച് സ്ഥാപിച്ചിട്ടുണ്ട്. സ്ട്രെയിറ്റ് ലൈൻ എലമെന്റുകളാണ് എക്സ്റ്റീരിയറിലെ മറ്റൊരാകർഷണം.

ഹൈലൈറ്റ് ചെയ്യുവാനായി ഗ്രേ നിറത്തോടൊപ്പം വുഡ്, ഗ്രീൻ എന്നീ നിറങ്ങളും ഉപയോഗിച്ചു.

രണ്ടു നിലയിൽ വിന്യസിച്ച് കിടക്കുന്ന വീടിന്റെ മുൻവശത്തെ നീണ്ട വരാന്തയാണ് അകത്തേക്ക് സ്വാഗതം ചെയ്യുന്നത്. സിറ്റൗട്ടിന് പുറകിലായി ഒരു കോർട്ട് യാഡും സ്ഥിതിചെയ്യുന്നു.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, 2 ബെഡ്റൂമുകൾ തുടങ്ങിയവയാണ് താഴത്തെ നിലയിലെ ഒരുക്കങ്ങൾ.

അപ്പർ ലിവിങ്, രണ്ട് ബെഡ്റൂമുകൾ, ബാൽക്കണി എന്നിവ മുകൾ നിലയിലും വിന്യസിച്ചിരിക്കുന്നു. സൈഡ് കോർട്ട് യാഡും ‘L’ ഷേപ്പിലൊരുക്കിയ സീറ്റിങ്ങുമാണ് ലിവിങ്ങിലുള്ളത്.

ഡൈനിങ്ങിൽ നിന്നും മുൻവശത്തുള്ള കോർട്ട് യാഡിലേക്ക് നോട്ടമെത്തുന്നുണ്ട്. വീടിനകത്തും പുറത്തും പോസിറ്റീവ് എനർജി നിലനിർത്തുന്നതിലും അകത്തളം സദാ പ്രകാശമയമാക്കുവാനും ഇതു മൂലം സാധിക്കുന്നു.

ലിവിങ്ങിനു തൊട്ടടുത്തായിട്ടാണ് ഡൈനിങ്ങ് ഏരിയയും നിലകൊള്ളുന്നത്.

വുഡും സ്റ്റീലും കൊണ്ടൊരുക്കിയ സ്റ്റെയർകേസാണ് മറ്റൊരു പ്രധാന ആകർഷണം.

ഫസ്റ്റ് ലാൻഡിങ്ങ് വരെ ഫ്ളോട്ടിങ്ങ് മാതൃകയിലാണ് സ്റ്റെയർകേസ് പണിതിരിക്കുന്നത്. കൈവരികളിൽ വെർട്ടിക്കൽ പൈപ്പുകൾ ഉപയോഗിച്ചിട്ടുണ്ട്.

സ്റ്റെയറിന് താഴെയായി വാഷ് ഏരിയയുമുണ്ട്. ഡൈനിങ്ങിൽ നിന്നുമാണ് ബെഡ്റൂം, കിച്ചൻ, സ്റ്റെയർ ഏരിയ തുടങ്ങിയവയിലേക്കുള്ള പ്രവേശനം.

ഗോവണി കയറി മുകൾ നിലയിലെ ഫോയർ സ്പേസും താണ്ടിയാണ് രണ്ട് കിടപ്പുമുറികളിലേക്ക് നീങ്ങുക. ലളിതവും വളരെ ആകർഷവുമാണ് ഇവിടുത്തെ ഒാരോ കിടപ്പുമുറിയും.

ഡ്രെസ്സിങ്ങ് ഏരിയയും ബാത്ത്റൂമും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. ബാൽക്കണിയിലേക്കു തുറക്കുംവിധമാണ് രണ്ടു മുറികളും.

മോഡുലാർ കിച്ചനും വർക്ക് ഏരിയയും ഡൈനിങ്ങിന് തൊട്ടടുത്തായി ക്രമീകരിച്ചു.

മിനിമൽ ശൈലി ഉളവാക്കുവാൻ ഗ്രേ ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനായി തിരഞ്ഞെടുത്തത്.

ചുമരിൽ പൂശിയ ഇളം നിറങ്ങളും വുഡിന്റെ സാന്നിധ്യവും അകത്തളത്തിന് പ്രൗഢിയേകുന്നു. പൂർണ്ണമായും ഉപയോഗക്ഷമമാകണം എന്ന ലക്ഷ്യം വച്ചു പണി കഴിപ്പിച്ച വീട്ടിൽ ആഢംബരങ്ങൾക്കു അവസാന സ്ഥാനമാണുള്ളത്.

വീടിന്റെ പ്ലാനിങ്ങ് ഘട്ടത്തിൽ തന്നെ ഇന്റീരിയറിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതിനാൽ സമയവും പണവും ലാഭിക്കാനായെന്ന് വീട്ടുകാർ പറയുന്നു.

Project facts

Location: Vadakara, Calicut

Area:1950 Sqft.

Plot: ആറ് സെന്റ്

Owner: Muneer

Architect – Imthiyaz Ahmmed

Ingrid Architects

Ph: 9847810645

വീടിന്റെ പ്ലാസ്റ്ററിങ്: ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ