വെറും 6 ലക്ഷത്തിന് ഒരു അടിപൊളി വീട്. പ്ലാൻ സഹിതം

1 BHK | TOTAL COST = 6 LACS

ചെറിയ വീടുകൾ എന്നു കേൾക്കുമ്പോൾ , ലോ കോസ്റ്റ് വീടുകളാണ് നമ്മുടെ മനസ്സിൽ വരുന്നത്. എന്നാൽ ലോ കോസ്റ്റ് വീടുകളല്ല ബഡ്ജറ്റ് ഹോംസ് എന്ന ആശയത്തിൽ നിന്നു കൊണ്ടാണ് ഈ വീട്. 

പ്രമുഖ ആർക്കിടെക്ചർ ആൻഡ് കൺസ്ട്രക്ഷൻ സ്ഥാപനമായ തുഷാരം ഗ്രൂപ്പിന് വേണ്ടി എഞ്ചിനീയർ ശ്രീജിത്ത്‌ T. K ഈ വീട് ഡിസൈൻ ചെയ്തതും നിർമ്മിച്ചതും.

എന്തുകൊണ്ട് ഇത്തരമൊരു വീട് ? വീട് എന്നത് പലർക്കും താമസിക്കാനുള്ള ഒരു ഇടം മാത്രമല്ല . അത് ചെലവേറിയ ഒരു നിക്ഷേപം കൂടിയാണ്. വർഷങ്ങൾ കഴിയുന്തോറും സ്ഥലവിലയും വീടിൻ്റെ വിലയും കൂടിക്കൊണ്ടിരിക്കും. 

ആ സ്ഥിതിക്ക് കൂടുതൽ ഈടും ഉറപ്പും ഉള്ള വീട് ഒരു മുതൽക്കൂട്ടു തന്നെയാണ്. അതു കൊണ്ടു തന്നെ ബഡ്ജറ്റിനുള്ളിൽ നിന്നു കൊണ്ട്, താരതമ്യേന വില കൂടിയതും ക്വാളിറ്റിയുള്ളതുമായ നിർമ്മാണ സാമഗ്രികൾ ആണ് ഈ വീടുപണിക്ക് ഉപയോഗിച്ചത്.

ബോക്സ് ആകൃതിയിലുള്ള എലിവേഷൻ ഡിസൈൻ ആണ് ഇവിടെ സ്വീകരിച്ചത്. 

1 ബെഡ് റൂം, ലിവിംഗ് കം ഡൈനിംഗ് , കിച്ചൺ , സ്റ്റോർ റൂം , കോമൺ ബാത്ത് റൂം എന്നിവ സ്ഥലപരിമിതി ഒട്ടും നഷ്ടപ്പെടുത്താതെ , കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു. 

കൃത്യമായ പ്ലാനിംഗോടു കൂടി , നിർമ്മിച്ച ഈ വീടിൻറെ നിർമ്മാണ ചിലവ് 6 ലക്ഷം രൂപയാണ്. 350 സ്ക്വയർ ഫീറ്റിലുള്ള ഈ വീട് സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതും ദീർഘകാലം ഈടു നിൽക്കുന്ന, ക്വാളിറ്റിയുള്ള നിർമ്മാണ സാമഗ്രികൾ കൊണ്ട് ഉണ്ടാക്കിയ നിക്ഷേപത്തിലധിഷ്ഠിതമായ ഈ ആശയം ആർക്കും സ്വീകരിക്കാവുന്നതാണ്.